- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകം ആസൂത്രണം ചെയ്തത് പി ജയരാജൻ; വിക്രമനുമായി ചേർന്ന് ഗൂഢാലോചന നടത്തി പ്രതികളെ ഒളിവിൽ താമസിപ്പിച്ചതും സി.പി.എം ജില്ലാ സെക്രട്ടറിതന്നെ; കതിരൂർ മനോജ് വധക്കേസിൽ സി.പി.എം ഉന്നത നേതാവിനെ സിബിഐ പ്രതിപ്പട്ടികയിൽപ്പെടുത്തിയത് യുഎപിഎ ചുമത്തി; കുറ്റപത്രത്തിൽ പേരുവന്നതോടെ പിണറായിയുടെ വലംകൈയ്ക്ക് ഇനി വിചാരണ നേരിടേണ്ടി വരും
കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉൾപ്പെടെ ആറു പേർക്കെതിരെ കുറ്റപത്രം; ജയരാജൻ മുഖ്യസൂത്രധാരനെന്ന് സിബിഐ; കണ്ണൂർ: ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൻ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിന്റെ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ അടക്കം ആറു പ്രതികൾക്കെതിരെ കുറ്റപത്രം. സിബിഐ രണ്ടാംഘട്ട കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിച്ചു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണിത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ജയരാജനെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഇരുപത്തി അഞ്ചാം പ്രതിയാണ് ജയരാജൻ. കൊലയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത് ജയരാജൻ ആണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മധുസൂദനൻ, ജിതേഷ്, സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തിൽ പ്രതികളാണ്. 2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വടിവാളിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സിബ
കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉൾപ്പെടെ ആറു പേർക്കെതിരെ കുറ്റപത്രം; ജയരാജൻ മുഖ്യസൂത്രധാരനെന്ന് സിബിഐ;
കണ്ണൂർ: ആർ.എസ്.എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൻ പ്രമുഖ് ആയിരുന്ന കതിരൂർ മനോജിന്റെ വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ അടക്കം ആറു പ്രതികൾക്കെതിരെ കുറ്റപത്രം. സിബിഐ രണ്ടാംഘട്ട കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിച്ചു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണിത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ജയരാജനെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഇരുപത്തി അഞ്ചാം പ്രതിയാണ് ജയരാജൻ.
കൊലയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തത് ജയരാജൻ ആണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മധുസൂദനൻ, ജിതേഷ്, സജിത്ത് തുടങ്ങിയവരും രണ്ടാം കുറ്റപത്രത്തിൽ പ്രതികളാണ്.
2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വടിവാളിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്.
2014 സെപ്റ്റംബർ 28ന് സിബിഐ കേസ് ഏറ്റെടുത്തു. തുടർന്ന് പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, യുഎപിഎ വകുപ്പുകൾ ചുമത്തി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
പി.ജയരാജനെ പതിനഞ്ച് വർഷം മുൻപ് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് ആദ്യകുറ്റപത്രത്തിൽ പറയുന്നത്. ജയരാജനെ 2015 ജൂൺ രണ്ടിന് സിബിഐ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2016 ജനുവരി 10നും ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു.
കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജയരാജൻ 2016 ഫെബ്രുവരി 11ന് തലശേരി സെഷൻ കോടതിയിൽ കീഴടങ്ങി. തുടർന്ന് മാർച്ച് 11 വരെ റിമാൻഡ് ചെയ്തു.
കേസിൽ മുഖ്യസൂത്രധാരൻ ജയരാജനാണെന്നും മറ്റു നിരവധി കൊലപാതകങ്ങളിലും ജയരാജന് പങ്കുണ്ടെന്ന പരാമർശവും ആദ്യ കുറ്റപത്രത്തിൽ സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.