- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
400 മീറ്ററിലും ലോങ്ജമ്പിലും കേരളത്തിന് സ്വർണവും വെള്ളിയും; വനിതകളുടെ കരുത്തിൽ കേരളത്തിന്റെ സ്വർണക്കുതിപ്പ്; പോൾവാൾട്ടിൽ വെള്ളിയും വെങ്കലവും
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ വനിതകളുടെ 400 മീറ്ററിലും ലോങ്ജമ്പിലും കേരളത്തിനു സ്വർണവും വെള്ളിയും. നാനൂറ് മീറ്ററിൽ അനിൽഡ തോമസാണ് കേരളത്തിന് വേണ്ടി സ്വർണം നേടിയത്. അനു രാഘവനാണ് വെള്ളി. 52.71 സെക്കൻഡിൽ ഓടിയെത്തിയ അനിൽഡ മീറ്റ് റെക്കോർഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് സ്വർണം നേടിയത്. ലോങ്ജമ്പിൽ വി നീനയാണ് സ്വർണം കരസ്ഥമാക്കിയത്. ഇതേ ഇനത്ത
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ വനിതകളുടെ 400 മീറ്ററിലും ലോങ്ജമ്പിലും കേരളത്തിനു സ്വർണവും വെള്ളിയും. നാനൂറ് മീറ്ററിൽ അനിൽഡ തോമസാണ് കേരളത്തിന് വേണ്ടി സ്വർണം നേടിയത്. അനു രാഘവനാണ് വെള്ളി.
52.71 സെക്കൻഡിൽ ഓടിയെത്തിയ അനിൽഡ മീറ്റ് റെക്കോർഡിനൊപ്പമെത്തിയ പ്രകടനത്തോടെയാണ് സ്വർണം നേടിയത്.
ലോങ്ജമ്പിൽ വി നീനയാണ് സ്വർണം കരസ്ഥമാക്കിയത്. ഇതേ ഇനത്തിൽ കേരളത്തിനായി മത്സരിച്ച എം എ പ്രജുഷ വെള്ളി നേടി. ഇതോടെ കേരളത്തിന്റെ സ്വർണ്ണനേട്ടം ഇരുപത്തിയേഴായി ഉയർന്നു.
പോൾവാൾട്ടിൽ കേരളത്തിനുവേണ്ടി ദിജ വെള്ളിയും സിഞ്ജു പ്രകാശ് വെങ്കലവും നേടി.
2001ൽ കെഎം ബീനമോൾ സൃഷ്ടിച്ച മീറ്റ് റെക്കോർഡിനൊപ്പമാണ് അനിൽഡ എത്തിയത്. നാനൂറ് മീറ്ററിൽ കേരളത്തിന്റെ അനു മറിയം ജോസിന് മെഡൽ നേടാനായില്ല.
പുരുഷന്മാരുടെ 1500 മീറ്ററിൽ കേരളത്തിന്റെ സ്വർണ പ്രതീക്ഷയായിരുന്ന സജീഷ് ജോസഫിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.