- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒരു റീസൺ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? മെസഞ്ചറിൽ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്സ് എല്ലാം കിടപ്പുണ്ട്; അഥവാ ഞാൻ മരിച്ചാൽ എന്നെ വീട്ടിൽക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാൻ എഴുതിക്കൊടുത്തിട്ടേ പോകൂ; ചതിയുടെ വാട്സാപ്പ് സന്ദേശം കണ്ടിട്ടും കണ്ണടച്ച് പൊലീസ്; കാവ്യാലാലിന്റെ ആത്മഹത്യയിൽ അമ്മയുടെ ഒറ്റയാൾ പോരാട്ടം തുടരുന്നു
കൊല്ലം: തഴുതല നാഷ്ണൽ പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയിൽ കാവ്യ ലാലിന്റെ (24) മരണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. കാവ്യയുടെ അമ്മ ജീന നൽകിയ പരാതിയിലാണു കാവ്യ കാമുകൻ അബിന് അയച്ച മെസേജുകളും കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 24നായിരുന്നു കാവ്യയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്തു റെയിൽവേ ട്രാക്കിലാണു തകർന്ന നിലയിലായിരുന്നു കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറു വർഷമായി സ്നേഹിച്ചിരുന്ന അബിൻ എന്ന യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. സാമ്പത്തികമായി ഉയർന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചത്.ജൂലൈ 25 ന് കാവ്യ അബിൻ പഠിക്കുന്ന എസ് എൻഐടിയിൽ എത്തിരുന്നു. എന്നാൽ ബന്ധം തുടരാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിൻ ഒഴിവാക്കുകയായിരുന്നു. ജൂലൈമാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടിൽ പോയി എങ്കിലും അബിൻ കാവ്യയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. നാട്
കൊല്ലം: തഴുതല നാഷ്ണൽ പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയിൽ കാവ്യ ലാലിന്റെ (24) മരണത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. കാവ്യയുടെ അമ്മ ജീന നൽകിയ പരാതിയിലാണു കാവ്യ കാമുകൻ അബിന് അയച്ച മെസേജുകളും കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 24നായിരുന്നു കാവ്യയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്തു റെയിൽവേ ട്രാക്കിലാണു തകർന്ന നിലയിലായിരുന്നു കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ആറു വർഷമായി സ്നേഹിച്ചിരുന്ന അബിൻ എന്ന യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. സാമ്പത്തികമായി ഉയർന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചത്.ജൂലൈ 25 ന് കാവ്യ അബിൻ പഠിക്കുന്ന എസ് എൻഐടിയിൽ എത്തിരുന്നു. എന്നാൽ ബന്ധം തുടരാൻ താൽപ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിൻ ഒഴിവാക്കുകയായിരുന്നു. ജൂലൈമാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടിൽ പോയി എങ്കിലും അബിൻ കാവ്യയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. നാട്ടുകാർ കാൺകേയായിരുന്നു ഇത്. കാവ്യയുടെയും അബിന്റെയും ബന്ധം വീട്ടുകാർക്ക് അറിവുള്ളതായിരുന്നു.
തുടർന്ന് ഓഗസ്റ്റ് 3,5 തിയതികളിൽ അബിനെ കാണാൻ കാവ്യ ചെന്നു എങ്കിലും അബിൻ സംസാരിക്കാൻ തയാറായില്ല. മരണത്തിന് ഉത്തരവാദിയെ പിടികൂടാത്തതിനെ തുടർന്നു കാവ്യയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നൽകി. കാവ്യ അബിനയച്ച വാട്ടസാപ്പ് മെസേജുകളാണു തെളിവായി നൽകിരിക്കുന്നത്. കാവ്യാ ലാലിന്റെ മരണത്തിനു പിന്നിലെ യഥാർഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി അമ്മയുടെ ഒറ്റയാൾ പോരാട്ടമാണ് നടത്തുന്നത്. അബിനെതിരേ പരാതി നല്കിയിരുന്നെങ്കിലും പൊലീസ് ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. പൊഴിക്കര മാമൂട്ടിൽ പാലത്തിനടുത്ത റെയിൽവേട്രാക്കിലാണ് ഛിന്നഭിന്നമായ നിലയിൽ കാവ്യയുടെ മൃതദേഹം കണ്ടെത്തിയത്.
അബിൻ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണ് ജനിച്ചു വളർന്നത്. തങ്ങളുടെ കുടുംബം പണക്കാരല്ല, അവൻ ഒറ്റമകനായതു കൊണ്ട് ഭീമമായ തുകയാണ് അവർ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നും കാവ്യയുടെ അമ്മ ജീന വെളിപ്പെടുത്തുന്നു. അബിനും കാവ്യയും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഇങ്ങനെയാണ്. അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാൻ പറ്റില്ല. ഞാൻ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്. കാവ്യ അയച്ച മറ്റൊരു സന്ദേശം: 'അബിയേട്ടാ ഒന്ന് വിളിക്ക്, ഞാൻ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഞാൻ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടൻ അത് സോൾവ് ചെയ്യുന്നത് കേൾക്കാൻ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.'
ആവശ്യങ്ങൾ കഴിഞ്ഞപ്പോ ഒരു റീസൺ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കിൽ ഇയാൾ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറിൽ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാർട്സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാൻ മരിച്ചാൽ എന്നെ വീട്ടിൽക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാൻ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേൺ കംപ്ലയിന്റ് കൊടുക്കാൻ പറഞ്ഞു ഞാൻ തിരക്കിയപ്പോൾ, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ'. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം.
കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിൻ നാടുവിട്ടു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് അബിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. ഇത് പ്രതിക്ക് രക്ഷപ്പെടാൻ വേണ്ടിയാണെന്ന ആരോപണം സജീവമാണ്.