- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി ബജറ്റിൽ പറഞ്ഞതും പറയാത്തതും എന്ത്? ബജറ്റ് പ്രസംഗത്തിന്റെ സമ്പൂർണ്ണ രൂപം ഇവിടെ വായിക്കാം
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് നടുവിൽ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ് എങ്ങനെയുണ്ട്? ജനപ്രിയമാണോ അതോ ജനദ്രോഹമായിരുന്നോ? ഓരോ പത്രങ്ങളും ചാനലുകളും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഓരോ ബജറ്റിനെയും വ്യാഖ്യാനിക്കാറാണ് പതിവ്. ഇതിൽ ബജറ്റു പൂർണ്ണമായും വായിച്ച് വിലയിരുത്താൻ സാധാരണക്കാർക്ക് മിക്കപ്പോഴും അവസര
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്ക് നടുവിൽ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ് എങ്ങനെയുണ്ട്? ജനപ്രിയമാണോ അതോ ജനദ്രോഹമായിരുന്നോ? ഓരോ പത്രങ്ങളും ചാനലുകളും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഓരോ ബജറ്റിനെയും വ്യാഖ്യാനിക്കാറാണ് പതിവ്. ഇതിൽ ബജറ്റു പൂർണ്ണമായും വായിച്ച് വിലയിരുത്താൻ സാധാരണക്കാർക്ക് മിക്കപ്പോഴും അവസരം കിട്ടാറില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെയും മന്ത്രി അവതരിപ്പിച്ച ബജറ്റിന്റെ പൂർണ്ണരൂപം എവിടെ കിട്ടും എന്ന കാര്യത്തിലും പലർക്കും വ്യക്തതയില്ല. ഇത്തവണ മറുനാടൻ മാണിയുടെ ബജറ്റിലെ പ്രഖ്യാപനങ്ങൾ പൂർണ്ണമായും വായിക്കാൻ അവസരം ഒരുക്കുകയാണ്. ചുവടേ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആർക്കും ബജറ്റിലെ സമ്പൂർണ്ണ വിവരങ്ങൾ വായിക്കാൻ സാധിക്കും.
കർഷകർക്ക് ആശ്വാസം പകരുന്ന നിരവധി പദ്ധതികൾ കെ എം മാണിയുടെ പതിമൂന്നാമത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റബ്ബർ വിലസ്ഥിരതാ ഫണ്ട്, റബ്ബറിന് കിലോയ്ക്ക് 150 രൂപ താങ്ങുവില തുടങ്ങിയവ ഉൾപ്പടെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. 150 രൂപ താങ്ങുവില പ്രകാരം 20,000 മെട്രിക് ടൺ റബ്ബർ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. 300 കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്നതാണ മാണിയുടെ ബജറ്റ്.