- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീഴാറ്റൂർ ബൈപ്പാസിനുവേണ്ടി 1,30,000 ലോഡ് മണ്ണിനായി കുന്നിടിക്കേണ്ടിവരും; സ്വാഭാവിക ജലസംഭരണികൾ ഇല്ലാതാവും; കുപ്പം പുഴയിലെ അഞ്ച് നീർത്തടങ്ങൾ പാടെ നശിക്കും; അശാസ്ത്രീയ നിർമ്മിതിയിലൂടെ സൃഷ്ടിക്കപ്പെടുക ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ; സിപിഎമ്മിനെ തള്ളി ശാസ്ത്രസാഹിത്യ പരിഷത്തും വയൽക്കിളികൾക്ക് ഒപ്പം; ബദൽ നിർദ്ദേശമുണ്ടായിട്ടും നിലപാട് തിരുത്താതെ സിപിഎമ്മും; സമരക്കാർ ആവേശത്തിൽ
കോഴിക്കോട്:ഒരുകാലത്ത് സിപിഎമ്മിന്റെ പോഷക സംഘടനകളെപ്പോലെ പ്രവർത്തിച്ചിരുന്നത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ്വാലി സമരത്തോടെയാണ് പാർട്ടിയിൽനിന്ന് അകന്ന് സ്വതന്ത്ര സംഘടനയാവുന്നത്. അതിനുശേഷം ഒരിക്കലും ആ ബന്ധം പഴയ നിലയിൽ എത്തിയില്ലെങ്കിലും ഇന്നും ഇടത് അനുഭാവികൾക്ക് തന്നെയാണ് പരിഷത്തിൽ മേൽക്കെ. മന്ത്രിമാരായ തോമസ് ഐസക്കിന്റെയും സി.രവീന്ദ്രനാഥിന്റെയുമൊക്കെ ബന്ധങ്ങൾവെച്ച് മന്ത്രിമാരുടെ പേഴ്‌സൺ സ്റ്റാഫുകളിലും ഉപദേശക സമിതിയിലുമൊക്കെ പരിഷത്തിന്റെ സ്വാധീനം പ്രകടവുമാണ്. എന്നാൽ കണ്ണൂരിലെ തളിപ്പറമ്പിനടുത്തെ കീഴാറ്റൂരിൽ ബൈപ്പാസിനുവേണ്ടി വയൽ നികത്തുന്നതിനെതിരെ നടക്കുന്ന സമരത്തിൽ, വയൽക്കിളികൾ എന്ന പേരിൽ അറിയപ്പെടുന്ന സമരക്കാർക്ക് അനകൂലമായ നിലപാടാണ് പരിഷത്തിന്റെ പഠനസംഘം എടുത്തത്. ബൈപ്പാസിനുവേണ്ടി വയൽ നികത്തുന്നത് ഗുരുതരമായ പാരിസ്ഥിക പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് പരിഷത്ത് ജില്ലാകമ്മറ്റി നടത്തിയ പഠനം പറയുന്നത്. വയൽ നികത്താതെയുള്ള ബദൽ നിർദ്ദേശവും പരിഷത്ത് മുന്നോട്ടുവെച്ചെങ്കിലും സിപിഎം അതും തള്ളിക്കളഞ്ഞിരിക്
കോഴിക്കോട്:ഒരുകാലത്ത് സിപിഎമ്മിന്റെ പോഷക സംഘടനകളെപ്പോലെ പ്രവർത്തിച്ചിരുന്നത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ്വാലി സമരത്തോടെയാണ് പാർട്ടിയിൽനിന്ന് അകന്ന് സ്വതന്ത്ര സംഘടനയാവുന്നത്. അതിനുശേഷം ഒരിക്കലും ആ ബന്ധം പഴയ നിലയിൽ എത്തിയില്ലെങ്കിലും ഇന്നും ഇടത് അനുഭാവികൾക്ക് തന്നെയാണ് പരിഷത്തിൽ മേൽക്കെ.
മന്ത്രിമാരായ തോമസ് ഐസക്കിന്റെയും സി.രവീന്ദ്രനാഥിന്റെയുമൊക്കെ ബന്ധങ്ങൾവെച്ച് മന്ത്രിമാരുടെ പേഴ്‌സൺ സ്റ്റാഫുകളിലും ഉപദേശക സമിതിയിലുമൊക്കെ പരിഷത്തിന്റെ സ്വാധീനം പ്രകടവുമാണ്. എന്നാൽ കണ്ണൂരിലെ തളിപ്പറമ്പിനടുത്തെ കീഴാറ്റൂരിൽ ബൈപ്പാസിനുവേണ്ടി വയൽ നികത്തുന്നതിനെതിരെ നടക്കുന്ന സമരത്തിൽ, വയൽക്കിളികൾ എന്ന പേരിൽ അറിയപ്പെടുന്ന സമരക്കാർക്ക് അനകൂലമായ നിലപാടാണ് പരിഷത്തിന്റെ പഠനസംഘം എടുത്തത്. ബൈപ്പാസിനുവേണ്ടി വയൽ നികത്തുന്നത് ഗുരുതരമായ പാരിസ്ഥിക പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് പരിഷത്ത് ജില്ലാകമ്മറ്റി നടത്തിയ പഠനം പറയുന്നത്.
വയൽ നികത്താതെയുള്ള ബദൽ നിർദ്ദേശവും പരിഷത്ത് മുന്നോട്ടുവെച്ചെങ്കിലും സിപിഎം അതും തള്ളിക്കളഞ്ഞിരിക്കയാണ്.ഇതോടെ പരിഷത്തും പാർട്ടിയും തമ്മിലുള്ള ബന്ധം വീണ്ടും ഉലഞ്ഞിരക്കയുമാണ്. വ്യക്തമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ നടന്ന പഠനത്തിനൊടുവിലാണ് കീഴാറ്റൂരിലെ ബൈപ്പാസ് അശാസ്ത്രീയമാണെന്ന നിഗമനത്തിൽ പരിഷത്ത് പഠന സംഘം എത്തിയത്്.കീഴാറ്റൂർ ബൈപ്പാസിനുവേണ്ടി വയൽ നികത്തുന്നതോടെ സ്വാഭാവിക ജലസംഭരണികൾ ഇല്ലാതാവുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം കുപ്പം പുഴയിലെ അഞ്ച്‌നീർത്തടങ്ങൾ പാടെ നശിക്കും.
വയലിലും അടുത്തുള്ള സ്ഥലത്തുമായി നാലുകിലോമീറ്ററോളം ഭാഗത്ത് മൂന്നര മീറ്റർ ഉയരത്തിൽ മണ്ണിട്ട് റോഡാക്കാൻ 1,30,000 ലോഡ് മണ്ണ് വേണ്ടിവരും. ഇതിനായി കുന്നിടിക്കേണ്ടിരവും. ഇത് ഗുരുതര പരിസ്ഥിതി പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. നിലവിലുള്ള ദേശീയ പാത വികസിപ്പിക്കുകയും, ചെറിയ ദൂരത്തിൽ മേൽപ്പാലം നിർമ്മിക്കുകയും ചെയ്യുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരവും പരിസ്ഥിതി സന്തുലനാവസ്ഥക്ക് ഗുണകരവുമെന്ന് പരിഷത്ത് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.തളിപ്പറമ്പ് നഗരത്തിലൂടെയുള്ള ഹൈവേ ലഭ്യമായ 30 മീറ്ററിൽ നവീകരിക്കുകയും, ഏഴാംമൈൽ മുതൽ ലൂർദ് ആശുപത്രിവരെയുള്ള ഭാഗത്ത് 2.1 കിലോമീറ്റർ നീളത്തിൽ മേൽപ്പാലം ഉണ്ടാക്കുകയുമാണ് പ്രശ്‌ന പരിഹാരമെന്ന് പഠന റിപ്പോർട്ട് പറയുന്നു.
പരിഷത്തിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ വയൽക്കിളികൾ ആവേശത്തിലാണ്.എന്നാൽ സിപിഎം ഈ റിപ്പോർട്ടും അംഗീകരിച്ചിട്ടില്ല.കീഴാറ്റുർ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നത് വികസന വിരോധികളാണെന്ന നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഇന്നലെയും ആവർത്തിച്ചത്.
നേരത്തെ വയൽക്കിളികളുടെ സമരപ്പന്തൽ പൊലീസും സിപിഎം പ്രവർത്തകരും ചേർന്ന് കത്തിച്ചതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കയാണ്.സമരക്കാരുമായി സഹകരിച്ചതിന് ഈ പ്രദേശത്തെ രണ്ടു ബ്രാഞ്ചുകളിലായി 12പേരെ സിപിഎം പുറത്താക്കിയിട്ടുമുണ്ട്.