- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രിക്ക് വകുപ്പിൽ ശ്രദ്ധിക്കാൻ സമയമില്ല; സർക്കാർ ആശുപത്രികളിൽ ജീവത ശൈലീരോഗങ്ങൾക്കുള്ള മരുന്ന് കിട്ടാനില്ല,; കിടപ്പു രോഗികളെ പരിചരിക്കാനുള്ള സാമഗ്രികൾക്കും ക്ഷാമം രൂക്ഷം; സാന്ത്വനം ചികിത്സ പദ്ധതിയിൽ ഉൾപെട്ടവർക്ക് തുടർ ചികിത്സ മുടങ്ങുന്നു; പ്രതിസന്ധി പരിഹരിക്കാൻ ഇനി ലോക്കൽ പർച്ചേഴ്സ്
തിരുവനന്തപുരം. ആരോഗ്യമന്ത്രി വീണ ജോർജ്ജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള വാക് പോരിന് ഇരു പാർട്ടികളുടെയും നേതൃത്വം ഇടപെട്ട് വെടി നിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും ഇരുവരും ഒരടി പോലും പിന്നോട്ടു പോയിട്ടില്ല. പരസ്യ പ്രസ്തവാനയ്ക്ക മാത്രമാണ് തിരശീല വീണത്. വാക് പോരിലും വിവാദങ്ങളിലും പെട്ട കിടക്കുന്ന വകുപ്പ് മന്ത്രി സർക്കാർ ആശുപത്രികളുടെ കാര്യം ശ്രദ്ധിക്കുന്നില്ലന്ന വിമർശനമാണ് ഉയരുന്നത്.
സംസ്ഥാനത്ത സർക്കാർ ആശുപത്രികളിലൊന്നും എല്ലാ മരുന്നും കിട്ടാനില്ലാത്ത അവസ്ഥയാണ്. പ്രമേഹം ഉൾപ്പെടെ ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമേ വീടുകളിലെ കിടപ്പു രോഗികളെ പരിചരിക്കാനുള്ള സാമഗ്രികൾക്കും ക്ഷാമം ആയതോടെ ആരോഗ്യ രംഗത്തു വൻ പ്രതിസന്ധിയാണ് ഉരുണ്ടു കൂടിയരിക്കുന്നത്. . കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന അളവിൽ മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും ലഭിക്കാത്തതു മൂലമാണ് കിടപ്പുരോഗികളുടെ പരിചരണം അവതാളത്തിലായത്.
സാന്ത്വനം ചികിത്സാ പദ്ധതിയിൽ ഉൾപ്പെട്ട കിടപ്പു രോഗികൾക്ക് ആവശ്യമായ ട്യൂബുകൾ, പഞ്ഞി, ബാൻഡേജ് തുണികൾ, ഗ്ലൗസ്, വാട്ടർ - എയർ ബെഡുകൾ എന്നിവയ്ക്കെല്ലാം ക്ഷാമം നേരിടുന്നുണ്ട്. ഗുരുതര രോഗം ബാധിച്ചു കിടപ്പിലായവർ, പക്ഷാഘാതം ബാധിച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ തുടങ്ങിയവരെയാണ് സാന്ത്വനം പദ്ധതി പ്രകാരം വീടുകളിൽ എത്തി പരിചരിക്കുന്നത്. ഒരു ഗ്രാമപ്പഞ്ചായത്തിൽ ശരാശരി 100 കിടപ്പു രോഗികൾ ഉണ്ടെന്നാണു കണക്ക്.
മാസത്തിൽ 16 ദിവസം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ആരോഗ്യ പ്രവർത്തകർ രോഗികളുടെ വീടുകളിൽ എത്തി ഇവർക്ക് വേണ്ട പരിചരണം നൽകും. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പാലിയേറ്റീവ് നഴ്സ്, ഏരിയ സ്റ്റാഫ്, ആശാ വർക്കർ എന്നിവരാണ് സംഘത്തിലുള്ളത്. ക്ഷാമം രൂക്ഷമായതോടെ സാമഗ്രികൾ ഉൾപ്പെടെ നീതി മെഡിക്കൽ സ്റ്റോറുകൾ, ജൻധൻ ഔഷധി, കാരുണ്യ ഫാർമസി തുടങ്ങിയവയിൽ നിന്ന് വാങ്ങാൻ സർക്കാർ ഉത്തരവിട്ടു. ആശുപത്രികൾ ഇനി ഇവ വഴി നേരിട്ടു വാങ്ങണം. അതുവരെ കിടപ്പുരോഗികളുടെ പരിചരണം അവതാളത്തിൽ തുടരും.
ചില ജില്ലാ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ളവയ്ക്കു ക്ഷാമമില്ല. ആന്റിബയോട്ടിക് ഇൻജക്ഷൻ, രക്തസമ്മർദം. പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയവയുടെ മരുന്നുകൾ സ്റ്റോക്ക് ഉണ്ട്. മറ്റ് അവശ്യ മരുന്നുകൾക്കും ക്ഷാമമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രമേഹത്തിനുള്ള മരുന്നുകളുടെ ക്ഷാമം രൂക്ഷമാണ്്് . ജീവിത ശൈലീ രോഗങ്ങളിൽ മറ്റു മരുന്നുകൾ ലഭ്യമാണ്. 700ൽ അധികം രോഗികളാണ് പ്രമേഹ ചികിത്സയ്ക്കായി ഒരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തുന്നത്. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കു കെഎംസിഎൽ സമയബന്ധിതമായി മരുന്ന് എത്തിച്ചു നൽകുന്നില്ല എന്നു മിക്ക കുടുംബാരോഗ്യ കേന്ദ്രം അധികൃതർക്കും പരാതിയുണ്ട്.
മരുന്നിന് ക്ഷാമം അനുഭവപ്പെടുന്നതിനു മുൻപ് തന്നെ ആവശ്യം അറിയിച്ചാലും മരുന്നു തീർന്നു ആഴ്ചകൾ കഴിഞ്ഞാകും സപ്ലൈ ചെയ്യുന്നതത്രെ. പലരും സ്വന്തം നിലയിൽ വാഹനം വിട്ട് മരുന്ന് എടുക്കുകയാണ്.ചില കുടുംബാരോഗ്യ കേന്ദ്രത്തിൽ രക്തസമ്മർദത്തിനുള്ള ചില മരുന്നുകൾ കിട്ടാനില്ല. കൊളസ്ട്രോൾ ഉൾപ്പെടെ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നിനും ക്ഷാമമുണ്ട്. ചില ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് ഉണ്ടെങ്കിലും സ്റ്റോക്കിൽ കുറവുണ്ട്. രക്ത സമ്മർദത്തിന്റെ മരുന്നും സ്റ്റോക്ക് കുറവാണ്. ചില സ്ഥലങ്ങളിൽ ആശുപത്രി അധികൃതർ പ്രാദേശിക വിപണിയിൽ നിന്നും മരുന്ന് വാങ്ങി വിതരണം ചെയ്തു തുടങ്ങി.
അതിനാൽ പരിമിതമായ അളവിലാണ് വിതരണം. . പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ മരുന്നുകൾക്കാണ് ക്ഷാമം. നേരത്തേ ഒരു മാസത്തെ മരുന്ന് വരെ ഒരേ സമയം രോഗികൾക്ക് നൽകിയിരുന്നു. ക്ഷാമം കാരണം ഒരാഴ്ചത്തേക്കുള്ള മരുന്നാണ് മിക്കപ്പോഴും നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട് വിഹിതം കിട്ടാൻ വൈകുന്നതു പ്രശ്നമാകുന്നതായി ആശുപത്രി അധികൃതർക്കു പരാതിയുണ്ട്.
കാരുണ്യയിൽ നിന്ന് മരുന്നു ലഭിക്കുന്നതിനു കാലതാമസം നേരിടുന്നുണ്ട്. അതേ സമയം ലോക്കൽ പർച്ചേഴ്‌സിന് അനുമതി നൽകി പ്രതിസന്ധി പരിഹരിക്കാൻ നടത്തുന്ന നീക്കം അഴിമതിക്ക് വഴി വെയ്ക്കുമെന്നും ആക്ഷേപം ഉണ്ട്.