- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മജിസ്ട്രേറ്റിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി; പൊലീസും ബാർ അസോസിയേഷനും ഇടപെടുന്നില്ലെന്ന് ആക്ഷേപം; ജന്മനാട്ടിൽ ജനകീയ കൺവെൻഷൻ ചേർന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു; മജിസ്ട്രേറ്റ് അഭിഭാഷക- കച്ചവടലോബിയുടെ ഇരയായോ എന്നു സംശയം
കാസർഗോഡ്: കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടിയ നിലയിൽ. ഉന്നത ഉദ്യോഗസ്ഥന്റെ ദുരൂഹമരണം നടന്നിട്ട് മൂന്നാഴ്ച പിന്നിട്ടെങ്കിലും അന്വേഷണം എവിടേയുമെത്താത്ത അവസ്ഥയിലാണ്. പൊലീസോ ബാർ അസോസിയേഷനോ മജിസ്ട്രേറ്റിന്റെ മരണത്തിൽ സജീവമായ അന്വേഷണമോ, ഇടപെടലോ നടത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. കാസർഗോട്ടെ മാഫിയകളുടേയും ബിനാമികളുടേയും ഇടപെടലുകളേറേയും നടക്കുന്നത് സുള്ള്യ കേന്ദ്രീകരിച്ചാണ്. ഇത്തരമൊരു മാഫിയാ ഇടനാഴി കാസർഗോഡു മുതൽ സുള്ള്യവരെയുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലാവുന്നത്. കാസർഗോഡ് ഔദ്യോഗിക പദവിയിലുണ്ടായിട്ടും അതിനു മാത്രമുള്ള ഒരു ജാഗ്രത മജിസ്ട്രേറ്റുമായി ബന്ധപ്പെടുന്നവരിൽ നിന്നും ഇതുവരെയുണ്ടായിട്ടില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. അഭിഭാഷക-കച്ചവട ലോബിയുടെ ഇരയാക്കപ്പെട്ടതാണോ മജിസ്ട്രേറ്റെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന്റെ ജന്മ നാടായ തൃശ്ശൂർ മുല്ലശ്ശേരിയിൽ ജനകീയ കൺവെൻഷൻ ചേർന്ന് സിബിഐ.അന്വേഷണത
കാസർഗോഡ്: കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടിയ നിലയിൽ. ഉന്നത ഉദ്യോഗസ്ഥന്റെ ദുരൂഹമരണം നടന്നിട്ട് മൂന്നാഴ്ച പിന്നിട്ടെങ്കിലും അന്വേഷണം എവിടേയുമെത്താത്ത അവസ്ഥയിലാണ്.
പൊലീസോ ബാർ അസോസിയേഷനോ മജിസ്ട്രേറ്റിന്റെ മരണത്തിൽ സജീവമായ അന്വേഷണമോ, ഇടപെടലോ നടത്തിയിട്ടില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. കാസർഗോട്ടെ മാഫിയകളുടേയും ബിനാമികളുടേയും ഇടപെടലുകളേറേയും നടക്കുന്നത് സുള്ള്യ കേന്ദ്രീകരിച്ചാണ്. ഇത്തരമൊരു മാഫിയാ ഇടനാഴി കാസർഗോഡു മുതൽ സുള്ള്യവരെയുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലാവുന്നത്. കാസർഗോഡ് ഔദ്യോഗിക പദവിയിലുണ്ടായിട്ടും അതിനു മാത്രമുള്ള ഒരു ജാഗ്രത മജിസ്ട്രേറ്റുമായി ബന്ധപ്പെടുന്നവരിൽ നിന്നും ഇതുവരെയുണ്ടായിട്ടില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. അഭിഭാഷക-കച്ചവട ലോബിയുടെ ഇരയാക്കപ്പെട്ടതാണോ മജിസ്ട്രേറ്റെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്.
മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണന്റെ ജന്മ നാടായ തൃശ്ശൂർ മുല്ലശ്ശേരിയിൽ ജനകീയ കൺവെൻഷൻ ചേർന്ന് സിബിഐ.അന്വേഷണത്തിനുള്ള ആവശ്യമുന്നയിച്ചു കഴിഞ്ഞു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, എന്നിവർക്ക് നിവേദനം സമർപ്പിക്കാനും അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ കൺവെൻഷൻ തീരുമാനിച്ചിട്ടുണ്ട്. കാസർഗോഡ് എത്തി മജിസ്ട്രേറ്റിന്റെ മരണത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്താനും നിയമോപദേശകരുടെ ഒരു സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലകൾ തോറും സമരസമിതികളുണ്ടാക്കി സംസ്ഥാനതല പ്രക്ഷോഭത്തിന് തുടക്കമിടാനും കൺവെൻഷൻ തീരുമാനിച്ചിട്ടുണ്ട്. ടി.കെ. വാസു ചെയർമാനായിട്ടുള്ള സമിതി പ്രക്ഷോഭ പരിപാടികൾ തുടങ്ങാൻ ഉടൻ തന്നെ കാസർഗോഡ് എത്തും.
ഈ മാസം 9 നാണ് മജിസ്ട്രേറ്റ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ദിവസങ്ങൾക്കു മുമ്പ് മജിസ്ട്രേറ്റും സുഹൃത്തുക്കളായ രണ്ട് അഭിഭാഷകരും ഒരു വ്യാപാരിയും ഒന്നിച്ചായിരുന്നു കർണ്ണാടകത്തിലെ സുള്ള്യയിൽ എത്തിയിരുന്നത്. അവിടെ നിന്നും മദ്യപിച്ചശേഷം മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണനെ കാറിലിരുത്തി കൂട്ടുപോയവർ ഭക്ഷണം കഴിക്കാൻ പോയെന്നാണ് പൊലീസിന് നൽകിയ മൊഴി. തുടർന്ന് കാറിൽനിന്നും മദ്യ ലഹരിയിൽ പുറത്തുപോയ മജിസ്ട്രേറ്റ് ഒരു ഓട്ടോറിക്ഷക്കാരനുമായി തർക്കിക്കുകയും അയാളെ മർദ്ദിക്കുകയും അത് തടയാൻ വന്ന ഹോം ഗാർഡിനേയും തുടർന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് എസ്.ഐ.യേയും മർദ്ദിച്ചുവെന്നാണ് പരാതി. കൂട്ടുകാർക്കൊപ്പം മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ടയാളെ എന്തുകൊണ്ട് സുരക്ഷിതമായി നിർത്തിയില്ല. സ്വബോധം നഷ്ടപ്പെട്ടയാൾ മൂന്ന് പേരെ മർദ്ദിച്ചുവെന്ന് പറയുന്നത് സത്യമാണോ? ഇതെല്ലാം സംശയത്തിന്റെ കരിനിഴലിലാണ്. മജിസ്ട്രേറ്റിന്റെ ശരീരത്തിൽ 27 ക്ഷതങ്ങൾ ഏറ്റതെങ്ങനെ? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
പൊലീസ് സ്റ്റേഷനിലെ സംഭവത്തിനു ശേഷം മജിസ്ട്രേറ്റിനെ ആരൊക്കെ കൂട്ടിക്കൊണ്ടു പോയി? സംഭവം ഞായറാഴ്ചയായതിനാൽ പൊലീസ് സ്റ്റേഷന് ചുറ്റും ജനങ്ങൾ ഉണ്ടായിട്ടുണ്ട്. മജിസ്ട്രേറ്റിന് അവിടെ വച്ച് ഇത്രയേറെ മർദ്ദനമേറ്റിട്ടുണ്ടെങ്കിൽ യഥാസമയം പുറത്തറിയും. സംഭവശേഷം മജിസ്ട്രേറ്റ്് റിസോർട്ടിൽ എത്തിയതായി വിവരമുണ്ട്. അവിടെ മജിസ്ട്രേറ്റിന് പുറമേ മറ്റു മൂന്നു പേരും മൂന്നു സ്ത്രീകളും ഉണ്ടായതായും പറയുന്നു.
കേസെടുക്കുന്നതിലും വിധി പറയുന്നതിലും കർക്കശക്കാരനായ ഉണ്ണികൃഷ്ണനെ മറ്റെന്തോ താത്പര്യത്തിനു വേണ്ടി സുള്ള്യയിലേക്ക് തെറ്റിധരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയെന്നാണ് സംശയം. സ്വന്തം നാട്ടിൽ പോകുമ്പോഴും മേലധികാരികളിൽ നിന്നും അനുമതി വാങ്ങിപ്പോയിരുന്ന മജിസ്ട്രേറ്റ് സുള്ള്യയിൽ പോകുമ്പോൾ എന്തുകൊണ്ട് അനുമതി വാങ്ങിച്ചില്ല? . കാസർഗോഡിന്റെ കിഴക്കൻ മലയോരത്ത് ചേർന്നുകിടക്കുന്ന സുള്ള്യ മറ്റൊരു സംസ്ഥാനമാണെന്ന് പെട്ടെന്ന് ആർക്കും തിരിച്ചറിയില്ല. അഭിഭാഷകരുടെ സഹായത്തോടെ മറ്റെന്തോ കാര്യം നേടാൻ ശ്രമിച്ചുവെന്നാണ് കരുതേണ്ടത്.
സുള്ള്യയിൽ നിന്നും മജിസ്ട്രേറ്റിന്റേയും കൊണ്ടു പോയവരുടേയും ചില ദൃശ്യങ്ങൾ കാസർഗോഡ് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മൂന്നാഴ്ചയായിട്ടും ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടില്ല. ഉണ്ണികൃഷ്ണന്റെ ദുരൂഹമരണത്തിന്റെ ഗൂഢാലോചന പുറത്ത് വരേണ്ടിയിരിക്കുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന ആരോപണം ഉയർന്നിരിക്കയാണ്. ദളിത് സംഘടനകളും മജിസ്ട്രേറ്റിന്റെ മരണത്തിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ഉടൻ രംഗത്തിറങ്ങും.