ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം രണ്ട് സൈനികർക്ക് വീരമൃത്യൂ. ഒരു ജവാന് പരുക്കേറ്റു. പുലർച്ചെ തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. ഇമാം സഹാബ് മേഖലയിൽ പുലർച്ചെ സുരക്ഷാ സേനയുടെ പട്രോളിങ് പാർട്ടിക്കു നേർക്കാണ് ഭീകരരുടെ ആക്രമണമുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് സൈന്യം പരിശോധന നടത്തിയിരുന്നു.

അതേസമയം, ദക്ഷിണ കശ്മീരിലെ കുൽഗാമിൽ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു. ഒന്നര മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്.

കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ കഴിഞ്ഞ മെയ് ഒന്നിന് ബാങ്കിൽ പണം നിറയ്ക്കാൻ പോകുകയായിരുന്ന വാഹനം ആക്രമിച്ച് അഞ്ച് പൊലീസുകാരെ വധിച്ച സംഭവത്തിൽ ഉൾപ്പെട്ടയാളാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.ലഷ്‌കറെ തോയിബ കമാൻഡർ അബു ദുജാനയെ പൊലീസ് വധിച്ചതിനു പിന്നാലെയാണ് ഏുറ്റമുട്ടൽ നടക്കുന്നത്.