- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടേകാൽ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും കണ്ണൂരെത്താം; പദ്ധതി പൂർത്തിയാക്കാൻ ചെലവ് 1,20,000 കോടി; അതിവേഗ റെയിൽപാത പദ്ധതിയുടെ കരട് റിപ്പോർട്ട് ഡിഎംആർസി സർക്കാരിന് നൽകി; പദ്ധതി ട്രാക്കിലാകുന്നത് കേന്ദ്രസർക്കാർ പച്ചക്കൊടി കാട്ടിയാൽ മാത്രം
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ അഹമ്മദാബാദ്- മുബൈ അതിവേഗ പാതയിൽ ഓടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദി. ദേശീയ തലത്തിൽ വികസന ചർച്ചകൾ കൊഴുക്കുമ്പോൾ തന്നെയാണ് കേരളത്തിൽ അതിവേഗ റെയിൽവേ റെയിൽവേയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് പത്രികയിലും ഇക്കാര്യം വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് പഠനം നടത്താൻ വേണ്ടി നേരത്തെ ഡിഎംആർസിയെ ചുമതലയേൽപ്പിക്കുകയുമുണ്ടായി. പദ്ധതിയുടെ കരട് പുറത്തുവന്നതോടെ എന്നാകും ഇനി പദ്ധതി യാഥാർത്ഥ്യമാകാനുള്ള ശ്രമങ്ങൽ തുടങ്ങുക എന്നതാണ് അറിയേണ്ടത്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച്, 130 മിനിട്ടുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് ബുള്ളറ്റ് ട്രെയിൻ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ കരട് റിപ്പോർട്ട് ഡൽഹി മെട്രോ റയിൽ കോർപറേഷൻ(ഡിഎംആർസി) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. പദ്ധതിയുടെ പ്രാഥമിക ചെലവ് 77,000 കോടി രൂപയാണ്. എത്രയും വേഗം നടപ്പിലാക്കിയാൽ അത്രയും ചിലവു കുറയുമ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ അഹമ്മദാബാദ്- മുബൈ അതിവേഗ പാതയിൽ ഓടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദി. ദേശീയ തലത്തിൽ വികസന ചർച്ചകൾ കൊഴുക്കുമ്പോൾ തന്നെയാണ് കേരളത്തിൽ അതിവേഗ റെയിൽവേ റെയിൽവേയെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് പത്രികയിലും ഇക്കാര്യം വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് പഠനം നടത്താൻ വേണ്ടി നേരത്തെ ഡിഎംആർസിയെ ചുമതലയേൽപ്പിക്കുകയുമുണ്ടായി. പദ്ധതിയുടെ കരട് പുറത്തുവന്നതോടെ എന്നാകും ഇനി പദ്ധതി യാഥാർത്ഥ്യമാകാനുള്ള ശ്രമങ്ങൽ തുടങ്ങുക എന്നതാണ് അറിയേണ്ടത്.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച്, 130 മിനിട്ടുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാണ് ബുള്ളറ്റ് ട്രെയിൻ വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ കരട് റിപ്പോർട്ട് ഡൽഹി മെട്രോ റയിൽ കോർപറേഷൻ(ഡിഎംആർസി) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. പദ്ധതിയുടെ പ്രാഥമിക ചെലവ് 77,000 കോടി രൂപയാണ്. എത്രയും വേഗം നടപ്പിലാക്കിയാൽ അത്രയും ചിലവു കുറയുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നികുതി അടക്കം 90,000 കോടിയാകുമെന്നും ഒൻപതുവർഷം കൊണ്ടു പദ്ധതി പൂർത്തിയാക്കുമ്പോൾ ചെലവ് 1,20,000 കോടിയായി ഉയരാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റെയിൽ പദ്ധതിയുടെ ആകെ ചെലവ് 65,000 കോടിയാകുമെന്നാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച കരട് റിപ്പോർട്ടിൽ ഡിഎംആർസി നേരത്തെ വ്യക്തമാക്കിയിരുന്നത്. റിപ്പോർട്ട് എൽഡിഎഫ് ചർച്ച ചെയ്യും. അതേസമയം പദ്ധതി നടപ്പിലാകണമെങ്കിൽ കേന്ദ്രസർക്കാർ തന്നെ കനിയേണ്ടി വരും. സംസ്ഥാന സർക്കാർ അനുകൂലമെങ്കിൽ സർക്കാരിന്റെ ശിപാർശയോടെ കേന്ദ്രത്തിനയക്കും. കേന്ദ്രസർക്കാരാണ് അന്തിമ അനുമതി നൽകേണ്ടത്.
ആദ്യഘട്ടത്തിൽ കണ്ണൂർവരെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ കാസർഗോഡുവരെ പദ്ധതി നടപ്പിലാക്കാനാണ് ആലോചിച്ചിരുന്നത്. 2,500 ഏക്കർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും. പദ്ധതിക്കിയാ 20 മീറ്റർ വിതിയിൽ മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകും. ഇതോടനുബന്ധിച്ച് സർവീസ് റോഡുകളും പാതകളും നിർമ്മിക്കാനുകും. പാതയുടെ 30 മീറ്റർ ചുറ്റളവിൽ(പാതയുടെ മധ്യത്തിൽനിന്ന് 15 മീറ്റർ വീതം ഇരുവശത്തേക്കും) കെട്ടിടങ്ങൾ അനുവദിക്കില്ല. കൃഷിചെയ്യാനും മരങ്ങൾ നടാനും അനുവാദമുണ്ടാകും. കരട് റിപ്പോർട്ട് അനുസരിച്ചു പാത 90 കിലോമീറ്റർ ഉപരിതലത്തിലും 250 കിലോമീറ്റർ തൂണിന് മുകളിലും, 126 കിലോമീറ്റർ ഭൂമിക്കടിയിലുമാണ്.
നിലവിലെ റെയിൽപാതയോടും ദേശീയപാതയോടും ചേർന്നാണ് അതിവേഗപാത വിഭാവനം ചെയ്തിരിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ കോൺക്രീറ്റ് ടണലുകളിൽകൂടിയാകും പാത കടന്നുപോകുക. അതിനാൽ അധികം ജനത്തെ കുടിയൊഴിപ്പിക്കേണ്ടിവരില്ലെന്നാണ് ഡിഎംആർസിയുടെ കണക്കുകൂട്ടൽ. ഭൂകമ്പത്തെ അതിജീവിക്കാൻ കഴിയുന്നതരത്തിലായിരിക്കും നിർമ്മാണം.
തിരുവനന്തപുരം കണ്ണൂർ വരെയുള്ള പാതയിൽ ഒമ്പത് സ്റ്റേഷനുകൾ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കൊച്ചി, തൃശ്ശൂർ, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് നിർദിഷ്ട സ്‌റ്റേഷനുകൾ. തിരുവനന്തപുരം കൊച്ചുവേളിക്ക് സമീപത്താണ് പ്രധാന ഡിപ്പോയും സ്‌റ്റേഷനും നിർമ്മിക്കുക. ഇതിനായി 30 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും പദ്ധതി റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി സംബന്ധിച്ച പഠനം നടത്താൻ 2010ലാണ് ഡിഎംആർസിയെ സർക്കാർ ചുമതലപ്പെടുത്തിയത്. തുടർന്ന്, 2011ൽ ഡിഎംആർസി സാധ്യതാപഠനം പൂർത്തിയാക്കി. കഴിഞ്ഞവർഷം കരട് റിപ്പോർട്ട് സമർപ്പിച്ചു. റോഡപകടങ്ങളാൽ ഏറ്റവും അധികം ആളുകൾ മരണപ്പെടുന്നത് കേരളത്തിൽ ആണെന്ന തിരിച്ചറിവോടെ അതിന് പരിഹാരമെന്ന നിലയിൽ അതിവേ റെയിൽപാതയെന്ന ആശയം റോഡ് അപകടങ്ങളെയും കുറയ്ക്കാൻ ഉതകുന്ന വിധത്തിലുള്ളതാണ്.
കേരളത്തിലെ റോഡപകട മരണങ്ങളിൽ 30% കുറയ്ക്കാൻ അതിവേഗ റയിൽപ്പാതയിലൂടെ സാധിക്കും. ഡിഎംആർസിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ ഉടൻ സർക്കാരിനു സമർപ്പിക്കും. മുംബൈ-അഹമ്മദാബാദ് അതിവേഗ പാതയ്ക്കു വേണ്ടി കേന്ദ്രസർക്കാർ ജപ്പാനുമായി ഒപ്പിട്ട കരാറിനു സമാനമായി കേരളത്തിനും കരാർ ഒപ്പിടാം. ചെലവിന്റെ 85 ശതമാനവും 0.3% പലിശനിരക്കിൽ വായ്പയായി ലഭിക്കും. വായ്പയ്ക്കു 10 വർഷത്തെ മൊറട്ടോറിയവും 30 വർഷത്തെ തിരിച്ചടവു കാലാവധിയും ലഭിക്കും.
സിപിഐ(എം) സംഘടിപ്പിച്ച പഠനകോൺഗ്രസിൽ സംസ്ഥാനത്തിന്റെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ റെയിൽ കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഡോ. തോമസ് ഐസക്കിന്റെ ബജറ്റിൽ അതിവേഗ റെയിൽവേ പാതയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.