ലണ്ടൻ: കാശ്മീരിൽ സമാധാനം കനത്ത വെല്ലുവിളി നേരിട്ട സമീപകാല സംഭവ വികാസങ്ങളിൽ തണുപ്പൻ നിലപാടുമായാണ് ബ്രിട്ടൺ നോക്കിനിന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത് ഇന്ത്യൻ മാദ്ധ്യമങ്ങളോ ഇന്ത്യൻ സർക്കാരോ അല്ല, മറിച്ചു ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ആണെന്നതാണ് ശ്രദ്ധ പിടിച്ചു പറ്റാൻ കാരണം. രാഷ്ട്രീയമായ കാരണങ്ങൾ ഇഴ കീറി പരിശോധിക്കും മുൻപ് അനേകായിരം കാതം അകലെയുള്ള കാശ്മീർ സംഭവങ്ങൾ ബ്രിട്ടനെ നേരിട്ട് ബാധിക്കുമോ എന്ന കാര്യത്തിലാണ് ആശങ്ക ഉയരേണ്ടതെന്നും പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമം ദി ടെലിഗ്രാഫ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വെറുതെ കയ്യും കെട്ടി നിന്ന ബ്രിട്ടീഷ് ഭരണ നേതൃത്വത്തിനു നേരെ കനത്ത ആക്ഷേപവും പത്രം ഉയർത്തുന്നു.

കശ്മീർ തീവ്രവാദത്തിനു കരുത്തു പകരൻ വിഘടന വാദി നേതാവ് 90 കളിൽ ബ്രിട്ടനിൽ എത്തി പണപ്പിരിവ് നടത്തിയതെന്നും ആ പണമാണ് ഇപ്പോൾ കാശ്മീർ താഴ്‌വരയിൽ അശാന്തി സൃഷ്ടിക്കാൻ നിർണ്ണായക കാരണമായതെന്നും പത്രം കുറ്റപ്പെടുത്തുമ്പോൾ പരോക്ഷമായി ബ്രിട്ടീഷ് സർക്കാർ സംവിധാനത്തെ കൂടിയാണ് ടെലിഗ്രാഫ് കുറ്റപ്പെടുത്തുന്നത്. കാശ്മീരിൽ ഉണ്ടാകുന്ന ഏതു വിധത്തിലുള്ള തുറന്ന ഏറ്റുമുട്ടലും ബ്രിട്ടീഷ് തെരുവിലും എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല എന്ന നിരീക്ഷണവും ചേർത്താണ് വെള്ളിയാഴ്ചത്തെ റിപ്പോർട്ട് പത്രം പുറത്തു വിട്ടിരിക്കുന്നത്.

കശ്മീരിലെ ഇന്നത്തെ അസ്വസ്ഥകൾ പൂർണ്ണമായും ബ്രിട്ടീഷ് രാഷ്ട്രീയ സംവിധാനത്തിന്റെ പരാജയം കൂടിയാണെന്ന് തുറന്നു പറയാൻ ടെലിഗ്രാഫ് മടിക്കുന്നില്ല. ഏതാനും ദിവസം മുൻപ് പാക് അധീന കാശ്മീരിൽ ജെയ്‌ഷെ ഇ മുഹമ്മദ് കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ആക്രമണമാണ് ബ്രിട്ടനെ കൂടി കുറ്റപ്പെടുത്തി വാർത്ത തയ്യാറാക്കാൻ ടെലിഗ്രാഫിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ജിഹാദി നേതാവ് മൗലാനാ മസൂദ് അസ്ഹർ 90 കളിൽ ഹിസ്ബുൾ മുജാഹീദാൻ ഗ്രൂപ്പാണ് കശ്മീർ തീവ്രവാദത്തിനു വളം നൽകി വളർത്തിയതു എന്നാണ് റിപ്പോർട്ടിലെ കാതൽ.

ഈ വിഘടനവാദ സംഘത്തെ വളർത്താൻ മൗലാനാ മസൂദ് 1993 ൽ ബ്രിട്ടനിൽ എത്തി വ്യാപകമായ തോതിൽ പണപ്പിരിവ് നടത്തിയപ്പോൾ ബ്രിട്ടൻ കയ്യും കെട്ടി നിൽക്കുക ആയിരുന്നു എന്നാണ് പ്രധാന ആക്ഷേപം. മാത്രമല്ല, ഈ വരവിൽ മൗലാനാ ആസാദ് മത മൗലികതയുടെ വിത്ത് ബ്രിട്ടന്റെ മണ്ണിലും പാകിയാണ് മടങ്ങിയത് എന്നാണ് ടെലിഗ്രാഫിന്റെ കുറ്റപ്പെടുത്തൽ. കാശ്മീരിൽ ഏറ്റുമുട്ടൽ പൂർണ യുദ്ധത്തിലേക്ക് മാറിയാൽ മൗലാനാ മസൂദിന്റെ സന്ദർശനം വഴി വേര് പിടിച്ച മതവാദം ബ്രിട്ടനിലെ തെരുവിലും എത്താതിരിക്കാൻ കാരണം ഒന്നും കാണുന്നില്ലെന്ന് റിപ്പോർട്ട് ആശങ്കപ്പെടുന്നു. ഇത്തരത്തിൽ പുറകോട്ടു പോകുമ്പോൾ കശ്മീർ തീവ്രവാദം വളർന്നതിന്റെ പിന്നിൽ ബ്രിട്ടന്റെ മൗനത്തിനു നിർണായക റോൾ ഉണ്ടെന്നു കൂടിയാണ് ടെലിഗ്രാഫ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്.

കാശ്മീർ തീവ്രവാദത്തിനു പണം പിരിക്കാൻ ഇറങ്ങിയ മൗലാനാ മസൂദിന് സ്ത്രീകൾ ആഭരണം പോലും ഊരി നൽകിയ കാഴ്ചകൾ ബ്രിട്ടനിലും ഉണ്ടായിരുന്നു എന്നും പത്രം പറയുന്നു. മസൂദിന്റെ സന്ദർശനം വഴി തീവ്രവാദത്തെ ആകർഷിച്ച ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക് വിദ്യാർത്ഥി ഒമർ സായിദ് ഷെയ്ഖ് കൂടി 1999 ൽ കൂടിച്ചേർന്നപ്പോൾ. കാശ്മീർ തീവ്രസാദത്തിനു മൂർച്ച ഏറുകയായിരുന്നു. പിന്നീട് ഇതേ സായിദ് ഷെയ്ഖ് തന്നെയാണ് വാല് സ്ട്രീറ്റ് ജേണൽ ലേഖകൻ ഡാനിയൽ പേളിന്റെ നിഷ്ഠൂര കൊലയ്ക്കു കാരണമായി മുന്നിൽ നിന്നതും.

മൗലാനാ മസൂദും ഒമർ സായിദും ഇന്ത്യൻ സൈന്യത്തിന്റെ പിടിയിൽ ആയിരുന്നെങ്കിലും 2000 ൽ തടവ് പുള്ളികളെ കൈമാറുന്ന കരാറിന്റെ ഭാഗമായി രണ്ടു പേരെയും പാക്കിസ്ഥാന് വിട്ടു നൽകുക ആയിരുന്നു. അക്കാലത്തെ ഇന്ത്യൻ സർക്കാരിന്റെ പിടിപ്പു കേടിനു കാലം വലിയ വിലയാണ് നൽകേണ്ടി വന്നിരിക്കുന്നത്. തീർത്തും വിരോധാഭാസം എന്ന നിലയിൽ അന്നും ഇന്നും ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നതും ശ്രദ്ധേയം. അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രി ആയ സമയത്താണ് തടവ് പുള്ളികൾ എന്ന പേരിൽ കൊടും ഭീകരന്മാരെ പാക്കിസ്ഥാന് കൈമാറിയത്.

കശ്മീരിലെ ഇന്നത്തെ അസ്വസ്ഥകൾ പൂർണ്ണമായും ബ്രിട്ടീഷ് രാഷ്ട്രീയ സംവിധാനത്തിന്റെ പരാജയം കൂടിയാണെന്ന് തുറന്നു പറയാൻ ടെലിഗ്രാഫ് മടിക്കുന്നില്ല. ഏതാനും മൗലാനാ മസൂദ് ഇന്ത്യൻ ജയിലിൽ ആയതിനു പിന്നിൽ കാരണക്കാരൻ ആയതും ബ്രിട്ടനിൽ ജനിച്ച ആൾ തന്നെ ആയിരുന്നു എന്നത് തീവ്രവാദം വളർത്തുന്നതിൽ ബ്രിട്ടനുള്ള പങ്കു പരോക്ഷമായി തെളിയിക്കപ്പെടുകയാണ്. രണ്ടായിരത്തിൽ ക്രിസ്മസ് ദിനത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകളുടെ ഭാഗമായി മൗലാനാ മസൂദിനെ ജയിൽ മോചിതനാക്കുന്നത്.

ശ്രീനഗറിൽ നടത്തിയ ബോംബിങ്ങിൽ അനേകം ആളുകൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാൾ പിടിയിൽ ആകുന്നത്. ഈ ബോംബിങ് ആസൂത്രണം ചെയ്തതാകട്ടെ ബിർമിങ്ഹാം സ്വദേശിയായ 24 കാരൻ മുഹമ്മദ് ബിലാൽ ആണെന്നും ടെലിഗ്രാഫ് ഓർമ്മിപ്പിക്കുന്നു. ബർമിങ്ങാമിൽ തന്നെ ജനിച്ച റഷീദ് റൗഫ് എന്ന ഭാര്യ സഹോദരനെ കൂട്ടിയാണ് മൗലാനാ മസൂദ് തീവ്രവാദത്തിന്റെ പുതിയ പതിപ്പുകൾ തയ്യാറാക്കിയതും.

ഇവർ കണ്ടെത്തിയ മുഹമ്മദ് സിദ്ദിഖ് ഖാൻ, ഷെഹാദ് തൻവീർ എന്നിവർ കൂടി പാക്കിസ്ഥാനിൽ എത്തിയപ്പോൾ അൽ ക്വയ്ദ ക്യാമ്പുകൾ സജീവമാകയുകയും ഈ കൂട്ടുകെട്ട് ഒടുവിൽ 2005 ൽ ലണ്ടൻ ബോംബിങ്ങിൽ പരീക്ഷണം നടത്തുന്നതിൽ വിജയകരമായി പര്യവസാനിക്കുകയും ചെയ്തു. മുഹമ്മദ് ഖാൻ പാക്‌സിതാണ് അൽ ക്വയ്ദ ക്യാപുകളിൽ പരിശീലനം നേടിയാണ് ബോംബ് നിർമ്മാണം പരിശീലിച്ചത്. ഈ ക്യാമ്പുകളിൽ ആത്മഹത്യ സ്‌ക്വടുകൾ എങ്ങനെ പ്രവർത്തിക്കണം എന്നും വീഡിയോ വഴി പരിശീലനം നൽകിയിരുന്നു. ഇത് അതേപടി ലണ്ടനിൽ നടപ്പാക്കാനും ഈ കൂട്ടുകെട്ടിന് കഴിഞ്ഞു.

ഇത്തരം ക്യാപുകളിൽ അനേകം ബ്രിട്ടീഷ് യുവാക്കൾ ആകർഷിക്കപ്പെട്ടെങ്കിലും അക്കാലത്തു സർക്കാർ ഇതേക്കുറിച്ചു വേണ്ടത്ര ആശങ്കപ്പെട്ടിരുന്നില്ല എന്നതാണ് ഇന്നത്തെ കശ്മീർ തീവ്രവാദത്തെ ഏറ്റവും സഹായിക്കുന്ന ഘടകം. ഇപ്പോൾ സിറിയൻ തീവ്രവാദ ഗ്രൂപ്പിന് എതിരെ ബ്രിട്ടൻ സന്ധിയില്ലാ സമരം തുറന്നു വിടുക ആണെങ്കിലും രണ്ടു പതിറ്റാണ്ട് മുൻപ് കശ്മീർ തീവ്രവാദത്തിനു വളക്കൂറു ഒരുക്കാൻ ബ്രിട്ടൻ വേദിയായപ്പോൾ അതേക്കുറിച്ചു ബ്രിട്ടൻ ആശങ്കപ്പെടാതിരുന്നതും ടെലിഗ്രാഫിലെ റിപ്പോർട്ടിന്റെ പ്രധാന ഘടകമാണ്.

കാശ്മീരുമായി ബന്ധമുള്ളവർ ബ്രിട്ടനിൽ വിഘടന വാദത്തിന്റെ വിത്തെറിയുന്നതിൽ പലപ്പോഴും വിജയിച്ചിട്ടുണ്ടെന്നും സുദീർഘമായ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ബർമിങ്ഹാമിൽ വേരുകൾ ഉള്ള കാശ്മീരി യുവാക്കൾ 1984ൽ ഇന്ത്യൻ ഡെപ്യൂട്ടി കൗൺസൽ ജെനറലിനെ കൊലപ്പെടുത്തിയതും ഇവർ എത്ര ശക്തമായാണ് ബ്രിട്ടനിൽ ശൃംഖല സ്ഥാപിച്ചിരിക്കുന്നത് എന്നതിന്റെ കൂടി തെളിവാണ്. മാത്രമല്ല, കുടുംബപരമായും സാമൂഹ്യപരമായും ഈ ഗ്രൂപ്പിൽ പെട്ടവർ ബ്രിട്ടനിൽ നടത്തിക്കൊണ്ടിരിക്കുന്ന കൊലയ്ക്കു എണ്ണം ഇല്ലാതാക്കുകയാണ്.

അഭിമാന കൊലയും മറ്റും മത തീവ്രവാദത്തിന്റെ ഉപോൽബലക ഘടകം ആണെന്നും പത്രം കണ്ടെത്തുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റോച്ചഡിലിൽ ജലാൽ ഉദിൻ കൊല്ലപ്പെട്ടതും പിറ്റേമാസം ബ്രാഡ്‌ഫോഡിലെ ടാക്‌സി ഡ്രൈവർ തൻവീർ അഹമ്മദ് കട ഉടമ ആയ ആസാദ് ഷായുടെ കുത്തേറ്റു മരിച്ചതും യാദൃശ്ചികമല്ല. താൻ മത പ്രചാരകൻ ആണെന്ന് ചൂണ്ടിക്കാട്ടി ആസാദ് ഷാ ഓൺ ലൈനിൽ കാട്ടിയ വീഡിയോ ലിങ്കുകളോട് എതിർപ്പ് കാട്ടി എന്നതാണ് തൻവീർ അഹമ്മദിന്റെ നിഷ്ഠൂര കൊലയ്ക്കു കാരണമായി മാറിയത്. ഐസിസ് ക്യാമ്പിൽ നിന്നും ഓടിപ്പോയ കാരണം ചൂണ്ടിക്കാട്ടിയാണ് അക്രമാസക്തരായ ഒരു കൂട്ടം ചെറുപ്പക്കാർ ജലാൽ ഉദിനെ വകവരുത്തിയതും. മതം ബ്രിട്ടനിൽ വേര് പിടിപ്പിക്കുന്ന അസ്വസ്ഥതകളുടെ ഉദാഹരണമായാണ് ഇരു സംഭവങ്ങളും പത്രം ഉയർത്തുന്നത്.