- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബർഗർ, പിസ എന്നിവയ്ക്ക് 14 ശതമാനം നികുതി കൂട്ടി; സ്വർണ്ണത്തിനും വെളിച്ചെണ്ണയ്ക്കും തുണിത്തരങ്ങൾക്കും ഗോതമ്പിനും വില കൂടും; സിനിമാ ടിക്കറ്റിനും സ്‌ക്രാപ്പ് ബാറ്ററിക്കും വില കുറയും: ബജറ്റിൽ വില കുറയുന്നതും കൂടുന്നതുമായ വസ്തുക്കൾ ഇവ
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിൽ പാക്കറ്റ് ഭക്ഷണൾക്ക് വില കൂടും. വെളിച്ചെണ്ണയ്ക്കും തുണിത്തരങ്ങൾക്കും വില വർദ്ധിപ്പിക്കാനാണ് നികുതിയിലെ നിർദ്ദേശം. അതേസമയം സിനിമാ ടിക്കറ്റിനും സ്‌ക്രാപ്പ് ബാറ്ററിക്കും വില കുറയും. വെളിച്ചെണ്ണയ്ക്കും ബർഗർ, പിത്സ തുടങ്ങിയവയ്ക്ക് വില കൂട്ടാനാണ് ബജറ്റ് നിർദ്ദേശം. വെളിച്ചണ്ണയുടെ നികുതി അഞ്ചു ശതമാനമായാണ് ഉയർത്തിയത്. ഇതിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം നാളികേര സംഭരണത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. തേങ്ങയുടെ സംഭരണ വില 25ൽ നിന്ന് 27 രൂപയായി ഉയർത്തിയതായും ഐസക് അറിയിച്ചു. തുണിത്തരങ്ങൾക്ക് രണ്ടു ശതമാനം നികുതി ഏർപ്പെടുത്തിയതോടെയാണ് വില ഉയരാൻ സാഹചര്യമൊരുങ്ങിയത്. ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ വില കൂടും. ബാൻഡഡ് റെസ്റ്റോറന്റുകളിലെ പാകം ചെയ്ത ഭക്ഷണസാധനങ്ങൾക്ക് ഫാറ്റ് നികുതി ഏർപ്പെടുത്തി. പാക്കറ്റിൽ എം.ആർ.പിയുള്ള ഗോതന്പ് ഉൽപനങ്ങൾക്ക് അഞ്ചു ശതമാനമാണ് നികുതി. ബർഗർ, പിസ എന്നിവയ്ക്ക് 14 % നികുതിയാണ് ഏർപ്പെടുത്തിയത്. മുദ്രപത്ര വില 3 ശതമാനം കൂട്ടിയിട്ടുണ
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിൽ പാക്കറ്റ് ഭക്ഷണൾക്ക് വില കൂടും. വെളിച്ചെണ്ണയ്ക്കും തുണിത്തരങ്ങൾക്കും വില വർദ്ധിപ്പിക്കാനാണ് നികുതിയിലെ നിർദ്ദേശം. അതേസമയം സിനിമാ ടിക്കറ്റിനും സ്‌ക്രാപ്പ് ബാറ്ററിക്കും വില കുറയും. വെളിച്ചെണ്ണയ്ക്കും ബർഗർ, പിത്സ തുടങ്ങിയവയ്ക്ക് വില കൂട്ടാനാണ് ബജറ്റ് നിർദ്ദേശം.
വെളിച്ചണ്ണയുടെ നികുതി അഞ്ചു ശതമാനമായാണ് ഉയർത്തിയത്. ഇതിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം നാളികേര സംഭരണത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. തേങ്ങയുടെ സംഭരണ വില 25ൽ നിന്ന് 27 രൂപയായി ഉയർത്തിയതായും ഐസക് അറിയിച്ചു. തുണിത്തരങ്ങൾക്ക് രണ്ടു ശതമാനം നികുതി ഏർപ്പെടുത്തിയതോടെയാണ് വില ഉയരാൻ സാഹചര്യമൊരുങ്ങിയത്. ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ വില കൂടും.
ബാൻഡഡ് റെസ്റ്റോറന്റുകളിലെ പാകം ചെയ്ത ഭക്ഷണസാധനങ്ങൾക്ക് ഫാറ്റ് നികുതി ഏർപ്പെടുത്തി. പാക്കറ്റിൽ എം.ആർ.പിയുള്ള ഗോതന്പ് ഉൽപനങ്ങൾക്ക് അഞ്ചു ശതമാനമാണ് നികുതി. ബർഗർ, പിസ എന്നിവയ്ക്ക് 14 % നികുതിയാണ് ഏർപ്പെടുത്തിയത്. മുദ്രപത്ര വില 3 ശതമാനം കൂട്ടിയിട്ടുണ്ട്. അലക്ക് സോപ്പുകളുടെ വില കൂടുമ്പോൾ സക്രാപ് ബാറ്ററികൾക്കും സിനിമാ ടിക്കറ്റിനും വില കുറയും.
വെളിച്ചെണ്ണെയ്ക്ക് അഞ്ചു ശതമാനം നികുതിയാണ് കൂട്ടിയത്. ഇതിന്റെ വരുമാനം നാളികേര സംഭരണത്തിന് നൽകും. കൂടാതെ നാളികേരത്തിന്റെ താങ്ങുവില 25 രൂപയിൽ നിന്നു 27 രൂപയാക്കി ഉയർത്തുകയും ചെയ്തു.
വിലകൂടുന്നവയുടെ പട്ടിക ഇങ്ങനെ
പായ്ക്കറ്റിൽ എംആർപി അച്ചടിച്ച ഗോതമ്പ് ഉൽപ്പന്നങ്ങൾ
ബ്രാൻഡഡ് റസ്റ്ററന്റുകളിലെ പാകംചെയ്ത ഭക്ഷ്യവസ്തുക്കൾ
തുണിത്തരങ്ങൾ
ഡിസ്‌പോസിബിൾ ഗ്ലാസ്, പ്ലേറ്റ്
ബർഗർ, പീത്‌സ (14 ശതമാനം നികുതി)
സ്വർണം
വെളിച്ചെണ്ണ
ചരക്കുവാഹനങ്ങൾ, ടൂറിസ്റ്റ് ബസ്
ബസുമതി അരി
അലക്കു സോപ്പുകൾ
വസ്തു റജിസ്‌ട്രേഷൻ ഫീസ്
പഴയവാഹനങ്ങൾക്ക് ഹരിത നികുതി
വിലകുറയുന്നവ
ഹോട്ടൽ മുറിവാടക
മുൻസിപ്പൽ വേസറ്റ് ടാക്‌സ് എടുത്തുകളഞ്ഞു
സിനിമാ ടിക്കറ്റ്
സ്‌ക്രാപ്പ് ബാറ്ററി
തെർമ്മോക്കോൾ ഉൽപ്പന്നങ്ങൾ