കോഴിക്കോട്: നമ്മുടെ പത്രപ്രവർത്തനം അങ്ങനെയാണ്. രാഷ്ട്രീയക്കാർ ഒഴികെയുള്ള സെലിബ്രറ്റികൾ എത്ര അഴിമതി നടത്തിയാലും സ്വജനപക്ഷപാതം നടത്തിയാലും വെളിയിൽ മിണ്ടില്ല. രാഷ്ട്രീയക്കാരെ കുറിച്ച് ഉള്ളതും ഇല്ലാത്തതും എഴുതുന്നവർ ബിസിനസുകാരും സിനിമാക്കാരും, സ്‌പോർട്‌സ താരങ്ങളും, മത മേലധ്യക്ഷന്മാരും അടങ്ങുന്ന സെലിബ്രറ്റികൾ എന്തെങ്കിലും അനീതി കാണിച്ചാലും മിണ്ടില്ല. അവരുടെ ആരാധകരെയും അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹമോ ഒക്കെ കുറ്റപ്പെടുത്തുമോ എന്ന ഭയമാവാം അതിന് കാരണം. അതുകൊണ്ടാണ് പ്രമുഖ നടന്മാർ അടക്കം കായൽ നികത്തി വീട് പണിയുന്നതും മറ്റും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിടി ഉഷക്ക് നൽകുന്ന ഇളവ്. രാജ്യത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകിയ വ്യക്തിയാണ് ഉഷ എന്ന് തീർച്ച. അതിന് അർഹമായ അംഗീകാരവും ഉഷയ്ക്കും നൽകാം. എന്നാൽ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് വേണോ ഇതെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

മുമ്പും ഉഷയുടെ കാര്യത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്. അതൊന്നും ആരും ഗൗനിക്കാതെ പോവുകയായിരുന്നു. എന്നാൽ ഉഷയ്‌ക്കെതിരെ കോഴിക്കോട് ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ രംഗത്ത് ഇറങ്ങിയിട്ടും മാദ്ധ്യമങ്ങൾ അറിഞ്ഞില്ലെന്ന് നടിക്കുകയാണ് ഇപ്പോൾ. കോഴിക്കോട് നഗരത്തിലൊരു വീടുണ്ടാക്കാൻ സർവ്വ ചട്ടങ്ങളും മറികടന്ന് പി ടി ഉഷയ്ക്ക് സ്‌കൂൾ ഗ്രൗണ്ട് അനുവദിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എത്രയൊക്കെ ലഭിച്ചാലും എന്നും പരാതി പറയുന്ന പിടി ഉഷയ്ക്ക് പല വീടുകൾ ഉണ്ടായിട്ടും സ്‌കൂൾ ഗ്രൗണ്ട് വിഭജിച്ച് പത്ത് സെന്റ് നൽകാനുള്ള സർക്കാർ തീരുമാനമാണ് വിവാദമാകുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ടിലെ 10 സെന്റ് സ്ഥലം വിട്ടുനൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്ത് ഇറങ്ങിയതോടെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞു.

സെന്റിന് 30 ലക്ഷമെങ്കിലും വില മതിക്കുന്ന പത്ത് സെന്റ് സ്ഥലമാണ് സൗജന്യമായി പി ടി ഉഷയ്ക്ക് ഏറ്റെടുത്ത് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്ക് സർക്കാർ ഒന്നും നൽകിയില്ല എന്ന പല്ലവിയാണ് ഉഷയ്ക്ക് എപ്പോഴുമുള്ളത്. എന്നാൽ അത് ശരിയല്ലെന്ന് അവരെ അടുത്തറിയാവുന്നവർ പറയുന്നു. പി ടി ഉഷയുടെ പയ്യോളിയിലെ വീട് നിർമ്മിക്കാൻ സർക്കാർ ഇതിന് മുമ്പ് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഉഷാ സ്‌കൂളിന് കിനാലൂരിൽ ഭൂമി ഏറ്റെടുത്തും നൽകി. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് സർക്കാർ സ്‌കൂളിന് ചെറിയൊരു പാട്ടം ഈടാക്കി നൽകിയത്. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാൽ സ്ഥലം സ്വന്തമാക്കാനും പാട്ടക്കരാറിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ സർക്കാർ ഫണ്ടുകൊണ്ടും മറ്റുള്ളഴരുടെ സഹായം കൊണ്ടുാമാണ് നിർമ്മിച്ചിരിക്കുന്നതാണ്. സിന്തെറ്റിക് ട്രാക്ക് നിർമ്മിക്കാൻ കോടികളാണ് കേന്ദ്ര സർക്കാർ നൽകിയത്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പുറമെ ഒട്ടേറെ വ്യക്തികളും സംഘടനകളും ഉഷ സ്‌കൂളിന് സ്ഥിരം സാമ്പത്തിക സഹായം ചെയ്യുന്നു. ഉഷ ആരംഭിക്കുന്ന ഒരു സംരംഭം എന്ന നിലയിൽ ബോളിവുഡ് നടന്മാരും ഇന്ത്യയിലെ വൻകിട കമ്പനികളും അടക്കം നൽകിയ പണത്തിന്റെ കണക്ക് വ്യക്തമല്ല. എത്ര കിട്ടിയാലും പിന്നെയും പരാതിപ്പെടുന്ന ഉഷയുടെ ശല്യം സഹിക്കാൻ ആവാതെയാണ് അവസാനം വീടിന് പണം അനുവദിച്ചത്. വീടില്ലാത്ത കായികതാരങ്ങൾക്ക് വീട് നൽകുന്നത് പോലെയല്ല ഉഷയുടെ കാര്യം എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇത്രയധികം പണം കൈപ്പറ്റിയാലും ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങുന്ന ഒരു ടിന്റു ലൂക്ക മാത്രമാണ് ഇതുവരെ ഉഷയുടെ സംഭാവന എന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്ന വിഷയമാണ്. ഒരു സഹായവും നൽകാതെ അനേകം ടിന്റു ലൂക്കമാർ കേരളത്തിൽ ഉണ്ടായി കഴിഞ്ഞു എന്നതാണ് ഇവർ പറയുന്നത്.

വിവിധ വ്യക്തികളുടെ സംഭാവനകളും സർക്കാർ ധനസഹായവും കൊണ്ടെല്ലാമാണ് കിനാലൂരിലെ ഉഷാ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ് പ്രവർത്തിക്കുന്നത്. എന്നാൽ കായികതാരങ്ങൾക്ക് മത്സരങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പാരിതോഷികത്തിന്റെ ഇരുപത്തഞ്ച് ശതമാനം പോലും ഉഷ ഈടാക്കുന്നുണ്ട് എന്ന ആരോപണവും ഉഷ സ്‌കൂളിലെ വിദ്യാർത്ഥികൾ തന്നെ ഉന്നയിച്ചിട്ടുണ്ട്. ഉഷ സ്‌കൂളിന് പേരും പെരുമയും ഉണ്ടാക്കി കൊടുത്ത ടിന്റു ലൂക്ക ചെറ്റക്കുടിലിൽ തന്നെ താമസിക്കുന്നത് നാണക്കേടായപ്പോൾ സർക്കാരാണ് വീട് വച്ച് നൽകിയത്. ഡിവിഷണൽ മാനേജരുടെ തസ്തികയിൽ ലക്ഷങ്ങൾ ആണ് ഉഷ ജോലിക്ക് പോകാതെ ശമ്പളം വാങ്ങുന്നത്. ഇതൊന്നും പോരാഞ്ഞിട്ടാണ് വീണ്ടും സർക്കാരിനോട് വീട് വാങ്ങാൻ സ്ഥലം വാങ്ങിയത് എന്നതാണ് പ്രധാന പരാതി.

കൊയിലാണ്ടിയിൽ ഉഷ സ്‌കൂൾ പ്രവർത്തിക്കവെ കോഴിക്കോട് നഗരത്തിൽ എന്തിനാണ് ഉഷയ്ക്ക് വീട് എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നുണ്ട്. ഇനി നഗരത്തിൽ തന്നെ വീടുണ്ടാക്കണമെങ്കിൽ കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാന്റിന് തൊട്ടടുത്തായി ഉഷയ്ക്ക് സ്വന്തമായി സ്ഥലമുണ്ട്. ഇത് വച്ചിട്ടാണ് വീടുണ്ടാക്കാൻ സർക്കാർ സ്ഥലം തേടി ഉഷ പോയിട്ടുള്ളത് എന്നതാണ് ഏറെ വിവാദമായിരിക്കുന്നത്. സർക്കാർ ഭൂമി അടിച്ചു മാറ്റിയാൽ ആരും ചോദിക്കാൻ വരില്ല, ഒരു പത്രവും വാർത്ത അക്കില്ല എന്ന ചിന്തയാണ് ഇതിന്റെ പിന്നിൽ എന്നാണ് ആരോപണം ഉയരുന്നത്.

സാങ്കതേിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോഴിക്കൊട് ഗവ. എഞ്ചനീയറിങ് കോളെജ്, ഗവ. പോളിടെക്‌നിക് കോളെജ്, വെസ്റ്റ് ഹിൽ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, എന്നീ സ്ഥാപനങ്ങൾക്ക് പുറമെ സമീപ പ്രദേശത്തുള്ള നിരവധി സ്‌കൂളുകളും റസിഡന്റ്‌സ് അസോസിയേഷനുകളും സ്പോർട്സ് ക്‌ളബുകളും കായിക പരിശീലനത്തിന് ഉപയോഗപ്പെടുത്തുന്ന മൈതാനമാണ് പി ടി ഉഷയ്ക്ക് നൽകാൻ സർക്കാർ കണ്ടത്തെിയിട്ടുള്ളത്. ആവശ്യത്തിന് കളിസ്ഥലമില്ലാതെ പ്രയാസപ്പെടുന്ന നഗരത്തിൽ അവശേഷിക്കുന്ന ഗ്രൗണ്ട് കൂടി നഷ്ടപ്പെടുത്തുന്ന നീക്കത്തിനെതിരെ വെസ്റ്റ്ഹിൽ പ്രദേശത്താകെ പോസ്റ്ററുകൾ നിറഞ്ഞിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഭൂമി കൈമാറ്റം തടയുമെന്ന് പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകുന്നു.

നിബന്ധനകൾ പ്രകാരം ടെക്‌നിക്കൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നതിന് ചുരുങ്ങിയത് രണ്ടര ഏക്കർ സ്ഥലമെങ്കിലും വേണമെന്നിരിക്കേ,വെസ്റ്റ്ഹിൽ ടെക്‌നിക്കൽ സ്‌കൂൾ പ്രവർത്തിക്കുന്നത് ഒന്നര ഏക്കർ സ്ഥലത്ത് ഏറെ പരിമിതികൾക്ക് നടുവിലാണ്. ഈ പ്രയാസങ്ങളിൽ സ്‌കൂൾ മുന്നോട്ട് പോകുമ്പോഴാണ് ഭൂമി വിട്ടു നൽകാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സ്‌കൂൾ പി ടി എ ഭാരവാഹികളുടെ തീരുമാനം.

കഴിഞ്ഞ ജൂലൈയിൽ സാങ്കതേിക വിദ്യാഭ്യാസ ഡയറക്ടർ, സ്‌കൂൾ സൂപ്രണ്ടിനോട് അഞ്ച് സെന്റ് സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായമാരാഞ്ഞ് ഫാക്‌സ് സന്ദശേം അയച്ചിരുന്നു. സ്‌കൂളിന്റെ കൈവശമുള്ള ഒരു ഏക്കർ 43 സെന്റ് ഭൂമിയിൽ നിന്ന് പി ടി ഉഷയ്ക്ക് വീട് നിർമ്മിക്കുവാൻ അഞ്ച് സെന്റ് നൽകുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാനായിരുന്നു സാങ്കതേിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയരക്ടർ സാമുവേൽ മാത്യുവിന്റെ കത്തിലെ നിർദ്ദശേം. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഗവ. അണ്ടർ സെക്രട്ടറി സ്റ്റീഫൻ എം എയുടെ കത്തും വന്നു. ഇതിന് മറുപടിയായി സ്‌കൂളിന്റെ സ്ഥലപരിമിതികളും ശോചനീയാവസ്ഥയും വിശദീകരിച്ചുകൊണ്ട് ഒരു സെന്റ് ഭൂമി പോലും വിട്ടുനൽകാൻ കഴായാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി മറുപടിയും നൽകി.

പി ടി ഉഷയ്ക്ക് വീട് നിർമ്മിക്കാൻ സർക്കാർ അധീനതയിലുള്ള സൗകര്യപ്രദമായ ഭൂമി ലഭ്യമാക്കാൻ വേണ്ട നടപടി കൈക്കോള്ളണമെന്ന അഭ്യർത്ഥനയും സർക്കാറിനെ അറിയിച്ചു. എന്നാൽ അതെല്ലാം തള്ളിക്കോണ്ടാണ് 10 സെന്റ് സ്ഥലം വിട്ടുനൽകാൻ സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. ആദ്യം അഞ്ച് സെന്റ് ആവശ്യപ്പെട്ട സർക്കാർ അത് പിന്നീട് പത്ത് സെന്റായി ഉയർത്തിക്കോണ്ടാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

സ്‌കൂളിന്റെ സമഗ്രവികസനത്തിന് രൂപരേഖ തയ്യറാക്കി സർക്കാരിലേക്ക് അയക്കാൻ തയ്യറെടുക്കുന്ന ഘട്ടത്തിലാണ് സർക്കാറിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്. കേരളത്തിലെ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ വച്ച് പഠന നിലവാരത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ടെക്‌നിക്കൽ ഹൈസ്‌കൂൾ. നിലവിൽ മുന്നൂറോളം വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. പാഠ്യ വിഷയങ്ങൾക്ക് പുറമെ പാഠ്യതേര പ്രവർത്തനങ്ങളിലും സ്‌കൂൾ മികച്ച നിലവാരം കാത്തു സൂക്ഷിക്കുന്നു. എന്നാൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ വർക്ക് ഷോപ്പ് സൗകര്യം ഇവിടെയില്ല. അപകടകരമായ സാഹചര്യത്തിലാണ് വർക്ക് ഷോപ്പ് പ്രവർത്തിക്കുന്നത്. കെട്ടിടങ്ങൾ തകർന്ന് ശോചനീയമായ അവസ്ഥയിലാണ്. അദ്ധ്യാപകരുടെയും മറ്റും മുറികളും നാശോന്മുഖമാണ്. പാചകപ്പുരയില്ലാത്തത് കാരണം വർക്ക്‌ഷോപ്പിന്റെ വരാന്തയിലാണ് പാചകം. സ്ഥലപരിമിതിയാണ് ഇതിനെല്ലാം കാരണമാകുന്നത്. ഭൂമിയുടെ പരിമിതി കാരണം വികസന പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ അവശേഷിക്കുന്ന സ്ഥലം കൂടി തട്ടിയെടുക്കാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്ന് പി ടി എ ഭാരവാഹികൾ പറഞ്ഞു. നിലവിൽ പയ്യാളിയിലും കിനാലൂർ എസ്റ്റേറ്റിലുമെല്ലാം ഉഷയ്ക്കും ഉഷാ സ്‌കൂളിനും സ്വന്തമായി സ്ഥലമുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളുടെ സ്ഥലം കൂടി അവർക്ക് പതിച്ച് നൽകാനുള്ള നീക്കം അംഗീകരിക്കാനാവില്ലന്നെ് ഇവർ ചൂണ്ടിക്കാട്ടുന്നു. കായികതാരത്തിന് നഗരത്തിൽ വന്ന് താമസമാക്കുന്നതിന് പാവപ്പെട്ട കുട്ടികളെ എന്തിന് ബുദ്ധിമുട്ടിക്കുന്നു എന്നതാണ് ഇവരുടെ ചോദ്യം. പി ടി ഉഷക്ക് സ്ഥലം നൽകുന്നതിൽ എതിർപ്പില്ല. വെറുതെ കിടക്കുന്ന സർക്കാർ ഭൂമി അവർക്ക് ഏറ്റടെുത്ത് നൽകിക്കൂടെ എന്നും ഇവർ ചോദിക്കുന്നു.

എ ഐ വൈ എഫ് മാത്രമാണ് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുള്ളത്. മറ്റ് രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളുമെല്ലാം ഇക്കാര്യത്തിൽ യാതൊരു പ്രതിഷേധവും ഉയർത്തിയിട്ടില്ല. ഇല്ലാതാക്കുകയാണ്. നാട്ടുകാരും പി.ടി.ഐയും ഈ ഉത്തരവിനെതിരെ ശക്തമായി രംഗത്തത്തെിയിട്ടും അധികൃതരോ ഉഷയോ പ്രതികരിച്ചിട്ടുമില്ല. സ്‌കളിന്റെ സ്ഥലംപോലും തിരിച്ചുപിടിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുന്നെ് പി.ടി.എ പ്രസിഡന്റ് പാനൂർ തങ്കം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ പി.ടി ഉഷക്ക് വീട് നിർമ്മിക്കാൻ സ്ഥലം കൊടുക്കുന്നതിന് തങ്ങൾ എതിരല്‌ളെന്നും സ്‌കൂൾ ഗ്രൗണ്ട് ഇല്ലാതാക്കാതെ അത് മറ്റെവിടെക്കെങ്കിലും മാറ്റണമെന്നും അവർ പറഞ്ഞു.