- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ലോക്ഡൗൺ ഫലപ്രദം; കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായെങ്കിലും പൂർണമായി ആശ്വസിക്കാനുള്ള സാഹര്യമായില്ല; ടിപിആർ പത്തിന് താഴെ എത്തിക്കാൻ ശ്രമം; വാരാന്ത്യ സമ്പൂർണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാൽ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടിപിആർ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ സ്ഥലങ്ങളിൽ പരിശോധനകൾ കൂട്ടും. വാരാന്ത്യത്തിലെ സമ്പൂർണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വകഭേദങ്ങളെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നതെന്നും കേരളത്തിൽ, വ്യാപനനിരക്ക് കൂടിയ ഡെൽറ്റ വൈറസ് വകഭേദമാണ് കൂടുതൽ കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളിൽ വിട്ടുവീഴ്ച പാടില്ല. പുറത്തുപോകുന്നവർ വീട്ടിനുള്ളിലും മാസ്‌ക് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഇതുവരെ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഒന്നു രണ്ടു ദിവസത്തേക്ക് മാത്രമുള്ള വാക്‌സിനാണ് സംസ്ഥാനത്ത് അവശേഷിക്കുന്നതെന്നും ആവശ്യത്തിന് വാക്‌സിൻ കേന്ദ്രം നൽകുമെന്ന പ്രതീക്ഷയിലാണ് നടപടികൾ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് നിലവിൽ അവശേഷിക്കുന്ന മുഴുവൻ വാക്‌സിനും സ്റ്റോക്ക് ചെയ്യാതെ കൊടുത്തു തീർക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് യാത്ര ചെയ്യുമ്പോൾ സർട്ടിഫിക്കറ്റ് നിർബന്ധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ചികിത്സാ സംവിധാനങ്ങൾ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 104 വയസുകാരി ജാനകിയമ്മ രോഗമുക്തയായത് പൊതു ആരോഗ്യരംഗത്തിന്റെ മികവിന്റെ ഉദാഹരമാണ്. ഐസിയുവിൽ ഉൾപ്പെടെ 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജനകിയമ്മ ആശുപത്രി വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ