- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതെന്താ ഫാഷൻ ഷോയോ? പിള്ളേരെ പഠിക്കാനാണ് വിടുന്നത്; കരുനാഗപ്പള്ളി ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥിനികളുടെ യൂണിഫോം പാവാടയാക്കിയതിനെതിരെ കരുനാഗപ്പള്ളിയിൽ വ്യാപക പ്രതിഷേധം; മുട്ടുവരെ ഇറക്കമുള്ള വസ്ത്രം ധരിച്ച് സൈക്കിളിൽ പോകാൻ കഴിയില്ലെന്ന് പെൺകുട്ടികളും
കരുനാഗപ്പള്ളി: 'പിള്ളേരെ പഠിക്കാനാണ് വിടുന്നത് അല്ലാതെ ഫാഷൻ ഷോയ്ക്കല്ല' പറയുന്നത് കരുനാഗപ്പള്ളി ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവ്. കാരണം സ്‌ക്കൂൾ യൂണീഫോമിലെ അടിമുടിമാറ്റംകൊണ്ട്. ചുരിദാർ ആയിരുന്ന യൂണിഫോം അടുത്ത അധ്യയന വർഷം മുതൽ മുട്ടുവരെ ഇറക്കമുള്ള പാവാടയും ഷർട്ടും ജാക്കറ്റുമായി മാറ്റുകയും അവയ്ക്ക് ഓർഡർ നൽകുകയും ചെയ്തു. സ്‌ക്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥിനികളും സൈക്കിളിലാണ് സ്‌ക്കൂളിലെത്തുന്നത്. പാവാട ആകുമ്പോൾ സൈക്കിളിൽ യാത്രചെയ്യാൻ കഴിയില്ല. അതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്. കഴിഞ്ഞ പി.ടി.എ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പി.ടി.എ പ്രസിഡന്റ് ഏകകണ്ഡേന തീരുമാനമെടുക്കുകയായിരുന്നു. 2500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌ക്കൂളാണിത്. ഇത്രയേറെ വിദ്യാർത്ഥിനികൾ പഠിക്കുന്ന ഒരു ഹൈസ്‌ക്കൂളിൽ മുട്ടുവരെയുള്ള പാവാട പുതിയ യൂണിഫോം ആക്കി മാറ്റുമ്പോൾ എല്ലാ രക്ഷകർത്താക്കളോടും ഇവർ അനുവാദം വാങ്ങാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് ഇപ്പോൾ ഉയരുന്ന ചോ
കരുനാഗപ്പള്ളി: 'പിള്ളേരെ പഠിക്കാനാണ് വിടുന്നത് അല്ലാതെ ഫാഷൻ ഷോയ്ക്കല്ല' പറയുന്നത് കരുനാഗപ്പള്ളി ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവ്. കാരണം സ്‌ക്കൂൾ യൂണീഫോമിലെ അടിമുടിമാറ്റംകൊണ്ട്. ചുരിദാർ ആയിരുന്ന യൂണിഫോം അടുത്ത അധ്യയന വർഷം മുതൽ മുട്ടുവരെ ഇറക്കമുള്ള പാവാടയും ഷർട്ടും ജാക്കറ്റുമായി മാറ്റുകയും അവയ്ക്ക് ഓർഡർ നൽകുകയും ചെയ്തു. സ്‌ക്കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥിനികളും സൈക്കിളിലാണ് സ്‌ക്കൂളിലെത്തുന്നത്. പാവാട ആകുമ്പോൾ സൈക്കിളിൽ യാത്രചെയ്യാൻ കഴിയില്ല. അതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലാണ്. കഴിഞ്ഞ പി.ടി.എ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പി.ടി.എ പ്രസിഡന്റ് ഏകകണ്ഡേന തീരുമാനമെടുക്കുകയായിരുന്നു.
2500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌ക്കൂളാണിത്. ഇത്രയേറെ വിദ്യാർത്ഥിനികൾ പഠിക്കുന്ന ഒരു ഹൈസ്‌ക്കൂളിൽ മുട്ടുവരെയുള്ള പാവാട പുതിയ യൂണിഫോം ആക്കി മാറ്റുമ്പോൾ എല്ലാ രക്ഷകർത്താക്കളോടും ഇവർ അനുവാദം വാങ്ങാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അത് കൂടാതെ പയൂണിഫോം തയ്യാറാക്കാൻ ടെണ്ടർ പരസ്യം നൽകാതെ രവി പിള്ള ഗ്രൂപ്പിന്റെ വസ്ത്ര നിർമ്മാണ യൂണിറ്റിന് നൽകിയതിലും നിഗൂഢതകളുണ്ട്.ചൂടുകാലത്ത് സോക്സ്, ഷൂസ്, ടൈ എന്നിവ ധരിക്കാൻ നിർബ്ബന്ധിക്കരുതെന്ന കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്ന തരത്തിലാണ് പുതിയ യൂണീഫോം മാറ്റം.
സൈക്കിളിൽ വരുന്ന പെൺകുട്ടികൾക്ക് ചുരിദാർ ഏറ്റവും നല്ല യൂണിഫോം ആണെന്നിരിക്കെ, മുട്ടറ്റം വരെയുള്ള പാവാട മതിയെന്ന് പി.ടി.എ പ്രസിഡന്റ് എടുത്ത തീരുമാനം പിൻവലിക്കണമെന്നാണ് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. ഒരു ജോഡി യൂണിഫോം വാങ്ങണമെങ്കിൽ പാവാടയും സോക്സും, ഷൂസും, ഉടുപ്പും, ടൈയും പിന്നെയൊരു ഓവർക്കോട്ടും ഒക്കെയായി ഏകദേശം 5000 രൂപയ്ക്ക അടുത്ത് ചെലവ് വരും.
രണ്ട് ജോഡിയെങ്കിലും കുറഞ്ഞത് വേണ്ടി വരുമ്പോൾ 10000 രൂപയാകും. ഇതേ സ്‌ക്കൂളിലെ നാലു വിദ്യാർത്ഥികൾക്ക് കഴിഞ്ഞ അധ്യയന വർഷം യൂണീഫോം വാങ്ങാൻ നിവൃത്തി ഇല്ലാത്തതിനാൽ മുൻ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജി.മഞ്ചുക്കുട്ടനാണ് വാങ്ങി നൽകിയത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ സാധാരണക്കാരൻ ഒരു അധ്യയന വർഷം വിദ്യാർത്ഥികളെ സ്‌ക്കൂളിലയക്കാൻ നല്ലൊരു തുക തന്നെ കണ്ടെത്തേണ്ടി വരും. മുട്ടുവരെയുള്ള പാവാട യൂണിഫോം ആക്കിയതിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ സ്‌ക്കൂളിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.