- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജു വാര്യരുടെ മൊഴി എടുക്കൽ പുറത്തായത് വിനായായി; ദിലീപിന്റെ ആദ്യ ഭാര്യയ്ക്ക് നൽകിയ 'സാക്ഷി' പരിഗണനയിൽ രണ്ടാം ഭാര്യ അന്വേഷകരെ വെട്ടിലാക്കി; പത്മസരോവരത്തിൽ എത്തി ചോദ്യം ചെയ്യില്ലെന്ന നിലപാടിൽ ക്രൈംബ്രാഞ്ച്; ദിലീപിന്റെ ഭാര്യയെ പ്രതിയാക്കി ചോദ്യം ചെയ്യലിന് ആലോചന; കാവ്യാ മാധവൻ ചർച്ച തുടരുമ്പോൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം നീളുമെന്ന് ഉറപ്പായി. മഞ്ജു വാര്യരുടെ മൊഴി അതീവ രഹസ്യമായി എടുത്തെങ്കിലും പിറ്റേ ദിവസം വാർത്ത പുറത്തു വന്നു. ഇതാണ് പുതിയ പ്രതിസന്ധിയായതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നു. ഇതുകൊണ്ടാണ് സാക്ഷി കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ആഗ്രഹിച്ചതു പോലെ ചോദ്യം ചെയ്യനാകാത്തത്. കാവ്യയെ ബുധനാഴ്ച ചോദ്യം ചെയ്യാനായില്ല. ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യംചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് നീക്കമെങ്കിലും അത് വേണ്ടെന്നുവെച്ചു. സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണിത്.
മഞ്ജു വാര്യരെ അവർ താമസിച്ച ഹോട്ടലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് മൊഴി എടുത്ത്. ഇത് വാർത്തയാതോടെ സാക്ഷിയെന്ന നിലയിൽ മഞ്ജുവിന് നൽകിയ പരിഗണന കാവ്യയും ആവശ്യപ്പെട്ടു. എന്നാൽ കേസിൽ പ്രതികൂടിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യംചെയ്യാനാവില്ലെന്ന് ക്രെംബ്രാഞ്ച് നിലപാടെടുക്കുകയായിരുന്നു. സാക്ഷിയായ കാവ്യ ആവശ്യപ്പെട്ട പ്രകാരം ബുധനാഴ്ച രണ്ടുമണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യംചെയ്യാമെന്ന് ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറിയിച്ചെങ്കിലും പിന്നീട് നിലപാടു മാറ്റി. ഇത് കേസിലെ പുനരന്വേഷണത്തെ ആകെ ബാധിക്കും. അതിനിടെ വിചാരണ കോടതിയിൽ ദീലീപ് നൽകിയ ഹർജിയിലെ ക്രൈംബ്രാഞ്ച് മറുപടിയും ഇനി നിർണ്ണായകമാണ്.
കാവ്യയെ ചോദ്യം ചെയ്യുന്നത് ക്രൈംബ്രാഞ്ചിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കേസിൽ സാക്ഷിയായതിനാൽ കാവ്യയെ അവർ പറയുന്നിടത്ത് പോയി ചോദ്യം ചെയ്യണം. വനിതാ സാക്ഷികൾക്ക് ഇത്തരമൊരു നിയമ പരിരക്ഷ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യയെ പ്രതിയാക്കാനുള്ള തെളിവുകൾ കിട്ടിയോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അങ്ങനെ എങ്കിൽ കേസിൽ കാവ്യയെ പ്രതിയാക്കും. അതുണ്ടായാൽ കാവ്യ മുൻകൂർ ജാമ്യത്തിന് ശ്രമിക്കും. മുൻകൂർ ജാമ്യം കിട്ടിയാലും കേസിൽ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ചിന് കഴിയും.
്അങ്ങനെ പ്രതിയായാൽ കാവ്യയ്ക്ക് പൊലീസ് ക്ലബ്ബിൽ എത്തേണ്ടിവരും. ഇതിനുള്ള സാധ്യതകളാണ് ക്രൈംബ്രാഞ്ച് തേടുന്നത്. അതിനിടെ കേസിൽ ദിലീപിന്റെ സഹോദരൻ അനൂപും അളിയൻ സുരാജും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇതും അന്വേഷണത്തിന് വെല്ലുവിളിയാണ്. ഇരുവരും ഒളിച്ചു കളിക്കുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിനിടെ കാവ്യയെ ചോദ്യം ചെയ്യുന്നതിനുള്ള അടുത്ത ഘട്ട നടപടികളിൽ ക്രൈംബ്രാഞ്ച് കടന്നു കഴിഞ്ഞു. പത്മസരോവരത്തിൽ എത്തി ചോദ്യം ചെയ്യൽ ഉണ്ടാകില്ല.
ചോദ്യംചെയ്യലിനുള്ള സാങ്കേതികസൗകര്യങ്ങൾ ഒരുക്കുന്നതിന് തടസ്സമുള്ളതും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. പ്രൊജക്ടറും മറ്റും ഉപയോഗിച്ച് പ്രതികളുടെ ഡിജിറ്റൽ, ഫൊറൻസിക് തെളിവുകൾ കാണിച്ചുവേണം ചോദ്യംചെയ്യൽ പൂർത്തിയാക്കാൻ. ചോദ്യംചെയ്യൽ ക്യാമറയിൽ പകർത്തണം. ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
സാക്ഷിയെ അവർ ആവശ്യപ്പെടുന്നിടത്ത് ചോദ്യംചെയ്യാമെങ്കിലും ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യലിന് സൗകര്യം ഒരുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്തുവെച്ചുള്ള ചോദ്യംചെയ്യലിന് സഹകരിക്കണമെന്നാണ് ആവശ്യം. ഇതിന് വഴങ്ങിയില്ലെങ്കിൽ കാവ്യയെ കേസിൽ പ്രതിയാക്കി കോടതി അനുമതിയോടെ ചോദ്യം ചെയ്യാനാണ് ആലോചന.
അതേസമയം, ചോദ്യംചെയ്യാൻ ഉദ്യോഗസ്ഥർ എത്തില്ലെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കാവ്യയുടെ അഭിഭാഷകരിൽനിന്ന് അറിയുന്നത്. സാക്ഷി എന്ന നിലിയൽ വീട്ടിൽത്തന്നെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെടാൻ നിയമപരമായ അവകാശമുണ്ടെന്നാണ് അവരുടെ വാദം.ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരോട് ചോദ്യംചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബിൽ ബുധനാഴ്ച എത്താൻ നിർദ്ദേശിച്ചിരുന്നു. അവരും എത്തിയിട്ടില്ല. ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല.
തെളിവുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സായ് ശങ്കറും ചോദ്യംചെയ്യലിന് എത്തിയില്ല. തുടർനടപടി സംബന്ധിച്ച അന്തിമ തീരുമാനം ക്രൈംബ്രാഞ്ച് എടുത്തിട്ടില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ക്രൈംബ്രാഞ്ച് വട്ടം കറങ്ങുകയാണ്.
മറുനാടന് മലയാളി ബ്യൂറോ