ശ്രീനഗർ: ജമ്മു കശ്മീരിലെ മാച്ചിൽ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. വലിയ നുഴഞ്ഞുകയറ്റശ്രമമാണു സൈന്യം പരാജയപ്പെടുത്തിയതെന്നു പ്രതിരോധ വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു. മേഖലയിൽ സൈന്യം പരിശോധന തുടരുകയാണെന്നു പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ രാകേഷ് കാലിയ പറഞ്ഞു. ഈ വർഷം നിയന്ത്രണരേഖയിൽ 40 ഭീകരരെയാണ് സൈന്യം ഇതുവരെ വകവരുത്തിയത്.