- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്തൂരിരംഗൻ ഭീഷണിയിൽ നിന്നും പിസി ജോർജിന്റെ നാല് പഞ്ചായത്തുകളെ ഒഴിവാക്കി മുഖ്യമന്ത്രി; കൊല്ലമുള അടക്കമുള്ള കാടില്ലാത്ത ഗ്രാമക്കാർ പ്രതിഷേധത്തിൽ, തിങ്കളാഴ്ച ഇടുക്കിയിൽ ഹർത്താൽ
കോട്ടയം: കസ്തൂരി രംഗൻ വീണ്ടും മലയോര പ്രദേശങ്ങളിൽ ചൂടു പിടിക്കുകയാണ്. ഇടുക്കി ജില്ലയെ മുഴുവൻ കാടായി കണക്കാക്കിയതും കസ്തൂരിരംഗന് വേണ്ട റിപ്പോർട്ടുകൾ നൽകാൻ കേരള സർക്കാർ വൈകിയതുമാണ് പുതിയ സഘർഷത്തിന് കാരണം. ഇതിൽ പ്രതിഷേധിച്ച് തിങ്കാളാഴ്ച ഇടുക്കിയിൽ ഹർത്താൽ നടക്കുന്നതോടെ ഒരിടവേളയ്ക്ക് ശേഷം മലയോര കർഷകർ വീണ്ടും ജീവൻ-മരണ പോരാട്ടത്തിന
കോട്ടയം: കസ്തൂരി രംഗൻ വീണ്ടും മലയോര പ്രദേശങ്ങളിൽ ചൂടു പിടിക്കുകയാണ്. ഇടുക്കി ജില്ലയെ മുഴുവൻ കാടായി കണക്കാക്കിയതും കസ്തൂരിരംഗന് വേണ്ട റിപ്പോർട്ടുകൾ നൽകാൻ കേരള സർക്കാർ വൈകിയതുമാണ് പുതിയ സഘർഷത്തിന് കാരണം. ഇതിൽ പ്രതിഷേധിച്ച് തിങ്കാളാഴ്ച ഇടുക്കിയിൽ ഹർത്താൽ നടക്കുന്നതോടെ ഒരിടവേളയ്ക്ക് ശേഷം മലയോര കർഷകർ വീണ്ടും ജീവൻ-മരണ പോരാട്ടത്തിന് തുടക്കമിടുന്നു. രസകരമായ വസ്തുത യുഡ്എഫ് സർക്കാരിന്റെ മുഖ്യശത്രുവായ പിസി ജോർജ് ഈ വിഷയത്തിൽ നേടിയ തന്ത്രപരമായ വിജയമാണ്. ലവലേശം വനമില്ലാത്ത അനേകം പഞ്ചായത്തുകൾ കസ്തൂരിരംഗന്റെ റിപ്പോർട്ടിൻ പ്രകാരം പരിസ്ഥിതി ലോല പ്രദേശമായതായിരുന്നു ജനകീയ രോഷം ശക്തമാകാൻ കാരണം. പിസി ജോർജിന്റെ പൂഞ്ഞൂർ മണ്ഡലത്തിലെ ഇത്തരത്തിലുള്ള നാല് പഞ്ചായത്തുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്ത് ഓഫീസ് ഇന്നലെ ഇറക്കിയ ഉത്തരവാണ് ഇപ്പോൾ സംഘർഷം ശക്തമാക്കിയിരിക്കുന്നത്.
പശ്ചിമഘട്ട മേഖലയിൽ കസ്തൂരിരംഗൻ കമ്മിറ്റി നിർദേശിച്ച 123 പരിസ്ഥിതി-ലോല വില്ലേജുകളിൽ നിന്ന് കോട്ടയം ജില്ലയിലെ മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളെ ഒഴിവാക്കിയതായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ വനഭൂമി ഇല്ലാത്ത സാഹചര്യത്തിലാണിത്. വനപ്രദേശം മാത്രമേ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്താവൂ എന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെ അംഗീകരിച്ചുകൊണ്ടാാണ് ഈ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം.
പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കപ്പെടേ പ്രദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഈ മാസം 31നു മുമ്പ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി മാത്രമേ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിശ്ചയിക്കുകയുള്ളു. ഇവ സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. നാലു പഞ്ചായത്തുകളെ ഒഴിവാക്കിയ സാഹചര്യത്തിൽ ബാക്കിയുള്ള 119 വില്ലേജുകളിലെ കമ്മിറ്റികൾ തയാറാക്കിയ മാപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിക്കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
യുഡിഎഫിന്റെ മുഖ്യശത്രുവായി മാറിയെങ്കിലും പി സി ജോർജ്ജിന്റെ ഇടപെടൽ ഫലപ്രദമായി എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ, ദജോർജ്ജിന്റെ മണ്ഡലത്തിൽ ലഭിച്ച ആനുകൂല്യം മറ്റുള്ളവർക്ക് ലഭിച്ചില്ലെന്ന ആരോപണവും ശക്തമാണ്. എന്നാൽ ഇത്തരം മറ്റ് പഞ്ചായത്തുകളോട് എന്തു കൊണ്ട് ചിറ്റമ്മ നയം എന്നാണ് കർഷകരുടെ ചോദ്യം. ഉദാഹരണത്തിന് പത്തനംതിട്ട ജില്ലയിലെ കൊല്ലമുള വില്ലേജിൽ പേരിന് പോലും വന ഭൂമിയില്ല. റാന്നി മണ്ഡലത്തിൽപ്പെട്ട കൊല്ലമുളക്കില്ലാത്ത എന്ത് മഹാത്മ്യം ആണ് പൂഞ്ഞാറിലെ പഞ്ചായത്തുകൾക്ക് എന്നാണ് ചോദ്യം. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇത്തരം ധാരാളം പഞ്ചായത്തുകൾ ഉണ്ട്. പ്രക്ഷോഭ കാര്യത്തിൽ ആവേശം ഏറെയുള്ള കൊല്ലമുള വില്ലേജുകാർ മലയോര പ്രദേശത്തെ ജീവിതം സ്തംഭിപ്പിക്കും എന്ന വാശിയിൽ തന്നെയാണ് ഇപ്പോൾ.
കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിർണയത്തിലെ അപാകതയാണ് പ്രധാന പ്രശ്‌നം ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി 20 ന് ഇടുക്കി ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഇ.എസ്.എയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുക, ഇതിനായി എന്തു നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നതെന്നു പ്രഖ്യാപിക്കുക, സർക്കാർ തയാറാക്കുന്ന റിപ്പോർട്ട് പ്രമുഖ ജനപ്രതിനിധികളെക്കൊണ്ട് പരിശോധിപ്പിച്ചശേഷം മാത്രം കേന്ദ്രത്തിനു കൈമാറുക, കുറ്റകരമായ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
ജനങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ചായിരിക്കും ഹർത്താൽ. ഹർത്താലിന് സിപിഐ(എം). പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ഈ വിഷയം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വരെ നീണ്ടേക്കാം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. സംസ്ഥാനത്തെ 123 വില്ലേജുകൾ പരിസ്ഥിതി ദുർബല മേഖലകളായി പ്രഖ്യാപിച്ച 2013 നവംബർ 13 ലെ ഉത്തരവ് പൂർണമായും റദ്ദാക്കണമെന്നാണ് മലയോര സമരസംഘടനകളുടെ ആവശ്യം. ഈ ഉത്തരവ് പ്രകാരം ഇടുക്കി ജില്ലയിൽ മാത്രം 47 വില്ലേജുകൾ പരിസ്ഥിതി ദുർബല മേഖലയിലാണ്. ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും തോട്ടം മേഖലകളെയും റിപ്പോർട്ടിൽനിന്നു മാറ്റണമെന്നും ആവശ്യമുയർന്നിരുന്നു. ഇതെല്ലാം അന്തിമ വിജ്ഞാപനത്തിൽ ഏതു വിധത്തിലാണ് ഉൾപ്പെടുത്തുകയെന്ന ആശങ്കയിലാണ് മലയോര മേഖല.
ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുകയും സംസ്ഥാന സർക്കാർ വഴി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ റിപ്പോർട്ട് നിലനിൽക്കെയാണ് പരിസ്ഥിതി ദുർബല മേഖലകളെ തരംതിരിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആർഎസ്എസ്. ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ബിജെപി. ഘടകത്തിന്റേതും ഇതേ നിലപാടായിരുന്നു. തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിലും തുടർന്നു വരുന്ന നിയമസഭാ തെരഞ്ഞടുപ്പിലും സംസ്ഥാനത്ത് നേട്ടം കൊയ്യാൻ പദ്ധതി തയാറാക്കുന്നതിനിടയിൽ ബിജെപി. മലയോര ജനതയുടെ എതിർപ്പിനിടയാക്കുന്ന തരത്തിൽ റിപ്പോർട്ട് നടപ്പാക്കുമോയെന്നതു കണ്ടറിയണം.