- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കപ്പെട്ട വിദ്യാർത്ഥിയുടെ വാട്സ് ആപ്പ് സന്ദേശം പരിശോധിച്ചപ്പോൾ അദ്ധ്യാപകർ ഞെട്ടി; 16 വയസ് തികയും മുമ്പ് വിദ്യാർത്ഥിക്ക് മാഫിയാ ബന്ധം; ആൺകുട്ടികളെ വരുതിയിലാക്കുന്നത് മയക്കു മരുന്ന് നൽകി; കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത് തലവന്മാർ; കാസർഗോഡിന്റെ സ്വൈര്യ ജീവിതത്തിന് തടസ്സമായി കുട്ടിക്കുറ്റവാളികൾ
കാസർഗോഡ്: കൗമാരത്തിലെത്തും മുമ്പേ കാസർഗോട്ടേ കുട്ടികൾ മയക്കുമരുന്നിന് ഇരയാകുന്നു. 9 വയസ്സുകാർ പോലും മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നതായി പൊലീസിന് വിവരമുണ്ട്. 15 വയസ്സ് ആകുമ്പോഴേയ്ക്കും ചെറിയ ക്വട്ടേഷനുകൾ എടുത്ത് പണം സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് കാസർഗോട്ടേ കുട്ടികൾ. കുട്ടികളെ കുറ്റവാളികളാക്കി വളർത്തുന്നതിൽ കഞ്ചാവ്, മണൽ മാഫിയാ സംഘങ്ങൾക്ക് വലിയ പങ്കാണെന്ന് എല്ലാവർക്കും അറിയാം. കുറ്റ കൃത്യങ്ങളിൽ പൊലീസ് ഇടപെടുമ്പോഴേയ്ക്കും ഉന്നത രാഷ്ട്രീയ നേതാക്കൾ അതിന് തടയിടുന്നു. രാഷ്ടീയത്തിന്റേയും മതത്തിന്റേയും സമ്മർദ്ദം മൂലം കൊച്ചു കൊച്ചു കുറ്റകൃത്യങ്ങൾ ഒഴിവാക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പരിഗണനയിൽ കുട്ടി കുറ്റവാളികൾ കാസർഗോഡിന്റെ സ്വൈര്യ ജീവിതത്തിന് തടസ്സമാവുകയാണ്. വിദ്യാലയങ്ങളിൽ പോലും മാഫിയാ സംഘങ്ങളുടെ കയ്യെത്തുന്നു. നഗരത്തിലെ ഒരു വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം ഇങ്ങിനെ. ഒരു പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ വച്ച് അക്രമിക്കപ്പെട്ടു. അതിന് കാരണക്കാരനായ വിദ്യാർത്ഥിയെ അദ്ധ്യാപകർ ക്ലാസ
കാസർഗോഡ്: കൗമാരത്തിലെത്തും മുമ്പേ കാസർഗോട്ടേ കുട്ടികൾ മയക്കുമരുന്നിന് ഇരയാകുന്നു. 9 വയസ്സുകാർ പോലും മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നതായി പൊലീസിന് വിവരമുണ്ട്. 15 വയസ്സ് ആകുമ്പോഴേയ്ക്കും ചെറിയ ക്വട്ടേഷനുകൾ എടുത്ത് പണം സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് കാസർഗോട്ടേ കുട്ടികൾ. കുട്ടികളെ കുറ്റവാളികളാക്കി വളർത്തുന്നതിൽ കഞ്ചാവ്, മണൽ മാഫിയാ സംഘങ്ങൾക്ക് വലിയ പങ്കാണെന്ന് എല്ലാവർക്കും അറിയാം. കുറ്റ കൃത്യങ്ങളിൽ പൊലീസ് ഇടപെടുമ്പോഴേയ്ക്കും ഉന്നത രാഷ്ട്രീയ നേതാക്കൾ അതിന് തടയിടുന്നു. രാഷ്ടീയത്തിന്റേയും മതത്തിന്റേയും സമ്മർദ്ദം മൂലം കൊച്ചു കൊച്ചു കുറ്റകൃത്യങ്ങൾ ഒഴിവാക്കപ്പെടുന്നു. രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പരിഗണനയിൽ കുട്ടി കുറ്റവാളികൾ കാസർഗോഡിന്റെ സ്വൈര്യ ജീവിതത്തിന് തടസ്സമാവുകയാണ്.
വിദ്യാലയങ്ങളിൽ പോലും മാഫിയാ സംഘങ്ങളുടെ കയ്യെത്തുന്നു. നഗരത്തിലെ ഒരു വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം ഇങ്ങിനെ. ഒരു പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ വച്ച് അക്രമിക്കപ്പെട്ടു. അതിന് കാരണക്കാരനായ വിദ്യാർത്ഥിയെ അദ്ധ്യാപകർ ക്ലാസിൽ നിന്നും പുറത്താക്കി. ഒടുവിൽ പ്രശ്നത്തിൽ ഇടപെട്ടത് നഗരത്തിലെ അറിയപ്പെടുന്ന മാഫിയാ സംഘങ്ങൾ തന്നെ. അച്ചടക്ക ലംഘനം കാട്ടിയ വിദ്യാർത്ഥിയെ ക്ലാസിൽ ഇരുത്തേണ്ടിയും വന്നു. പുറത്താക്കപ്പെട്ട വിദ്യാർത്ഥിയുടെ വാട്സ് ആപ്പ് സന്ദേശം പരിശോധിച്ചപ്പോൾ അദ്ധ്യാപകർ തന്നെ ഞെട്ടി. മാഫിയാ സംഘവുമായി പതിനാറുകാരന് പിരിയാൻ പറ്റാത്ത ബന്ധം.
സ്‌ക്കൂളുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘം തന്നെയാണ് ക്രമസമാധാന പ്രശ്നം ഉയർത്തുന്നതും. അവരുടെ കണ്ണികളായി പ്രവർത്തിക്കുന്നത് വിദ്യാർത്ഥികൾ തന്നെ. ഈ ആഴ്ച നഗരത്തിൽ പൊലീസ് രാത്രി പരിശോധനയ്ക്ക് ഇറങ്ങിയപ്പോൾ ഒരു കൂട്ടം കുട്ടികൾ ബൈക്കുകളിലും മറ്റുമായി ചുറ്റുന്നു. യാതൊരു വിലക്കുമില്ലാതെ നഗരത്തിലെ തട്ടുകടകളിലും മറ്റും അവർ വിലസുകയാണ്. പൊലീസ് അവരെ പിടിച്ച് ചോദ്യം ചെയ്തു. അപ്പോഴേയ്ക്കും രാഷ്ട്രീയക്കാരുടെ വിളിയെത്തി. എന്തെങ്കിലും കാട്ടിയാൽ വിഷയം വർഗ്ഗീയമാകുമെന്ന മുന്നറിയിപ്പും. അതോടെ പൊലീസ് പിൻവലിഞ്ഞു. ഇവരുടെ വീടുകളിൽ കാര്യമറിയിച്ചപ്പോൾ രാത്രി വൈകി മാത്രമേ എത്താറുള്ളൂവെന്നാണ് മറുപടി. 15 ഉം 16 ഉം വയസ്സുകാരാണ് ഈ കുട്ടികൾ കൈയിൽ ധാരാളം പണവും. സ്വതന്ത്രമായി പൊലീസിന് ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് കാസർഗോട്ടെ പ്രധാന പ്രശ്നം.
കഴിഞ്ഞ ദിവസം തന്നെ മറ്റൊരു സംഭവം കൂടി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. സഹോദരിയും കുഞ്ഞുമായി ഓട്ടോറിക്ഷയിൽ ആശുപ്ത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. ബൈക്കിലെത്തിയ സംഘം ഇവരെ തടഞ്ഞു നിർത്തി. ചോദ്യം ചെയ്യലും അക്രമവുമെല്ലാം പെട്ടന്നായിരുന്നു. ഓട്ടോറിക്ഷയിൽ ചെങ്കൽ എറിഞ്ഞു. കുഞ്ഞിന് നിസ്സാര പരിക്കുമേറ്റു. പൊലീസെത്തി നടപടി തുടങ്ങുമ്പോഴേക്കും വിളി വന്നത് ഉന്നത രാഷ്ട്രീയ നേതാവിൽ നിന്ന്. ഇളിഭ്യരായി ഒഴിഞ്ഞു മാറേണ്ടി വന്നു പൊലീസിന്. പരിക്കേറ്റ കുഞ്ഞിനേയുമെടുത്ത് യുവാവും സഹോദരിയും സ്ഥലം വിട്ടു. ഓട്ടോറിക്ഷക്കാരനും പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഇക്കാരണങ്ങളാൽ തന്നെ കുട്ടി കുറ്റവാളികൾ നഗരം കീഴടക്കിക്കൊണ്ടിരിക്കയാണ്. രാഷ്ട്രീയ -മതസംഘടനകളുടെ നിർലോഭമായ സഹകരണം ക്രിമിനലുകളുടെ വിളയാട്ടത്തിന് കാരണമാവുകയാണ്.
കാസർഗോഡ് മുനിസിപ്പൽ പരിധിയിൽ ഒരു ദിവസം ഒമ്പത് കിലോ ഗ്രാം കഞ്ചാവ് വിറ്റഴിയുന്നുണ്ടെന്നാണ് ജി.എച്ച്. എം. എന്ന സംഘടന നടത്തിയ പഠനത്തിൽ വ്യക്തമാക്കിട്ടുള്ളത്. ഇതിന്റെ റീട്ടെയിൽ വിപണനവും ഉപഭോഗവും കുട്ടികൾ മുഖേനയാണ്. സംസ്ഥാനത്തെ മയക്കു മരുന്ന് എത്തുന്നതിന്റെ പ്രധാന ഇടനാഴി കാസർഗോഡാണ്. ഏറ്റവും പുതിയ ഉത്പ്പന്നം പോലും ആദ്യം എത്തുന്നത് ഇവിടെ തന്നെ. സ്റ്റാബ് രൂപത്തിലും ലോലിപ്പോപ്പ് രൂപത്തിലും മയക്കുമരുന്നുകൾ ഇവിടെ സുലഭം. വിദ്യാലയത്തിന് പുറത്തുള്ള കടകൾ വഴി അടുത്ത കാലത്ത് പ്രചാരം നേടിയതാണ് നാക്കിലൊട്ടിക്കുന്ന മയക്കുമരുന്ന്. കൗമാരക്കാരുടെ പ്രധാന ആകർഷണമാണ് ഈ ഇനം. കാസർഗോട്ടെ മയക്കു മരുന്നിനും മാഫിയാ പ്രവർത്തനത്തിനും വരും തലമുറയെ മാറ്റി നിർത്തണമെങ്കിൽ പൊലീസിനെ സ്വതന്ത്രമായ രീതിയിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകേണ്ടതുണ്ട്.