- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന് ഒന്നും അറിയില്ലായിരുന്നു.....! പിന്നെ ആരാണ് ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിച്ചത്? ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുമെന്ന പൊലീസ് വാക്കിൽ കാവ്യയ്ക്ക് വിശ്വാസമില്ലാത്തത് എന്തേ? നടിയെ പീഡിപ്പിക്കുമ്പോൾ കാറിലിരുന്ന് പൾസർ വിളിച്ച 'മാഡത്തെ' കുടുക്കാനുള്ള തെളിവ് പൊലീസിന് കിട്ടിയോ? ആക്ഷൻ ഹീറോ ബൈജു പൗലോസിനെ ആർക്കും പിടികിട്ടുന്നില്ല; സിനിമാ ലോകത്ത് സംശയങ്ങളും അഭ്യൂഹങ്ങളും സജീവം
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവുകൾ പൊലീസിന് ലഭിച്ചതായി സൂചന. കാവ്യമാധവനെ ഗൂഢാലോചനയിൽ പ്രധാന പ്രതിയാക്കാൻ പൊലീസ് നീക്കം നടത്തുന്നതായാണ് ദിലീപ് ക്യാമ്പ് തിരിച്ചറിയുന്നത്. നടിയെ ആക്രമിക്കുമ്പോൾ പൾസർ സുനി വിളിച്ചത് കാവ്യാ മാധവനെയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് തെളിയിക്കാനുള്ള രേഖകൾ പൊലീസ് സംഘടിപ്പിച്ചതായാണ് സംശയം. ഈ സാഹചര്യത്തിലാണ് കാവ്യയുടെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യഹർജി നൽകുന്നത്. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുമെന്നും പൊലീസ് സൂചന നൽകിയിരുന്നു. എന്നിട്ടും കാവ്യ മുൻകൂർ ജാമ്യഹർജി നൽകിയത് അറസ്റ്റ് ആസന്നമാണെന്ന തിരിച്ചറിവിലാണ്. കേസിൽ പത്ത് ദിവസത്തിനകം കുറ്റപത്രം കൊടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ കാവ്യയെ ചോദ്യം ചെയ്യുന്നത് നടപടി ക്രമത്തിന്റെ ഭാഗമായി മാത്രമാണെന്ന് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സിനിമയിലെ പ്രമുഖർക്ക് സൂചന നൽകിയിരുന്നു. പലരേയും അത്തരത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കാവ്യയോട് ആലുവ പൊലീസ് ക്ലബ്ബിൽ ചോ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവുകൾ പൊലീസിന് ലഭിച്ചതായി സൂചന. കാവ്യമാധവനെ ഗൂഢാലോചനയിൽ പ്രധാന പ്രതിയാക്കാൻ പൊലീസ് നീക്കം നടത്തുന്നതായാണ് ദിലീപ് ക്യാമ്പ് തിരിച്ചറിയുന്നത്. നടിയെ ആക്രമിക്കുമ്പോൾ പൾസർ സുനി വിളിച്ചത് കാവ്യാ മാധവനെയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് തെളിയിക്കാനുള്ള രേഖകൾ പൊലീസ് സംഘടിപ്പിച്ചതായാണ് സംശയം. ഈ സാഹചര്യത്തിലാണ് കാവ്യയുടെ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യഹർജി നൽകുന്നത്. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുമെന്നും പൊലീസ് സൂചന നൽകിയിരുന്നു. എന്നിട്ടും കാവ്യ മുൻകൂർ ജാമ്യഹർജി നൽകിയത് അറസ്റ്റ് ആസന്നമാണെന്ന തിരിച്ചറിവിലാണ്.
കേസിൽ പത്ത് ദിവസത്തിനകം കുറ്റപത്രം കൊടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ കാവ്യയെ ചോദ്യം ചെയ്യുന്നത് നടപടി ക്രമത്തിന്റെ ഭാഗമായി മാത്രമാണെന്ന് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സിനിമയിലെ പ്രമുഖർക്ക് സൂചന നൽകിയിരുന്നു. പലരേയും അത്തരത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കാവ്യയോട് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് എത്തണമെന്നും സൗകര്യപ്രദമായ ദിവസം അറിയിക്കാനും പൊലീസ് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പെരുമ്പാവൂർ സിഐ കൂടിയായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ സ്വാധീനിക്കാൻ ആകില്ലെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെ കാവ്യയുടെ മൊഴിയിൽ വൈരുദ്ധ്യം കണ്ടാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കാൻ സാധ്യയുണ്ട്. ഇത് ഒഴിവാക്കാനാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു എന്നു മനസ്സിലാക്കിയാണ് മുൻകൂർ ജാമ്യവുമായി കാവ്യ മുന്നോട്ട് പോകുന്നത് എന്നറിയുന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ നിർണായക അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം ഉയർന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ കേസിലെ പ്രധാന പ്രതി പൾസർ സുനി എത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ക്യാവ്യ പങ്കെടുത്ത ചടങ്ങുകളിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാവ്യയുടെ സഹോദരന്റെ കല്ല്യാണത്തിനും പൾസർ എത്തിയിരുന്നു. കാവ്യയും ആക്രമിക്കപ്പെട്ട നടിയുമായി ദീർഘകാല വൈരാഗ്യവും ഉണ്ട്. ഈ സാഹചര്യത്തിലാണ് കാവ്യയുടെ നീക്കം.
നടി ആക്രമിക്കപ്പെടുന്നതിൽ ദിലീപിന് ഒന്നും അറിയില്ലെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ മാഡത്തെ കുറിച്ച് ഇവർ മൗനം പാലിക്കുകയും ചെയ്യുന്നു. മറ്റാരേയോ രക്ഷിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും പൾസറുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പിന് ശ്രമിച്ചത് അതുകൊണ്ടാണെന്നും അഭ്യൂഹമുണ്ട്. സിനിമയിൽ പല നടിമാരും സമാന സാഹചര്യത്തിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും പൊലീസിൽ പരാതി എത്തിയില്ല. ഈ ആക്രമണവും അത്തരത്തിലാണ് പ്ലാൻ ചെയ്തത്. എന്നാൽ സംവിധായകന്റെ ലാലിന്റെ വീട്ടിൽ എംഎൽഎയായ പിടി തോമസ് എത്തിയതോടെ കളിമാറി. കേസും പുലിവാലുമായി. ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിൽ മാഡം നൽകിയതാണ് ക്വട്ടേഷൻ എന്നാണ് സൂചന. ഒരു നടിയുടെ ക്വട്ടേഷനാണ് ഇതെന്ന് പീഡിപ്പിക്കുമ്പോൾ നടിയോട് പൾസർ പറയുകയും ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും ഈ പരാമർശം ഉണ്ട്.
അതുകൊണ്ട് തന്നെ മാഡം, കാവ്യയാണെന്ന് പൾസർ നടത്തിയ വെളിപ്പെടുത്തലിനെ ഗൗരവത്തോടെ തന്നെ കാണേണ്ട സാഹചര്യം പൊലീസിനുണ്ട്. കേസിൽ പൊലീസ് തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. തെറ്റു ചെയ്തില്ലെങ്കിൽ കാവ്യ എന്തിനാണ് ഇത്തരത്തിൽ സംശയിക്കുന്നതെന്നാണ് സിനിമാ ലോകത്ത് ഉയരുന്ന ചോദ്യം. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങൾ കാവ്യയ്ക്ക് അറിയാമെന്നാണ് സംശയം. കേസിൽ നേരത്തേ തന്നെ കാവ്യാമാധവനും ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിൽ ചില വിവരങ്ങൾ പുറത്തു വന്നിരുന്നു. കാവ്യയും അവരുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയും കേസിന്റെ പല ഘട്ടങ്ങളിലും സംശയത്തിന്റെ നിഴലിൽ ആയിരുന്നു. കേസിൽ സുനിയെ അറിയില്ലെന്ന നിലപാടായിരുന്നു കാവ്യ നേരത്തേ നൽകിയ മൊഴിയെങ്കിലും പൾസർ സുനിയും കാവ്യയും തമ്മിൽ ദീർഘനാളായി പരിചയം ഉണ്ടെന്ന തരത്തിലുള്ള തെളിവ് പൊലീസിന് കിട്ടിയതായി വാർത്തയുണ്ടായിരുന്നു. കേസിൽ താൻ പറഞ്ഞ മാഡം കാവ്യാമാധവനാണെന്ന് പൾസർ സുനി വ്യക്തമാക്കുകയും ലക്ഷ്യയിൽ സുനിയെത്തിയതായുള്ള ചില സൂചനകളും പൊലീസിന് കിട്ടിയിരുന്നു.
എന്നാൽ പൾസർ പീഡന സമയത്ത് ഫോൺ ചെയ്തത് ആരെയെന്ന് പൊലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പൾസറിന്റെ മൊബൈൽ നമ്പർ പൊലീസിന് അറിയാം. അതുകൊണ്ട് തന്നെ വിളിച്ച ആളിനേയും അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതാണ് ഗൂഢാലോചനക്കേസിൽ പൊലീസിന്റെ തുറുപ്പു ചീട്ട്. കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചതിൽ പൊലീസിന് സംശയം ഉണ്ട്. നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദർശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാർ പറയുന്നത്.
രജിസ്റ്റർ മനഃപൂർവ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് പൾസർ സുനി പൊലീസിന് മൊഴി നൽകിയിരുന്നു. പേരും ഫോൺ നമ്പറും രജിസ്റ്ററിൽ കുറിച്ചെന്നായിരുന്നു പൾസറിന്റെ മൊഴി. കാവ്യയുമായുള്ള പൾസറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. ഈ തെളിവുകൾ നശിച്ചിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റു ചെയ്യാൻ സാധ്യത ഉണ്ടെന്ന് അഡ്വക്കേറ്റ് രാമൻപിള്ള വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതൽ നടൻ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാൻ തുടങ്ങിയിരുന്നു. കാവ്യയുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങൾ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛൻ മാധവൻ വിളിച്ചപ്പോൾ പോലും, 'അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ' എന്നായിരുന്നു കാവ്യയുടെ പ്രതികരണം.
ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണിൽ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. 'അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ' എന്ന് കാവ്യ ഉറപ്പിച്ചു പറയുന്നതിന്റെ കാരണവും പൊലീസ് തിരക്കുന്നുണ്ട്. 2015 ഏപ്രിൽ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയിൽ സുനി എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. പൾസർ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈൽ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറിൽ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലിൽ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ' മാധവേട്ടാാ.. ' എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതൽ തെളിവുകളാണ്.
ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടിൽ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണിൽ ബന്ധപ്പെടുകയും പിന്നാലെ പണം നൽകുകയുമായിരുന്നു എന്നാണ് വിവരം. കോടതിയിൽ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിനും മൊഴിയുണ്ട്. ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിർഷയെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നുവെങ്കിലും രക്തസമ്മർദ്ദം ഉയർന്നതിനേ തുടർന്ന് ചോദ്യം ചെയ്യൽ മുടങ്ങി. നാദിർഷായുടെ മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് കാവ്യയും ജാമ്യത്തിന് ശ്രമിക്കുന്നത്.