- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീഴാറ്റൂർ വയലിലൂടെയുള്ള ദേശീയപാതാ നിർമ്മാണം വഴി മാറുമോ? ബിജെപി മുൻകൈയെടുത്ത് എത്തിയ കേന്ദ്ര പരിസ്ഥിതി സംഘത്തിന്റെ പരിശോധനയിൽ ഒരു വിഭാഗത്തിന് പ്രതീക്ഷയിൽ; ആശങ്ക മാറാതെ മറ്റൊരു വിഭാഗവും; സംഘത്തിന് മുമ്പിലെത്തിയത് ജലക്ഷാമം രൂക്ഷമാവുമെന്ന പരാതി
കണ്ണൂർ: കീഴാറ്റൂർ വയലിലൂടെയുള്ള ദേശീയ പാതാ നിർമ്മാണം വഴി മാറുമോ ഒന്നര വർഷത്തോളം സമരം നടത്തുന്ന വയൽക്കിളികൾ അങ്ങിനെ പ്രതീക്ഷിക്കുന്നു. എന്നാൽ വയൽകിളികൾക്കെതിരെ നിലകൊള്ളുന്നവർ വയലിലൂടെ റോഡ് പോകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. കേന്ദ്ര പരിസ്ഥിതി സംഘം കീഴാറ്റൂരിൽ പരിശോധനക്കെത്തിയപ്പോൾ ജനങ്ങളിൽ ഒരു വിഭാഗത്തിന് പ്രതീക്ഷയും മറ്റൊരു വിഭാഗത്തിന് ആശങ്കയുമാണ്. അലൈന്മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിജെപിയ നേതൃത്വത്തിന്റെ ശ്രമഫലമായി കേന്ദ്ര പരിസ്ഥിതി സംഘം ഇന്ന് പരിശോധന നടത്തി. നാളേയും പരിശോധനയും ബന്ധപ്പെട്ടവരുമായി ചർച്ചയും നടത്തും. നെൽപ്പാടം നികത്തി ബൈപാസ് റോഡ് നിർമ്മിക്കുന്നതു സംബന്ധിച്ച പരാതികൾ പരിശോധിക്കാനാണ് കേന്ദ്രസംഘം എത്തിയത്. വനംപരിസ്ഥിതികാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബംഗളുരുവിലെ മേഖലാ ഓഫിസിലെ റിസർച്ച് ഓഫിസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണു ഇന്നും നാളെയും കീഴാറ്റൂർ സന്ദർശിച്ചു പരിശോധന നടത്തുക. റവന്യുകൃഷി വകുപ്പുകളിലെയും ദേശീയപാതാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരു
കണ്ണൂർ: കീഴാറ്റൂർ വയലിലൂടെയുള്ള ദേശീയ പാതാ നിർമ്മാണം വഴി മാറുമോ ഒന്നര വർഷത്തോളം സമരം നടത്തുന്ന വയൽക്കിളികൾ അങ്ങിനെ പ്രതീക്ഷിക്കുന്നു. എന്നാൽ വയൽകിളികൾക്കെതിരെ നിലകൊള്ളുന്നവർ വയലിലൂടെ റോഡ് പോകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. കേന്ദ്ര പരിസ്ഥിതി സംഘം കീഴാറ്റൂരിൽ പരിശോധനക്കെത്തിയപ്പോൾ ജനങ്ങളിൽ ഒരു വിഭാഗത്തിന് പ്രതീക്ഷയും മറ്റൊരു വിഭാഗത്തിന് ആശങ്കയുമാണ്. അലൈന്മെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിജെപിയ നേതൃത്വത്തിന്റെ ശ്രമഫലമായി കേന്ദ്ര പരിസ്ഥിതി സംഘം ഇന്ന് പരിശോധന നടത്തി. നാളേയും പരിശോധനയും ബന്ധപ്പെട്ടവരുമായി ചർച്ചയും നടത്തും.
നെൽപ്പാടം നികത്തി ബൈപാസ് റോഡ് നിർമ്മിക്കുന്നതു സംബന്ധിച്ച പരാതികൾ പരിശോധിക്കാനാണ് കേന്ദ്രസംഘം എത്തിയത്. വനംപരിസ്ഥിതികാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബംഗളുരുവിലെ മേഖലാ ഓഫിസിലെ റിസർച്ച് ഓഫിസർ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണു ഇന്നും നാളെയും കീഴാറ്റൂർ സന്ദർശിച്ചു പരിശോധന നടത്തുക. റവന്യുകൃഷി വകുപ്പുകളിലെയും ദേശീയപാതാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും.
ഇന്നു സ്ഥലം സന്ദർശിച്ച് നിലവിലെ അലൈന്മെന്റ് പരിശോധിക്കും. നാളെ വയൽക്കിളി സമിതിയേയും നാട്ടുകാരെയും വിളിപ്പിച്ച് ചർച്ച നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നൽകിയ പരാതിയിലാണു വനംപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിദഗ്ധസംഘത്തെ അയച്ചത്. ഉദ്യോഗസ്ഥസംഘം എത്തുമ്പോൾ ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ച് കുമ്മനം രാജശേഖരനും ഇന്നു വൈകിട്ട് കീഴാറ്റൂർ വയലിലെത്തും.
കീഴാറ്റൂർ വയൽ നികത്തിയാൽ ഭാവിയിൽ തളിപ്പറമ്പ് ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാവുമെന്ന പരാതിയാണ് കൂടുതലായും സംഘത്തിനു മുന്നിലെത്തുക. സാഹചര്യം പരിശോധിച്ച് വയൽ നികത്താൻ പാടില്ലെന്ന റിപ്പോർട്ട് വരുകയാണെങ്കിൽ അത് ബിജെപി നേതൃത്വത്തിന്റെ വിജയമാക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്. അലൈന്മെന്റ് മാറ്റുന്നതിനായി ഇതിനകം ബിജെപി നേതൃത്വം നിരവധി തവണ കേന്ദ്രത്തെ സമീപിച്ചതായും റിപ്പോർട്ടുണ്ട്.
സംഘം തയാറാക്കുന്ന റിപ്പോർട്ട് വകുപ്പിന്റെ ഡൽഹി ഓഫിസിലേക്ക് അയക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അലൈന്മന്റെ് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങൾ കണക്കുകൂട്ടുന്നത്. ഇത്തരത്തിൽ തീരുമാനമുണ്ടായാൽ അത് വലിയ നേട്ടമായി അവതരിപ്പിക്കാമെന്നും ഇവർ കണക്കുകൂട്ടുന്നുണ്ട്. പരാതി നൽകിയ ആളെന്ന നിലയിൽ കേന്ദ്രസംഘത്തെ കുമ്മനം രാജശേഖരൻ കാണും. അതിനിടെ, സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ് കീഴാറ്റൂർ ഐക്യദാർഢ്യ സമിതി. തീരുമാനം അനുകൂലമാക്കുന്നതിന് സമ്മർദം ചെലുത്തുന്നതിനായി കീഴാറ്റൂർ മുതൽ തിരുവനന്തപുരം വരെ ലോങ്മാർച്ച് നടത്തുന്നുണ്ട്.