- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്വ പീഡനത്തിൽ ഇരയക്ക് നൽകുന്ന പരിഗണന തങ്ങൾക്കും വേണമെന്ന് പ്രതികൾ; ഇരയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും നൽകുന്ന സുരക്ഷ ഒഴിവാക്കണമെന്നും ആവശ്യം; കേസ് സിബിഐക്ക് വിടണമെന്ന് കാണിച്ച് കാശ്മീർ പൊലീസിനെതിരെയും വീഡിയോ പ്രചരണവുമായി ബിജെപിയുടെ കാമ്പയിനും; വീഡിയോ വ്യാപകമായി പ്രചരിപ്പിക്കാൻ ഐടി സെല്ലിന് നിർദ്ദേശം
ന്യൂഡൽഹി: കത്വയിൽ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ക്രൂരത തുടരുന്നു. ഇരയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും നൽകിയ സുരക്ഷ നിയമവിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരയ്ക്ക് നൽകുന്ന അതേ പരിഗണന തങ്ങൾക്കും നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു. മുഖ്യപ്രതികളായ സഞ്ജിറാമും വിശാൽ ജംഗോത്രയുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിനും കേസ് വാദിക്കുന്ന അഭിഭാഷകയായ ദീപിക രജാവത്തിനും ഏർപ്പെടുത്തിയ സുരക്ഷ പിൻവലിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇത് നിയമലംഘനമാണെന്ന് ഇവർ വാദിക്കുന്നു. ഇരകൾക്കും അഭിഭാഷകയ്ക്കും നേരെ ഹൈന്ദവസംഘടനകളുടെ ഭീഷണി നിലനിൽക്കെ സമർപ്പിച്ച സത്യവാങ്ങ്മൂലം ഇവരുടെ ജീവനു തന്നെ ഭീഷണിയാകുംവിധമുള്ളതാണ്. കഠ്വ ഇരയ്ക്കു നൽകുന്ന അതേ പരിഗണന ആരോപണ വിധേയരായ തങ്ങൾക്കും നൽകണമെന്ന് സത്യവാങ്മൂലത്തിൽ ഇവർ ആവശ്യപ്പെടുന്നു. കേസ് സിബിഐയ്ക്കു വിടണമെന്നും അതുവഴി 'യഥാർത്ഥ പ്രതികളെ' പിടികൂടാൻ കഴിയ
ന്യൂഡൽഹി: കത്വയിൽ കൂട്ടബലാത്സംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ക്രൂരത തുടരുന്നു. ഇരയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും നൽകിയ സുരക്ഷ നിയമവിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരയ്ക്ക് നൽകുന്ന അതേ പരിഗണന തങ്ങൾക്കും നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു.
മുഖ്യപ്രതികളായ സഞ്ജിറാമും വിശാൽ ജംഗോത്രയുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തിനും കേസ് വാദിക്കുന്ന അഭിഭാഷകയായ ദീപിക രജാവത്തിനും ഏർപ്പെടുത്തിയ സുരക്ഷ പിൻവലിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇത് നിയമലംഘനമാണെന്ന് ഇവർ വാദിക്കുന്നു. ഇരകൾക്കും അഭിഭാഷകയ്ക്കും നേരെ ഹൈന്ദവസംഘടനകളുടെ ഭീഷണി നിലനിൽക്കെ സമർപ്പിച്ച സത്യവാങ്ങ്മൂലം ഇവരുടെ ജീവനു തന്നെ ഭീഷണിയാകുംവിധമുള്ളതാണ്.
കഠ്വ ഇരയ്ക്കു നൽകുന്ന അതേ പരിഗണന ആരോപണ വിധേയരായ തങ്ങൾക്കും നൽകണമെന്ന് സത്യവാങ്മൂലത്തിൽ ഇവർ ആവശ്യപ്പെടുന്നു. കേസ് സിബിഐയ്ക്കു വിടണമെന്നും അതുവഴി 'യഥാർത്ഥ പ്രതികളെ' പിടികൂടാൻ കഴിയുമെന്നും പരാമർശമുണ്ട്. കഠ്വ പെൺകുട്ടിയെ കൊലചെയ്യാൻ പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മകന് ലൈംഗിക പീഡനത്തിൽ പങ്കുള്ളതിനാലാണ് പെൺകുട്ടിയെ കൊലചെയ്യാൻ തീരുമാനിച്ചതെന്നും സഞ്ജി റാം മൊഴിനൽകിയതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
സഞ്ജി റാമും മകനും, പ്രായപൂർത്തിയാവാത്ത ഇവരുടെ ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ മേഖലയിൽ നിന്നും ഗുജ്ജർ, ബക്കർവാൾ സമുദായങ്ങളെ ഓടിക്കാൻ വേണ്ടിയാണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സഞ്ജി റാമിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറു ക്ഷേത്രത്തിലെ ദേവസ്ഥാനിൽവച്ചാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തെ വിമർശിച്ചുള്ള വീഡിയോയുമായി ബിജെപി കശ്മീർ യൂണിറ്റ് പ്രചരണം തുടങ്ങി. ബിജെപി കശ്മീർ യൂണിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. കഠ്വ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഒരു അഭിഭാഷക ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ. നേരത്തെ കഠ്വയിൽ പ്രതികൾക്കുവേണ്ടി ദേശീയപതാകയുമായി മാർച്ചു നടത്തിയ ബിജെപി മന്ത്രിമാരുടെ നടപടി വിവാദമായിരുന്നു. ഇവരെ പുറത്താക്കി ഒരുമാസം പൂർത്തിയാകും മുമ്പാണ് വീണ്ടും പ്രതികൾക്കുവേണ്ടി കാമ്പെയ്ൻ തുടങ്ങിയിരിക്കുന്നത്.
' എ ബിഗ് എക്സ്പോസ് ഓൺ കഠ്വ ഫാക്ട്സ്' എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അഡ്വ. മോണിക്ക അറോറയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയകൾ വഴി വ്യാപകമായി പ്രചരിപ്പിക്കാൻ പാർട്ടിയുടെ ഐ.ടി സെൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കഠ്വ വിഷയത്തിൽ വസ്തുതാന്വേഷണത്തിനെന്ന പേരിൽ സന്ദർശന നടത്തിയ അഞ്ചംഗ സംഘത്തിന്റെ ഭാഗമായിരുന്നു അറോറ. പ്രതികളുടെ കുടുംബത്തിന്റെ മൊഴികളും അവരുടെ അഭിഭാഷകന്റെയും കഠ്വ കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന തടഞ്ഞ ജമ്മു കശ്മീർ ബാർ അസോസിയേഷനിലുള്ളവരുടെയും മൊഴികളായിരുന്നു വസ്തുതാന്വേഷണമെന്ന പേരിൽ ഇവർ ശേഖരിച്ചത്.
കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തെ സന്ദർശിക്കുകയോ അവരുടെ ഭാഗം കേൾക്കുകയോ ചെയ്തിരുന്നില്ല. അവരുടെ വാദം റിപ്പോർട്ടിൽ സൂചിപ്പിക്കുകപോലും ചെയ്തിട്ടില്ല. വസ്തുതാന്വേഷണ സംഘം വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസി ഡോ. ജിതേന്ദ്ര സിങ്ങിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് ബിജെപി ജമ്മു കശ്മീർ വക്താവ് സുനിൽ സേതി പറയുന്നത്. ' റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചതിനാൽ ഞങ്ങൾ ഇത് ഞങ്ങളുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. ഞങ്ങൾ ഈ റിപ്പോർട്ട് അംഗീകരിക്കുന്നുവെന്ന് ഇതിനർത്ഥമില്ല' എന്നാണ് അദ്ദേഹത്തിന്റെ വാദം.