- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്രവം ശേഖരിക്കാതെ രഹസ്യ ഡമ്മി ടെസ്റ്റ്; ഫലം വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേർ പോസിറ്റീവ്; തന്റെ പേര് അയച്ചത് അറിഞ്ഞില്ലെന്ന് പ്രസിഡന്റ്; കോവിഡ് ടെസ്റ്റിലെ മറിമായം കണ്ടുപിടിക്കാൻ തുനിഞ്ഞപ്പോൾ കാസർകോഡ് ചെമ്മനാട് പഞ്ചായത്തിൽ സംഭവിച്ചത്
കാസർകോട്: കോവിഡ് ടെസ്റ്റിൽ സ്രവം ഉപയോഗിക്കാതെ അയച്ചാൽ എന്തു സംഭവിക്കും? കാസർകോട്ടുകാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ: ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 10 പേരാണ് ജൂലായ് 19നും അതിന് മുമ്പുള്ള ദിവസവുമായി രഹസ്യമായി ഡമ്മി കോവിഡ് ടെസ്റ്റ് നടത്തിയതായി പറയുന്നത്. എന്നാൽ റിസൾട്ട് പുറത്തു വന്നപ്പോൾ ഇതിൽ ഭൂരിപക്ഷം പേർക്കും കോവിഡ് പോസിറ്റീവ് എന്ന് രേഖപ്പെടുത്തി റിസൾട്ട് പുറത്തുവന്നു.
ആദ്യദിവസം മൂന്ന് പേരും രണ്ടാമത്തെ ദിവസം ഏഴുപേരും ടെസ്റ്റിന് എത്തി. മൂക്കിൽ നിന്നും സ്രവം എടുക്കാതെ കിറ്റിന്റെ അഗ്രം അടർത്തിമാറ്റി 'സാമ്പിൾ' സീൽ ചെയ്തു പരിശോധനക്ക് അയച്ചുവത്രെ. ആദ്യം അയച്ച മൂന്നുപേരുടെയും ടെസ്റ്റ് ഫലം പോസിറ്റീവ് ആയാണ് വന്നതെന്നും തുടർന്ന് അയച്ച ഏഴിൽ നാല് പേരുടെ ഫലവും പോസിറ്റീവായെന്നും പറയുന്നു. ചില ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയായയിരുന്നു ടെസ്റ്റ് എന്നാണ് വിവരം.
പിന്നീട് നടന്ന ഡമ്മി ടെസ്റ്റിലും ചിലർക്ക് കോവിഡ് പോസിറ്റീവും രേഖപ്പെടുത്തിയതാണ് വിവാദത്തിന് മൂർച്ചകൂട്ടിയത്. എന്നാൽ ജില്ലാ മെഡിക്കൽ ഓഫീസർ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിനോട് വിശദീകരണം തേടിയപ്പോൾ തന്റെ പേര് പോയത് അറിഞ്ഞില്ലെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കർ പറയുന്നത്. ചെമ്മനാട് പഞ്ചായത്തിൽ വ്യാപകമായി പോസിറ്റീവ് കേസുകൾ വർദ്ധിച്ചതാണ് ഡമ്മി ടെസ്റ്റിന് ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തുനിഞ്ഞത് എന്നാണ് വിവരം. രോഗമോ ലക്ഷണമോ ഇല്ലാത്ത ആളുകളുടെ റിസൾട്ട് പോസിറ്റീവ് ആയി വന്നതോടെയാണ് ലാബിനെതിരെ സംശയം ഉയർന്നത്.
സർക്കാർ ആശുപത്രിയിൽ നിന്ന് ടെസ്റ്റ് നടത്തുമ്പോൾ ഫലം പോസിറ്റീവും സ്വകാര്യ ആശുപത്രി ലാബിൽ നിന്ന് ടെസ്റ്റ് നടത്തുമ്പോൾ ഫലം നെഗറ്റീവും ആയി വരുന്നതിലെ വൈരുദ്ധ്യം കണ്ടെത്താനാണത്രെ ഡമ്മി ടെസ്റ്റ്. നിലവിൽ നടത്തുന്നത് 50 ശതമാനം സെൻട്രൽ യൂണിവേഴ്‌സിറ്റി ലാബിലും 50 ശതമാനം സ്പൈസ് ഹെൽത്ത് ഏജൻസിയുമാണ്. ചെമ്മനാട് പഞ്ചായത്തിലെ സ്രവം പരിശോധന നടത്തിയത് കേന്ദ്ര സർവ്വകലാശാല ലാബിലാണ്. പരിശോധനയിൽ ഒരുവിധത്തിലുള്ള അപാകതയും സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര സർവകലാശാല ലാബ് അധികൃതരും വ്യക്തമാക്കുന്നു.
ഡമ്മി ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് അധികൃതരുടെ സഹായം ഇല്ലാതെ കഴിയില്ല. സംഭവം ആരോഗ്യവകുപ്പ് ഗൗരവമായി പരിശോധിക്കുകയാണെന്നാണ് അറിയുന്നത്. ടെസ്റ്റ് ഫലം വരുന്നത് ലാബിന്റെ കുഴപ്പം കൊണ്ടാണെന്നു പ്രചരിപ്പിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. പോസിറ്റീവ് കണ്ട്രോളും നെഗറ്റീവ് കണ്ട്രോളും ഉപയോഗിച്ച് വളരെ ശാസ്ത്രീയമായ പരിശോധനയാണ് ലാബിൽ നടത്തുന്നത്. ഒരു തരത്തിലുള്ള അപാകതയും സംഭവിക്കില്ല. ഡമ്മി സാമ്പിളിൽ വൈറസ് ഉണ്ടായിരുന്നു. സാമ്പിൾ എടുത്തു ടെസ്റ്റിന് അയച്ചയാൾ പരിശീലനം നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
ഡോ. രാജേന്ദ്രനാണ് വ് പിലാങ്കട്ട കേരള കേന്ദ്ര സർവ്വകലാശാല വൈറോളജി ലാബ് മേധാവി. ചെമ്മനാട് പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫിന്റെ് നേതൃത്വത്തിൽ മുസ്ലിംലീഗാണ്. രാഷ്ട്രീയവും പാപ്പരത്തവും കാണിച്ചുവെന്ന് ആക്ഷേപം ഉയരുമ്പോൾ പരീക്ഷണം സത്യസന്ധമായിരുന്നു എന്നാണ് പ്രവർത്തകർ പറയുന്നത്. പഞ്ചായത്ത് പ്രസിഡണ്ടിനും മറ്റുള്ളവർക്കും സംഭവം കൃത്യമായി അറിയാം. നിയമനടപടികളെ പേടിച്ച് പ്രസിഡണ്ട് ഒതുങ്ങി നിൽക്കരുതെന്നും ജനങ്ങളോടൊപ്പമാണ് നിൽക്കണ്ടതോന്നും പ്രവർത്തകർ ഓർമിപ്പിക്കുന്നു