- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോടുചോദിച്ചിട്ടാണ് ഈ പരിപാടി? എഎംഎംഎയുടെ സ്റ്റേജ് ഷോ പൊളിക്കാൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; ഒരാഴ്ച ഷൂട്ടിങ് നിർത്തി വയ്ക്കുക നടപ്പുള്ള കാര്യമല്ല; താരങ്ങളെ വിട്ടുനൽകാനാവില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന ഉറപ്പിച്ചുപറഞ്ഞതോടെ താരസംഘടനയുടെ അബുദബി ഷോ അനിശ്ചിത്വത്തിൽ; നവകേരള നിർമ്മാണത്തിനായി അഞ്ചുകോടി സമാഹരിക്കാനുള്ള ഷോയുടെ കാര്യത്തിൽ അന്തിമതീരുമാനം വിദേശത്തുള്ള മോഹൻലാൽ മടങ്ങി വന്നശേഷം
കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ പുൻനിർമ്മിക്കാനുള്ള പരിശ്രമത്തിൽ പങ്കാളികളാകാൻ സ്‌റ്റേജ് ഷോ നടത്താനുള്ള താരസംഘടനയായ എഎംഎംഎയുടെ തീരുമാനത്തിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ സ്വരൂപിക്കാൻ ലക്ഷ്യമിട്ടാണ് താരസംഘടന സ്റ്റേജ് ഷോ നടത്തുന്നത്. ഡിസംബർ ഏഴിന് അബുദബിയിൽ വച്ചാണ് ഷോ. ഇതിനായി ഒരാഴ്ച ഷൂട്ടിങ് നിർത്തിവച്ച് താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കളുടെ സംഘടനയാ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. കോടികളുടെ നഷ്ടമാണ് നിർമ്മാതാക്കൾക്ക് ഇതിലൂടെ ഉണ്ടാകുന്നതെന്ന് എം രഞ്ജിത് പറഞ്ഞു. അമ്മയുടെ തീരുമാനം ഏകപക്ഷീയമാണെന്നും സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഷൂട്ടിങ് നിർത്തിവെച്ച് താരങ്ങളെ വിട്ടുകൊടുക്കാനാകില്ലെന്നും അസോസിയേഷൻ പറയുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്ക് നൽകിയ കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 2017-2018 വർഷങ്ങളിലായി 200 കോടി രൂപയാണ് താരങ്ങൾക്ക് പ്രതിഫലമായി നിർമ്മാതാക്കൾ ന
കൊച്ചി: പ്രളയത്തിൽ തകർന്ന കേരളത്തെ പുൻനിർമ്മിക്കാനുള്ള പരിശ്രമത്തിൽ പങ്കാളികളാകാൻ സ്‌റ്റേജ് ഷോ നടത്താനുള്ള താരസംഘടനയായ എഎംഎംഎയുടെ തീരുമാനത്തിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ സ്വരൂപിക്കാൻ ലക്ഷ്യമിട്ടാണ് താരസംഘടന സ്റ്റേജ് ഷോ നടത്തുന്നത്. ഡിസംബർ ഏഴിന് അബുദബിയിൽ വച്ചാണ് ഷോ. ഇതിനായി ഒരാഴ്ച ഷൂട്ടിങ് നിർത്തിവച്ച് താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കളുടെ സംഘടനയാ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. കോടികളുടെ നഷ്ടമാണ് നിർമ്മാതാക്കൾക്ക് ഇതിലൂടെ ഉണ്ടാകുന്നതെന്ന് എം രഞ്ജിത് പറഞ്ഞു.
അമ്മയുടെ തീരുമാനം ഏകപക്ഷീയമാണെന്നും സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഷൂട്ടിങ് നിർത്തിവെച്ച് താരങ്ങളെ വിട്ടുകൊടുക്കാനാകില്ലെന്നും അസോസിയേഷൻ പറയുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്ക് നൽകിയ കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
2017-2018 വർഷങ്ങളിലായി 200 കോടി രൂപയാണ് താരങ്ങൾക്ക് പ്രതിഫലമായി നിർമ്മാതാക്കൾ നൽകിയിട്ടുള്ളത്. ഇതിൽ നിന്ന് അഞ്ചുകോടി കൊടുക്കാൻ സംഘടനയ്ക്ക് സാധിക്കും. അസോസിയേഷന്റെ കെട്ടിടം പണിയുന്നതിനായി താരങ്ങളുടെ സ്റ്റേജ് ഷോ സംഘടിപ്പിക്കാമെന്ന് പറഞ്ഞിട്ട് ഇതുവരെ നടന്നില്ലെന്നും നിർമ്മാതാക്കൾ പറയുന്നു.
അബുദബിയിൽ വച്ച് നടക്കുന്ന സ്റ്റോജ് ഷോയ്ക്ക് ആറ് കോടിയാണ് പ്രതിഫലം. ഇതിൽ ബാക്കി വരുന്ന ഒരുകോടി സംഘടനയ്ക്ക് കെട്ടിടം പണിയാൻ നൽകണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. വിദേശത്തുള്ള മോഹൻലാൽ തിരിച്ചെത്തിയതിനുശേഷം തീരുമാനമുണ്ടാക്കാമെന്ന് പറഞ്ഞതായി നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. ഏകപക്ഷീയമായാണ് 'എഎംഎംഎ' പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത്. നിർമ്മാതാക്കളോട് നടീനടന്മാർ കാണിക്കുന്ന നിസ്സഹകരണവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കാനാണ് ഡിസംബറിൽ സ്റ്റേജ് ഷോ നടത്താൻ അമ്മ ഒരുങ്ങുന്നത്. ഇതിനായി പരിശീലനം നടത്തുന്നതിന് താരങ്ങളെ ആവശ്യപ്പെട്ട് അമ്മ സെക്രട്ടറി അയച്ച സന്ദേശമാണ് നിർമ്മാതാക്കളെ ചൊടിപ്പിച്ചത്. ഷൂട്ടിങ്ങിനിടയിൽനിന്ന് താരങ്ങളെ ഒരാഴ്ചത്തേക്ക് നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടറി പ്രൊഡക്ഷൻ കൺട്രോളർമാർക്ക് വാട്‌സാപ്പിലൂടെയാണ് സന്ദേശമയച്ചത്. കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോടോ ആലോചിക്കാതെ ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
വിഷു ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ താരങ്ങളെ വിട്ടുതരാൻ കഴിയില്ല. പ്രളയത്തിൽ സിനിമാവ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടേറെപ്പേർക്ക് വീട് നഷ്ടപ്പെട്ടതാണ്. പ്രളയക്കെടുതിയിൽ അകപ്പെട്ട തങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്നതാണ് അമ്മയുടെ തീരുമാനമെന്നും അസോസിയേഷൻ കത്തിൽ പറയുന്നു.
പ്രളയദുരിതബാധിതരെ സഹായിക്കാനുള്ള ആദ്യഘട്ടമെന്ന നിലയിൽ എഎംഎംഎയുടെ വിഹിതമായി പത്തുലക്ഷം രൂപ പ്രസിഡന്റ് മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ തുടങ്ങിയവർ സ്വന്തംനിലക്കും സംഭാവനകൾ നൽകി. എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കാര്യമായ സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് 'എഎംഎംഎ' എല്ലാ താരങ്ങളുടെയും പങ്കാളിത്തത്തോടെ സ്‌റ്റേജ് ഷോ സംഘടിപ്പിക്കാൻ ആലോചിക്കുന്നത്. സൂനാമി ദുരന്തം വിതച്ച ഘട്ടത്തിൽ സമാനരീതിയിൽ ധനസമാഹരണം നടത്തിയിരുന്നു.