- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടത്തറ ആശുപത്രി വാർഡുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണം; ഡോ. പ്രഭുദാസിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്; ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പടെ മൂന്നംഗസമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: അട്ടപ്പാടി, കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരേ ആരോഗ്യവകുപ്പിന്റെ അന്വേഷണം. ആശുപത്രിയിലെ ക്രമക്കേടുകളും പ്രഭുദാസിനെതിരായ ആരോപണങ്ങൾ സംബന്ധിച്ചുമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്കെതിരേ ഡോ. പ്രഭുദാസ് പരസ്യമായി ആരോപണമുന്നയിച്ചിരുന്നു.
കോട്ടത്തറ ആശുപത്രിയിൽ ഒരു വാർഡ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രഭുദാസ് അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഡയറക്ടർ ഉൾപ്പെട്ട മൂന്നംഗസമിതിയെയും നിയോഗിച്ചിട്ടുണ്ട്. വിജിലൻസ് ചുമതലയുള്ള ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, പാലക്കാട് ഡി.എം.ഒ. എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിന് പിന്നാലെയാണ് ഡോ. പ്രഭുദാസ് മന്ത്രിക്കെതിരേ ചില പരാമർശങ്ങൾ നടത്തിയത്. ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് സർക്കാർ അട്ടപ്പാടിയെ പരിഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ പ്രഭുദാസിനെ കോട്ടത്തറ ആശുപത്രിയിൽനിന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റി.
തനിക്കെതിരേ നടപടി സ്വീകരിക്കുന്നതിലുള്ള വേഗം സർക്കാർ ആദിവാസികളുടെ ക്ഷേമകാര്യങ്ങൾക്ക് കാണിച്ചിരുന്നെങ്കിൽ നല്ലതാണെന്നായിരുന്നു സ്ഥലംമാറ്റത്തിനെതിരേ ഡോ. പ്രഭുദാസിന്റെ പ്രതികരണം. അട്ടപ്പാടിയിലെ ആശുപത്രി നന്നാക്കിയതിന്റെ പേരിൽ എന്തെങ്കിലും ശിക്ഷ കിട്ടുകയാണെങ്കിൽ ആയിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഭരണസൗകര്യാർഥമാണ് ഡോക്ടറെ തിരൂരങ്ങാടിയിലേക്ക് സ്ഥലം മാറ്റിയതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ