- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുമുഖങ്ങളെ തേടി നവോദയയുടെ പരസ്യം വന്നപ്പോൾ ലാലുവിന്റെ ബയോഡാറ്റയും ഫോട്ടോയും അയച്ചത് ഈ ചങ്ങാതി; ആദ്യ സിനിമ സെഞ്ച്വറി അടിച്ച സന്തോഷത്തിൽ അരുൺ ഗോപിക്കൊപ്പം പ്രണവ് മോഹൻലാൽ ചേരുമ്പോൾ നായികയാവുന്നത് ചങ്ങാതിയുടെ മകൾ; 'ആദി'ക്ക് ശേഷം പ്രണവിന്റെ രണ്ടാം ചിത്രത്തിൽ നായിക നിർമ്മാതാവ് സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷ്
കൊച്ചി: ജിത്തുജോസഫിന്റെ ആദിയിലെ ആക്ഷൻ രംഗങ്ങളിലൂടെ പ്രക്ഷകരുടെ മനം കവർന്ന പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം അരുൺ ഗോപിക്കൊപ്പാപ്പമാണ്.ടോമിച്ചൻ മുളകുപാടമാണ് നിർമ്മാതാവ്.ദിലീപ് ചിത്രം രാമലീല സംവിധാനം ചെയ്താണ് അരുൺ ഗോപി ശ്രദ്ധേയനായത്. ടോമിച്ചൻ മുളകുപാടമായിരുന്നു രാമലീലയുടെ നിർമ്മാതാവ്.സിനിമയുടെ ചിത്രീകരണം ജൂണിൽ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദിയിൽ നിന്നും വ്യത്യസ്തമായി പ്രണയത്തിന് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖമായിരിക്കും പ്രണവിന്റെ നായികയായി എത്തുകയെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി 18 നും 23 നും മധ്യേ പ്രായമുള്ള നായികയെ തേടി ദുബായിൽ വെച്ച് ഓഡീഷൻ നടത്തിയെന്നാണ് അറിയുന്നത്.എന്നാൽ, ഏറ്റവും ഒടുവിൽ കിട്ടുന്ന വാർത്ത അനുസരിച്ച് കീർത്തി സുരേഷാണ് പ്രണവിന്റെ നായിക. മഹാനടിയിൽ ദുൽഖറിനൊപ്പം വേഷമിട്ട കീർത്തി ഇപ്പോൾ മികച്ച നടി എന്ന് പേരെടുത്തുകഴിഞ്ഞു. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയ
കൊച്ചി: ജിത്തുജോസഫിന്റെ ആദിയിലെ ആക്ഷൻ രംഗങ്ങളിലൂടെ പ്രക്ഷകരുടെ മനം കവർന്ന പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം അരുൺ ഗോപിക്കൊപ്പാപ്പമാണ്.ടോമിച്ചൻ മുളകുപാടമാണ് നിർമ്മാതാവ്.ദിലീപ് ചിത്രം രാമലീല സംവിധാനം ചെയ്താണ് അരുൺ ഗോപി ശ്രദ്ധേയനായത്. ടോമിച്ചൻ മുളകുപാടമായിരുന്നു രാമലീലയുടെ നിർമ്മാതാവ്.സിനിമയുടെ ചിത്രീകരണം ജൂണിൽ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആദിയിൽ നിന്നും വ്യത്യസ്തമായി പ്രണയത്തിന് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓഡീഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖമായിരിക്കും പ്രണവിന്റെ നായികയായി എത്തുകയെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ഇതിന് വേണ്ടി 18 നും 23 നും മധ്യേ പ്രായമുള്ള നായികയെ തേടി ദുബായിൽ വെച്ച് ഓഡീഷൻ നടത്തിയെന്നാണ് അറിയുന്നത്.എന്നാൽ, ഏറ്റവും ഒടുവിൽ കിട്ടുന്ന വാർത്ത അനുസരിച്ച് കീർത്തി സുരേഷാണ് പ്രണവിന്റെ നായിക. മഹാനടിയിൽ ദുൽഖറിനൊപ്പം വേഷമിട്ട കീർത്തി ഇപ്പോൾ മികച്ച നടി എന്ന് പേരെടുത്തുകഴിഞ്ഞു.
നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.സൂപ്പർതാരം മോഹൻലാലിന്റെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമാണ് സുരേഷ്.അഭിനയത്തിലേക്ക് പിച്ചവയ്ക്കുന്ന കാലത്തിനും വളരെ മുമ്പേ തുടങ്ങിയ സൗഹൃദം.മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിനു പിന്നാലെകരൈ തൊടാതെ അലൈകൾ എന്നൊരു തമിഴ് പടം ചെയ്യാൻ തീരുമാനിക്കുന്നു. 'പ്രൊഡ്യൂസർ സുരേഷ്‌കുമാർ.
അച്ഛന്റെ സഹോദരൻ പണം നൽകി സഹായിച്ചു. ഭകരൈ തൊടാതെ അലൈകൾ'.ഈ സിനിമയുമായി മദ്രാസിൽ നിൽക്കുന്ന കാലത്താണ് നവോദയയുടെ പരസ്യം പത്രത്തിൽ വന്നത്, പുതുമുഖങ്ങളെ തേടുന്നു. ലാലിനെ എല്ലാവരും നിർബന്ധിച്ച് ഫോട്ടോയെടുപ്പിക്കുന്നു.ഫോട്ടോ അത്ര നന്നായില്ലെന്ന് പറഞ്ഞ് ലാൽ ആ ഫോട്ടോകൾ അയക്കാതെ കേരളത്തിലെത്തിയപ്പോൾ സുരേഷ്‌കുമാറിന്റെ വീട്ടിൽ കൊണ്ടിടുന്നു. സുരേഷ്‌കുമാറിന്റെ അമ്മ ചായ എടുത്തുനൽകി മേശ വൃത്തിയാക്കിവയ്ക്കുമ്പോഴാണ് ലാലുവിന്റെ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. കാര്യം സുരേഷ്‌കുമാർ അമ്മയോട് പറഞ്ഞു. ഇതേതായാലും അയക്ക്. നന്നായിട്ടുണ്ടല്ലോ' എന്നായിരുന്നു അമ്മയുടെ കമന്റ്. സുരേഷ്‌കുമാർ ഉടനെതന്നെ ബയോഡാറ്റയും ഫോട്ടോയും അയക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് ലാലിനെ സെലക്ട് ചെയ്തതോടെ ഈ അദ്ധ്യായം അവസാനിക്കുന്നു.പുതിയ കാലത്തേക്ക് വന്നാൽ, രണ്ടുഉറ്റസുഹൃത്തുക്കളുടെ മക്കൾ ജോഡികളായി അഭിനയിക്കുന്നു എന്ന സവിശേഷതയും അരുൺ ഗോപി ചിത്രത്തിന് കൈവരികയാണ്.
ആദിയിൽ ആക്ഷനായിരുന്നു പ്രണവിനെ ആകർഷിച്ചത്. കുട്ടിക്കാലം മുതൽക്കെ പാർക്കൗർ പരിശീലിച്ചിരുന്ന പ്രണവിനെ സംബന്ധിച്ച് അനയാസേന അവതരിപ്പിക്കാവുന്ന കഥാപാത്രമായിരുന്നു ആദി. ചിത്രത്തിലെ സാഹസിക രംഗങ്ങൾക്കിടയിൽ ഡ്യൂപ്പിനെ ഉപയോഗിക്കാൻ താരപുത്രൻ സമ്മതിച്ചിരുന്നില്ല. പ്രണവ് ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നെഞ്ചിടിപ്പോടെയാണ് നോക്കി നിന്നതെന്ന് അണിയറപ്രവർത്തകരും വ്യക്തമാക്കിയിരുന്നു. സാഹസിക രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഡ്യൂപ്പിനെ ഉപയോഗിക്കണമെന്ന് മോഹൻലാൽ നിർദ്ദേശിച്ചിരുന്നുവെങ്കിലും പ്രണവ് സമ്മതിച്ചിരുന്നില്ലെന്ന് ജീത്തു ജോസഫും വ്യക്തമാക്കിയിരുന്നു. ആദിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രണവിന്റെ അടുത്ത സിനിമ ഏതാണെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ആദ്യ സിനിമ ഇറങ്ങിയതിന് ശേഷം മാത്രമേ സിനിമയിൽ തുടരുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്നായിരുന്നു പ്രണവിന്റെ നിലപാട്.സിനിമ നൂറുദിവസം ആഘോഷിച്ചതോടെ അടുത്ത സിനിമയിലക്കുള്ള കാൽവയ്പിന് പ്രണവിന് ആത്മവിശ്വാസമേറി.
അൻവർ റഷീദിനൊപ്പമാണ് പ്രണവിന്റെ രണ്ടാമത്തെ സിനിമയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടെ നിർമ്മാണത്തിലാണ് രണ്ടാമത്തെ സിനിമ പുറത്തിറങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അരുൺ ഗോപി-ടോമിച്ചൻ മുളകുപാടം ടീമിനാണ് അതിനുള്ള അവസരം കിട്ടിയത്.ജൂണിൽ തുടങ്ങി നവംബറോട് കൂടി ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം ക്രിസ്മസിന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരമാണ് ഒടുവിലായി ലഭിക്കുന്നത്.