- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഡ്രൈവ് ലക്ഷ്യയിൽ എത്തിച്ചതിൽ എല്ലാം വ്യക്തം; ദിലീപിനെ കാണാൻ പൾസർ സുനിക്ക് മറ്റെതെല്ലാം സ്ഥലമുണ്ടെന്നും ചോദ്യം; ഓഡിയോയിലെ എല്ലാം തുടക്കത്തിൽ നിഷേധിച്ച് കാവ്യ; ചോദ്യത്തിന് മുമ്പിൽ പതറിയാൽ പ്രതിയാകും; 'മാഡത്തെ' തേടി ക്രൈംബ്രാഞ്ച് പത്മസരോവരത്തിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുമ്പോൾ ആദ്യം പുറത്തു വരുന്നത് ആരോപണങ്ങൾ കാവ്യ നിഷേധിക്കുന്നുവെന്ന സൂചന. ആലുവയിലെ 'പത്മസരോവരം' വീട്ടിൽവച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവർ വീട്ടിലുണ്ട്. വീട്ടിൽ ദിലീപ് ഉണ്ടോ എന്നത് വ്യക്തമല്ല.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവൻ. കേസിൽ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. കാവ്യാ മാധവനെക്കുറിച്ച് പരാമർശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ ആ ആരോപണമെല്ലാം കാവ്യ നിഷേധിച്ചു. മഞ്ജു വാര്യരെ സാക്ഷിയെന്ന നിലയിൽ അവർ ആവശ്യപ്പെട്ടതു പോലെ ഹോട്ടലിൽ വച്ച് ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ തന്നേയും വീട്ടിൽ എത്തി ചോദ്യം ചെയ്യണമെന്ന് കാവ്യ ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിരുന്നെങ്കിലും വീട്ടിൽവെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. എന്നാൽ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യൽ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ചോദ്യംചെയ്യലിനായി മറ്റൊരിടം തിരഞ്ഞെടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും കാവ്യാ മാധവൻ നിലപാടിൽ ഉറച്ചുനിന്നു. ഇതോടെയാണ് ചോദ്യംചെയ്യലിന് ഹാജരാകുന്ന സ്ഥലം ഉൾപ്പെടെ അറിയിക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകിയത്. ഇത് പ്രകാരമാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യൽ.
ദിലീപിന്റെ അടുത്ത ബന്ധുവിന്റെ ഫോണിൽ നിന്ന് കിട്ടിയ കോൾ റിക്കോർഡ് ഞെട്ടിക്കുന്നതാണ്. ദിലീപിന് നടിയെ ആക്രമിച്ച കേസിൽ പങ്കില്ലെന്നും അതിന് പിന്നിൽ കാവ്യാ മാധവനാകാമെന്നുമുള്ള സംശയമാണ് ഇയാൾ പങ്കുവയ്ക്കുന്നത്. ദിലീപിന്റെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം കാവ്യയുമായുള്ള വിവാഹ ശേഷമുള്ള കഷ്ടകാലവും ജ്യോതിഷ പ്രശ്‌നവുമാണെന്നും ഇയാൾ കൂട്ടിച്ചേർക്കുന്നുണ്ടത്രേ. ഈ ഓഡിയോയുടെ അടിസ്ഥാനത്തിലാകും കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ചിന് കിട്ടിയ ഓഡിയോ കാവ്യാ മാധവനെ കേൾപ്പിച്ചു.
ദിലീപിന്റെ അളിയനായ സുരാജ് കാവ്യയെ സംശയിക്കുന്നുവെന്നത് കേസിൽ പുതിയ വഴിത്തിരിവായി മാറുമെന്നാണ് സൂചന. സുപ്രീംകോടതിയിൽ റിട്ട് കൊടുത്ത സമയത്തുള്ള ഓഡിയോയാണ് പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന. മറ്റൊരാളോട് നടത്തുന്ന സംഭാഷണത്തിൽ കാവ്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കേസിലെ മാഡം കാവ്യ തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഈ ഓഡിയോ. ഈ ഓഡിയോയുടെ പൂർണ്ണ രൂപം കോടതിയിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന വാദവും ഇതിലുണ്ട്. ഇതെല്ലാം ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഈ ഓഡിയോയിൽ പറയുന്നതെല്ലാം കള്ളമാണെന്ന് കാവ്യ തുടക്കത്തിലെ മൊഴി നൽകി.
നടിയെ ആക്രമിച്ച ശേഷം എന്തിന് പൾസർ സുനി പെൻഡ്രൈവ് ലക്ഷ്യയിൽ എത്തിച്ചു കൊടുത്തുവെന്ന സംശയമാണ് ദിലീപിന്റെ അടുത്ത ബന്ധു ഉയർത്തുന്നത്. കാവ്യയെ കുടുക്കാൻ വേണ്ടി മറ്റുള്ള കൂട്ടുകാരികൾ ശ്രമിച്ചപ്പോൾ അതിന് പകരം വീട്ടാൻ ചെയ്തതാണ് ഇതെന്നും ഈ ഓഡിയോയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചേട്ടന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പറയുന്നു. കോമൺസെൻസുള്ള ഒരാൾക്ക് എല്ലാം അറിയാം. ചാലക്കുടിയിൽ ഡി സിനിമാസ് ഉണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്റെ ഓഫീസുണ്ട്. പിന്നെ എന്തിന് ലക്ഷ്യയിൽ പോയി കൊടുത്തു-ഇതാണ് നിർണ്ണായക ചോദ്യം. എല്ലാ ഉത്തരവാദിത്തവും ദിലീപ് ഏറ്റെടുത്തതാണെന്ന് സൂചനയും ഇതിലുണ്ട്.
യഥാർത്ഥത്തിലുള്ള കാരണം അവരുടെ വിവാഹത്തിലെ പ്രശ്‌നങ്ങളുണ്ടോ? ഇതിന് പിന്നിൽ ചില ജ്യോതിഷ ഇടപെടൽ നടന്നുവെന്ന സൂചനയും ഉണ്ട്. വലിയ ധന നഷ്ടമാണ് ദിലീപിന് ഉണ്ടായതെന്നും പറയുന്നു. ദിലീപിന്റെ പല സിനിമകളും മുടങ്ങി. അങ്ങനെ കഷ്ടകാലമാണ് ദിലീപിനെന്നും പറയുന്നു. ദുബായിൽ അടക്കം മുടക്കു മുതൽ പാളി. കല്യാണത്തിലെ പ്രശ്‌നങ്ങളാകാം ഇതിനെല്ലാം കാരണമെന്നും ഈ ഫോൺ സംഭാഷണത്തിലുണ്ട്. ചോദ്യം ചെയ്ത ശേഷം കാവ്യ കേസിൽ പ്രതിയാകാനും സാധ്യതയുണ്ട്. ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ്് മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങൾ മാത്രം 200 മണിക്കൂറിലേറെ വരും.
മറുനാടന് മലയാളി ബ്യൂറോ