തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കാൻ പൊലീസ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് നിർദ്ദേശം പുറത്തിറക്കി.

ചന്തകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഭക്ഷണ ശാലകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെ സാന്നിധ്യമുണ്ടാകണമെന്നും അനാവശ്യ യാത്രകൾ തടയണമെന്നും ഡിജിപിയുടെ സർക്കുലറിലുണ്ട്. ആൾക്കൂട്ടം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്വം എസ്എച്ച്ഓമാർക്കാണ്. പൊലീസിന് വാഹനപരിശോധന നടത്താമെന്നും ഡിജിപി നിർദേശിച്ചു.