- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആങ്ങളയുടെ കാമുകി കടംമേടിച്ച പണം വാങ്ങിത്തരണമെന്ന് പെങ്ങൾ പലവട്ടം ആവശ്യപ്പെട്ടു; വിദേശത്തായിരുന്ന ഭർത്താവ് മടങ്ങിയെത്തിയപ്പോൾ നിൽക്കള്ളിയില്ലാതെ ആങ്ങളയുടെ കാമുകിയുടെ വീട്ടിൽചെന്നും ചോദിച്ചു; പ്രകോപിതനായ സഹോദരൻ ചോദിക്കാനെത്തിയപ്പോൾ തർക്കവും കത്തിക്കുത്തും; കായംകുളത്തെ അജീഷിന്റെ കൊലപാതകം ഇങ്ങനെ
ആലപ്പുഴ: കായംകുളത്ത് സഹോദരിയുടെ കുത്തേറ്റ് യുവാവു മരിച്ചത് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നെന്നു സൂചന. കായംകുളം തെക്കേ മാങ്കുഴി മോഹനൻ - വൽസല ദമ്പതികളുടെ മകൻ പാക്ക്കണ്ടത്തിൽ അജീഷ് (28) ആണ് ഇന്നലെ രാത്രി കുത്തേറ്റു മരിച്ചത്. അജീഷിന്റെ സഹോദരി മഞ്ജുവാണ് കുത്തിയതെന്നാണ് നിഗമനം. അജീഷിന്റെ കാമുകി ഇയാളുടെ സഹോദരി മഞ്ജുവിൽനിന്നും പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഭർത്താവ് വിദേശത്തുള്ള സഹോദരി, അജീഷിനോട് ഇയാളുടെ കാമുകി കടമായി വാങ്ങിയ പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അജീഷ് ഇത് വകവെച്ചില്ല. മഞ്ജുവിന്റെ ഭർത്താവ് വിദേശത്തുനിന്നും നാട്ടിലെത്തിയതോടെ പണം എത്രയും വേഗം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് മഞ്ജു കാമുകിയെ നേരിട്ട് കണ്ടു. ഇത് അജീഷിനെ കുപിതനാക്കി. എന്നാൽ മഞ്ജു പണം ആവശ്യപ്പെട്ടെങ്കിലും തിരികെ പണം നൽകാൻ കാമുകി തയ്യാറായില്ല. പണം ലഭിക്കാതെ മഞ്ജു വീട്ടിലേക്ക് മടങ്ങി. ഇതിനിടെ കാമുകി അജിഷിനെ വിളിച്ച് പണം വാങ്ങാനായി സഹോദരിയെത്തിയ വിവരം അറിയിച്ചു.
ആലപ്പുഴ: കായംകുളത്ത് സഹോദരിയുടെ കുത്തേറ്റ് യുവാവു മരിച്ചത് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നെന്നു സൂചന. കായംകുളം തെക്കേ മാങ്കുഴി മോഹനൻ - വൽസല ദമ്പതികളുടെ മകൻ പാക്ക്കണ്ടത്തിൽ അജീഷ് (28) ആണ് ഇന്നലെ രാത്രി കുത്തേറ്റു മരിച്ചത്. അജീഷിന്റെ സഹോദരി മഞ്ജുവാണ് കുത്തിയതെന്നാണ് നിഗമനം. അജീഷിന്റെ കാമുകി ഇയാളുടെ സഹോദരി മഞ്ജുവിൽനിന്നും പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.
ഭർത്താവ് വിദേശത്തുള്ള സഹോദരി, അജീഷിനോട് ഇയാളുടെ കാമുകി കടമായി വാങ്ങിയ പണം തിരികെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അജീഷ് ഇത് വകവെച്ചില്ല. മഞ്ജുവിന്റെ ഭർത്താവ് വിദേശത്തുനിന്നും നാട്ടിലെത്തിയതോടെ പണം എത്രയും വേഗം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് മഞ്ജു കാമുകിയെ നേരിട്ട് കണ്ടു. ഇത് അജീഷിനെ കുപിതനാക്കി.
എന്നാൽ മഞ്ജു പണം ആവശ്യപ്പെട്ടെങ്കിലും തിരികെ പണം നൽകാൻ കാമുകി തയ്യാറായില്ല. പണം ലഭിക്കാതെ മഞ്ജു വീട്ടിലേക്ക് മടങ്ങി. ഇതിനിടെ കാമുകി അജിഷിനെ വിളിച്ച് പണം വാങ്ങാനായി സഹോദരിയെത്തിയ വിവരം അറിയിച്ചു. തുടർന്നാണ് അജീഷ് സുഹൃത്തുമൊത്ത് സഹോദരിയുടെ കായംകുളത്തെ പുള്ളികണക്കിലുള്ള വിട്ടിലെത്തിയത്. തുടർന്ന് നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
അതേസമയം സഹോദരന്റെ കാമുകിക്ക് നൽകിയ പണത്തെ ചൊല്ലി മഞ്ജുവിന്റെ ഭർത്താവ് പ്രശ്നം ഉണ്ടാക്കിയിരുന്നതായി അറിയുന്നു. പ്രശ്നം രൂക്ഷമായതോടെയാണ് മഞ്ജു കാമുകിയുടെ വീട്ടിൽ പണം ആവശ്യപ്പെട്ടെത്തിയത്. എന്നാൽ അജിഷിനെ കുത്തിയത് സഹോദരി മഞ്ചു തന്നെയാണോയെന്ന സംശയവും നിലനിൽക്കുന്നു.
അജീഷിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തും ആശുപത്രിയിലെത്തിയശേഷം മുങ്ങിയതായാണ് അറിയുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് അജീഷിന് കുത്തേറ്റത്. ഗുരുതരനിലയിൽ കണ്ടെത്തിയ അജിഷിനെ കായംകുളം ഗവ.ആശുപത്രിയിൽ എത്തിയിലും തുടർന്ന് വിദഗ്ധ ചികിൽസക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.