- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുനികുട്ടനെ' പരിചയമില്ലെന്ന മൊഴി വിനയാകും; അപ്പുണ്ണിയെ കിട്ടിയാൽ ഉടൻ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിന് പൊലീസ് മേധാവിയുടെ അനുമതി തേടി; നടിയുടെ മൊഴിയെടുക്കലിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെ ഡിജിപി ധരിപ്പിച്ചു; ദിലീപിന്റെ ഭാര്യയും അമ്മയും പ്രതിയാകും: ഭർത്താവിന് പിന്നാലെ കാവ്യയും അഴിക്കുള്ളിലേക്കോ?
കൊച്ചി: പൾസർ സുനിയെ അറിയുകയേ ഇല്ലെന്ന് ദിലീപ് പറഞ്ഞതാണ് വിനയായത്. ഇതേ അബദ്ധം കാവ്യാ മാധവനും പറ്റി. പൾസറും കാവ്യുമായി അടുപ്പമുണ്ടെന്ന നിർണ്ണായക തെളിവ് കിട്ടിയ ശേഷമായിരുന്നു നടിയെ പൊലീസ് ചോദ്യം ചെയ്തത്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് പൾസർ സുനി എത്തിയ വിഡിയോ തെളിവും പൊലീസിന് കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പൾസർ സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി അവർക്ക് തിരിച്ചടിയാകും. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച അടൂർ ഗോപാലകൃഷ്ണന്റെ പിന്നേയും എന്ന സിനിമാ സെറ്റിൽ നിന്നും പൊലീസിന് നിർണ്ണായക വിവരങ്ങൾ കിട്ടിയിരുന്നു. ഈ സെറ്റിലും പൾസർ സജീവ സാന്നിധ്യമായിരുന്നു. സെറ്റിലെ എല്ലാവരുടേയും സുനിക്കുട്ടനായിരുന്നു പൾസർ. ഈ പൾസറിനെയാണ് അറിയില്ലെന്ന് പറഞ്ഞ് കാവ്യ പുലിവാല് പിടിക്കുന്നത്. യുവനടിയെ ആക്രമിച്ച കേസിൽ ഇന്നലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ ചോദ്യം ചെയ്ത അന്വേഷണസംഘം താരത്തിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും്. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ നൽകിയിട്ടുണ്ടെന്ന
കൊച്ചി: പൾസർ സുനിയെ അറിയുകയേ ഇല്ലെന്ന് ദിലീപ് പറഞ്ഞതാണ് വിനയായത്. ഇതേ അബദ്ധം കാവ്യാ മാധവനും പറ്റി. പൾസറും കാവ്യുമായി അടുപ്പമുണ്ടെന്ന നിർണ്ണായക തെളിവ് കിട്ടിയ ശേഷമായിരുന്നു നടിയെ പൊലീസ് ചോദ്യം ചെയ്തത്. കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് പൾസർ സുനി എത്തിയ വിഡിയോ തെളിവും പൊലീസിന് കിട്ടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പൾസർ സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി അവർക്ക് തിരിച്ചടിയാകും. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച അടൂർ ഗോപാലകൃഷ്ണന്റെ പിന്നേയും എന്ന സിനിമാ സെറ്റിൽ നിന്നും പൊലീസിന് നിർണ്ണായക വിവരങ്ങൾ കിട്ടിയിരുന്നു. ഈ സെറ്റിലും പൾസർ സജീവ സാന്നിധ്യമായിരുന്നു. സെറ്റിലെ എല്ലാവരുടേയും സുനിക്കുട്ടനായിരുന്നു പൾസർ. ഈ പൾസറിനെയാണ് അറിയില്ലെന്ന് പറഞ്ഞ് കാവ്യ പുലിവാല് പിടിക്കുന്നത്.
യുവനടിയെ ആക്രമിച്ച കേസിൽ ഇന്നലെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ ചോദ്യം ചെയ്ത അന്വേഷണസംഘം താരത്തിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും്. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ നൽകിയിട്ടുണ്ടെന്ന കേസിലെ പ്രതി പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ചോദ്യം ചെയ്തത്. ഇന്നലെ ഉച്ചയോടെ പരവൂർ കവലയിലെ ദിലീപിന്റെ തറവാട്ടു വീട്ടിലെത്തിയാണ് ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. സുനിലിനെ പരിചയം പത്രത്തിൽ ചിത്രം കണ്ടപ്പോൾ മാത്രമാണെന്നും തന്റെ സ്ഥാപനത്തിൽ ഇയാൾ വന്നതായി അറിയില്ലെന്നും പറഞ്ഞു. സുനിൽ കാവ്യയുടെ സ്ഥാപനത്തിൽ വന്നു പോകുന്നതിന്റെ ദൃശ്യം കയ്യിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതോടെ തന്നെ താൻപെട്ടെന്ന് കാവ്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുത്ത് ഇക്കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തും. ഇത് കൂടിയാകുമ്പോൾ കാവ്യയെ പ്രതിയാക്കാനുള്ള തെളിവാകും. കാവ്യയുടെ അമ്മ ശ്യാമളയും സംശയ നിഴലിൽ തന്നെയാണ്.
നടി ആക്രമിക്കപ്പെടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് കാവ്യയിൽനിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ദിലീപും മുൻഭാര്യ മഞ്ജുവും തമ്മിലുള്ള കുടുംബബന്ധം തകരാനുള്ള കാര്യങ്ങളും കാവ്യയിൽ നിന്നും പൊലീസ് ചോദിച്ചറിഞ്ഞു. താനും ദിലീപും തമ്മിലുള്ള ബന്ധം നടിക്ക് അറിയാമായിരുന്നെന്ന മറുപടിയാണ് താരം അന്വേഷണസംഘത്തിന് നൽകിയതെന്നാണ് റിപ്പോർട്ട്. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ച് ആറു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യൽ വൈകിട്ട് അഞ്ചു വരെ നീണ്ടു. പൊലീസിന്റെ ചോദ്യം ചെയ്യലിനോടു സഹകരിക്കാമെന്നും എന്നാൽ, ആലുവയിലെ പൊലീസ് ക്‌ളബിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനു കാവ്യ പറയുന്നിടത്ത് എത്താമെന്നു പൊലീസും അറിയിച്ചിരുന്നു. ചോദ്യംചെയ്യലിനോടു കാവ്യ പൂർണമായും സഹകരിച്ചെന്നാണ് അന്വേഷണസംഘത്തിൽനിന്നു ലഭിക്കുന്ന വിവരം.
കാവ്യയിൽ നിന്നുമെടുത്ത മൊഴി പൊലീസ് ക്ളബ്ബിൽ അന്വേഷണസംഘം വിശദമായി പരിശോധന നടത്തി. അതിന് ശേഷം ഇത് പൊലീസ് മേധാവിക്ക് നൽകി. അറസ്റ്റിൽ തീരുമാനം എടുക്കാനാണ് ഇത്. മുഖ്യമന്ത്രിയുടെ ഓഫീസുമായും ആശയ വിനിമയം നടത്തും. കാവ്യയെ അറസ്റ്റ് ചെയ്യുന്നതിനെ മുഖ്യമന്ത്രി എതിർക്കില്ലെന്നാണ് സൂചന. അന്വേഷണ സംഘത്തിന് യുക്തമായ തീരുമാനം എടുക്കാനാവുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ മറുനാടനോട് വിശദീകരിച്ചു. ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പൊലീസ് വലയിലാണ്. ഇന്ന് അപ്പുണ്ണിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനം പ്രഖ്യാപിക്കും. വിധി അപ്പുണ്ണിക്ക് എതിരായാൽ ഉടൻ അറസ്റ്റ് നടക്കും. അപ്പുണ്ണിയിൽ നിന്നും പൾസറും ദിലീപിന്റെ കുടുംബവുമായുള്ള ബന്ധത്തിന്റെ സൂചനകൾ കൂടുതലായി ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇതോടെ കാവ്യയ്‌ക്കെതിരായ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇത് അറസ്റ്റിലേക്ക് കാര്യങ്ങളുമെത്തിക്കും.
അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി കഴിഞ്ഞു. നിലമ്പൂർ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിർത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ആയ ഗുൽഷന്റെ സഹായത്തോടെ അപ്പുണ്ണി കേരളം വിട്ടുവെന്നായിരുന്നു അന്വേഷണ സംഘം കരുതിയത്. ഇതിനിടെയാണ് നിർണ്ണായക വിവരം പൊലീസിന് കിട്ടിയത്. നിലമ്പൂർ നാടുകാണിചുരത്തിന് സമീപം മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരിൽ തമ്പടിക്കുന്നുണ്ട്.
അപ്പുണ്ണി ഒളിവിൽ പോയതു കേസിന്റെ തുടരന്വേഷണങ്ങൾക്കു തിരിച്ചടിയായിട്ടുണ്ട്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്. കുറ്റകൃത്യത്തിനു പിന്നിൽ വർഷങ്ങൾ നീണ്ട ഗൂഢാലോചനയും ആസൂത്രണവും നടന്നതിനാൽ പ്രതികൾക്കെതിരെ ഇനിയും കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നാണു സൂചന. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തന്നെ മാപ്പുസാക്ഷിയാക്കാൻ കള്ളക്കളി നടക്കുന്നുവെന്നും ദിലീപിന് ഒന്നും അറിയില്ലെന്നുമായിരുന്നു വാദം. എന്നാൽ ദിലീപിന്റെ ജാമ്യം തള്ളിയ കോടതി തെളിവുണ്ടെന്ന് വിശദീകരിച്ചു. ഇതോടെ അപ്പുണ്ണിയുടെ നില പരുങ്ങലിലായി. ദിലീപിന്റെ ജാമ്യ ഹർജിയിലെ ഹൈക്കോടതി വിധി പൊലീസിന് കരുത്താണ്. മതിയായ തെളിവുകൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ആര് ജാമ്യ ഹർജി നൽകിയാലും കോടതി തള്ളും. ഈ സാഹചര്യത്തിലാണ് കൂടുതൽ അറസ്റ്റിലേക്ക് കാര്യങ്ങൾ നീക്കുന്നത്.
ദിലീപ് നടി കാവ്യാ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി സുനിൽകുമാർ പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചതും നിർണ്ണായകമായി. കൊല്ലം തേവലക്കരയിൽ കഴിഞ്ഞ വർഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഷൂട്ടിങ്ങിനിടയിൽ ദിലീപ്, കാവ്യ എന്നിവരുമായും ഇയാൾ വളരെ അടുപ്പത്തോടെ പെരുമാറിയെന്നും പൊലീസിന് വിവരം കിട്ടി.