- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂർ മനോജ് കൊലക്കേസിൽ ജയരാജനെ അറസ്റ്റ് ചെയ്തേയ്ക്കും; മുൻകൂർ ജാമ്യാപേക്ഷ നൽകി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി; സിബിഐയെ അമിത് ഷാ കേരളം പിടിക്കാൻ ഉപയോഗിക്കുമോ?
കണ്ണൂർ; കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് സൂചന. കൊലപാതക രാഷ്ട്രീയത്തിന്റെ മുൻതൂക്കം നൽകുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് വരുത്താനുള്ള ബിജെപി തന്ത്രത്തിന് കരുത്ത് പകരുന്നതാണ് നീക്കം. കതിരൂർ മനോജിനെ കൊല്ലുന്നതിന് സിപിഐ(എം) ജില്ലാ നേതൃത്വം ഗൂഢാലോചന നടത്തിയെന്നാണ് സിിബഐയുടെ നിഗ
കണ്ണൂർ; കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് സൂചന. കൊലപാതക രാഷ്ട്രീയത്തിന്റെ മുൻതൂക്കം നൽകുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് വരുത്താനുള്ള ബിജെപി തന്ത്രത്തിന് കരുത്ത് പകരുന്നതാണ് നീക്കം. കതിരൂർ മനോജിനെ കൊല്ലുന്നതിന് സിപിഐ(എം) ജില്ലാ നേതൃത്വം ഗൂഢാലോചന നടത്തിയെന്നാണ് സിിബഐയുടെ നിഗമനം.
സിബിഐയുടെ നീക്കം അറിഞ്ഞതോടെ ജയരാജൻ മുൻകൂർജാമ്യം തേടി. കേസിൽ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന സൂചനയെ തുടർന്നു തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അഡ്വ. പി. വിശ്വൻ മുഖേന ജാമ്യഹർജി ഫയൽ ചെയ്തത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കഴിഞ്ഞ ദിവസം ആൻജിയോപ്ലാസ്റ്റിക്കു വിധേയനായ പി. ജയരാജൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് സിബിഐയും വ്യക്തമാക്കിയതോടെ കാര്യങ്ങൾ വ്യക്തമായി.
ജാമ്യഹർജി ഫയലിൽ സ്വീകരിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് അന്വേഷണ പുരോഗതി അറിയിക്കാനും കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശം നൽകി. 13നു വാദം കേട്ട ശേഷം ജാമ്യഹർജിയിൽ തീർപ്പു കൽപ്പിക്കും. നേരത്തെ കതിരൂർ മനോജ് വധക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം തിരുവനന്തപുരം സിബിഐ ഓഫിസിൽ ജയരാജനെ ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ അവ്യക്തയുള്ള സാഹചര്യത്തിലാണ് അറസ്റ്റിനുള്ള നീക്കം.
കതിരൂർ മനോജ് വധക്കേസിൽ ഭീകരാന്തരീക്ഷ സൃഷ്ടിച്ചുവെന്ന വകുപ്പിൽ ദേശ ദ്രോഹ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിന് ശേഷം കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. സിപിഎമ്മിനെ കുടുക്കാൻ കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തിയ നീക്കമാണിതെന്ന് വിലയിരുത്തൽ വന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഇടപെടൽ ഉണ്ടാകുമെന്നും വിലയിരുത്തൽ വന്നു. ഇതൊക്കം ശരിവയ്ക്കും വിധമാണ് പുതിയ നീക്കങ്ങൾ. കൊലപാതക കേസിൽ ജയരാജൻ അറസ്റ്റിലാകുന്നത് സിപിഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇത് ബിജെപിക്ക് രാഷ്ട്രീയമായി ഗുണകരമാക്കാനുള്ള നീക്കമാണ് അമിത് ഷാ നടത്തുന്നത്. കോൺഗ്രസിനെ അഴിമതി കേസുകളിൽ കുരുക്കാനും നീക്കമുണ്ട്. ബാർ കോഴയിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ഈ രീതിയിലാകും പുരോഗമിക്കുക.
മനോജ് വധക്കേസിൽ ആദ്യം പ്രതിചേർത്ത 19 പേരെയും പിടികൂടിയ സിബിഐ സംഘം തലശേരി ജില്ലാ കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. കൊലപാതകക്കേസ് മാത്രമാണു കുറ്റപത്രത്തിൽ ഉള്ളതെന്നും ഗൂഢാലോചന പിന്നീട് അന്വേഷിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ആദ്യപടിയായാണു ജൂൺ രണ്ടിനു പി. ജയരാജനെ ചോദ്യം ചെയ്തത്. ഗൂഢാലോചനക്കേസിൽ കഴിഞ്ഞ ദിവസം നാലു സിപിഐ(എം) പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും സിപിഐ(എം) പയ്യന്നൂർ ഏരിയ സെക്രട്ടറി ടി. മധുസൂദനനെ പ്രതിചേർക്കുകയും ചെയ്തു.
ഗൂഢാലോചനക്കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണു ജയരാജൻ മുൻകൂർജാമ്യം തേടുന്നത്. പി. ജയരാജനെ ആക്രമിച്ചതിനുള്ള പ്രതികാരമായാണു മനോജിനെ കൊലപ്പെടുത്തിയതെന്നു സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന കെ. മനോജ് 2014 സെപ്റ്റംബർ ഒന്നിനാണു കൊല്ലപ്പെട്ടത്. 1999 ഓഗസ്റ്റ് 25നു പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായിരുന്നു മനോജ്.