- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ 21-ാം സ്വർണം ബാഡ്മിന്റണിൽ; സൈക്ലിങ്ങിൽ മൂന്നു മെഡലും കേരളത്തിന്റെ പെൺകുട്ടികൾക്ക്; കനോയിങ്ങിലും കയാക്കിങ്ങിലും വെള്ളി; 1500 മീറ്ററിൽ സിനിമോൾക്കു വെള്ളി
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് 21-ാം സ്വർണം. ബാഡ്മിന്റൺ പുരുഷ ടീമാണ് കേരളത്തിനായി 21-ാം സ്വർണം നേടിയത്. വൈകിട്ട് നടന്ന ഫൈനലിൽ ഹരിയാനയെയാണ് കേരളം തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു മത്സരങ്ങൾ ജയിച്ചാണ് കേരളം സ്വർണ നേട്ടത്തിൽ എത്തിയത്. അതേസമയം, ബാഡ്മിന്റൺ വനിതാ ടീമിനത്തിൽ തെലങ്കാനയോടു തോറ്റ കേരളം വെള്ളിയിൽ ഒതുങ്ങി. നേരത്തെ സൈക
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് 21-ാം സ്വർണം. ബാഡ്മിന്റൺ പുരുഷ ടീമാണ് കേരളത്തിനായി 21-ാം സ്വർണം നേടിയത്.
വൈകിട്ട് നടന്ന ഫൈനലിൽ ഹരിയാനയെയാണ് കേരളം തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു മത്സരങ്ങൾ ജയിച്ചാണ് കേരളം സ്വർണ നേട്ടത്തിൽ എത്തിയത്. അതേസമയം, ബാഡ്മിന്റൺ വനിതാ ടീമിനത്തിൽ തെലങ്കാനയോടു തോറ്റ കേരളം വെള്ളിയിൽ ഒതുങ്ങി.
നേരത്തെ സൈക്ലിങ്ങിൽ വനിതകളുടെ 10 കിലോമീറ്റർ സ്‌ക്രാച്ച് റേസിൽ മൂന്നു മെഡലുകളും കേരളം തൂത്തുവാരിയിരുന്നു. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 20 മിനിട്ട് 15.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത മഹിത മോഹനാണ് കേരളത്തിനു വേണ്ടി സ്വർണം നേടിയത്. സെക്കൻഡിന്റെ ആയിരത്തിൽ ഒരംശം വ്യത്യാസത്തിൽ വി രജനി വെള്ളിയും നേടി. എസ് ബിസ്മിക്കാണ് വെങ്കലം.
കനോയിങ്, കയാക്കിങ്, 1,500 മീറ്റർ ഓട്ടം എന്നിവയിലും കേരളം ഇന്ന് ഓരോ വെള്ളി നേടി. കനോയിങ് ഒരു കിലോമീറ്റർ മെൻസ് ഫോർ വിഭാഗത്തിലും കയാക്കിങ് ഒരു കിലോമീറ്റർ സിംഗിൾസിലുമാണ് കേരളം വെള്ളി നേടിയത്. 1,500 മീറ്റർ ഓട്ടത്തിൽ കേരളത്തിന്റെ സിനിമോൾ മാർക്കോസ് വെള്ളിനേടി.
നിലവിൽ 55 സ്വർണവുമായി സർവീസസാണ് മുന്നിൽ. 27 സ്വർണവുമായി മഹാരാഷ്ട്ര രണ്ടാമതുണ്ട്. ഹരിയാനയാണ് മൂന്നാമത്. ഹരിയാനയ്ക്കും 27 സ്വർണമാണുള്ളത്. 21 സ്വർണവും 22 വെള്ളിയും 28 വെങ്കലവുമായി കേരളം നാലാം സ്ഥാനത്താണ്.