- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ക്‌ളാസ് മുറിയിലും ലാപ്ടോപ്പും മൾട്ടി മീഡിയ പ്രൊജക്റ്ററും; എല്ലാ സ്കൂളിലും ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ; ഈ അവധിക്കാലത്ത് മുഴുവൻ അദ്ധ്യാപകർക്കും പരിശീലനം; സമഗ്ര ഹൈടെക് പോർട്ടൽ വഴി പാഠങ്ങളും എത്തും; അടുത്തവർഷം ക്‌ളാസ് തുടങ്ങുമ്പോൾ കേരളത്തിലെ സ്കൂളുകളെല്ലാം ഹൈടെക്കാവുന്നത് ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് സുവർണകാലം സൃഷ്ടിച്ച് പിണറായി സർക്കാർ. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലേയും ക്‌ളാസ്മുറികൾ ഹൈടെക് ആക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുന്നു. അദ്ധ്യാപകർക്ക് ഈ അവധിക്കാലത്ത് പരിശീലനവും നൽകിക്കഴിയുന്നതോടെ അടുത്ത അധ്യയന വർഷം വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത ഹൈടെക് ക്‌ളാസ് മുറികളായിരിക്കും. പഠനരീതിയിലും ഇതോടെ വലിയ മാറ്റമാണ് വരാൻ പോകുന്നത്. ചോക്കും ബ്‌ളാക്ക്‌ബോർഡും എന്ന നിലയിൽ നിന്ന് മാറി പ്രൊജക്ടറും ലാപ്‌ടോപ്പുമെല്ലാം ഉപയോഗിച്ചാവും ഓരോ ക്‌ളാസും നടക്കുക. ഇതിന് വേണ്ട തയ്യാറെടുപ്പുകളും നടക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക്കാക്കുന്ന 45,000 ക്ലാസ്മുറികളിൽ 22,402 എണ്ണത്തിന്റെ നടപടിക്രമങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ആണ് പൂർത്തിയാക്കിയത്. ഫെബ്രുവരി 22-ന്് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈടെക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ കൂടുതൽ വേഗം കൈവന്നിരിക്കുകയാണ് പദ്ധതിക്ക്. 1564 സ്‌കൂളുകളിൽ മുഴുവ
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് സുവർണകാലം സൃഷ്ടിച്ച് പിണറായി സർക്കാർ. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലേയും ക്‌ളാസ്മുറികൾ ഹൈടെക് ആക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുന്നു. അദ്ധ്യാപകർക്ക് ഈ അവധിക്കാലത്ത് പരിശീലനവും നൽകിക്കഴിയുന്നതോടെ അടുത്ത അധ്യയന വർഷം വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് കമ്പ്യൂട്ടർ അധിഷ്ഠിത ഹൈടെക് ക്‌ളാസ് മുറികളായിരിക്കും. പഠനരീതിയിലും ഇതോടെ വലിയ മാറ്റമാണ് വരാൻ പോകുന്നത്. ചോക്കും ബ്‌ളാക്ക്‌ബോർഡും എന്ന നിലയിൽ നിന്ന് മാറി പ്രൊജക്ടറും ലാപ്‌ടോപ്പുമെല്ലാം ഉപയോഗിച്ചാവും ഓരോ ക്‌ളാസും നടക്കുക. ഇതിന് വേണ്ട തയ്യാറെടുപ്പുകളും നടക്കുകയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക്കാക്കുന്ന 45,000 ക്ലാസ്മുറികളിൽ 22,402 എണ്ണത്തിന്റെ നടപടിക്രമങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ആണ് പൂർത്തിയാക്കിയത്. ഫെബ്രുവരി 22-ന്് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈടെക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ കൂടുതൽ വേഗം കൈവന്നിരിക്കുകയാണ് പദ്ധതിക്ക്. 1564 സ്‌കൂളുകളിൽ മുഴുവൻ ക്ലാസ്മുറികളിലും 1079 സ്‌കൂളുകളിൽ പകുതിയിലധികം ക്ലാസ്മുറികളിലും ഹൈടെക് സംവിധാനമെത്തി.
ഓരോ ക്ലാസ്മുറികളിലേക്കും ലാപ്ടോപ്പുകൾ, മൾട്ടിമീഡിയ പ്രൊജക്ടറുകൾ, മൗണ്ടിങ് കിറ്റുകൾ, സ്‌ക്രീനുകൾ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഇൻസ്റ്റലേഷൻ പ്രവർത്തനങ്ങൾക്ക് മുറിയൊന്നിന് 1000 രൂപ വീതവും, സ്‌ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1500 രൂപ വീതവും ആണ് അനുവദിക്കുന്നത്. കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങൾ വഴി പ്രത്യേക ഓൺലൈൻ മോണിറ്ററിങ് സംവിധാനം ഉപയോഗിച്ചാണ് വിതരണം നടക്കുന്നത്. 139 സ്‌കൂളുകളിലെ 1264 ക്ലാസ്മുറികൾ കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ സജ്ജമാക്കിയിരുന്നു. ഒന്നാംഘട്ടത്തിൽ ഏറ്റവും കൂടുതൽ ക്ലാസ്മുറികൾ ഹൈടെക്കായ (2819) ജില്ല മലപ്പുറമാണ്. കോഴിക്കോടും (2502) എറണാകുളവുമാണ് (2085) തൊട്ടുപിന്നാലെ.
രണ്ടാം ഘട്ടത്തിൽ 11000 ക്ലാസ്മുറികളിലേക്കുള്ള വിതരണം ഈ മാസംതന്നെ പൂർത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. 33000 ക്ലാസ്മുറികൾ മാർച്ചിലും അവശേഷിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്മുറികൾ മേയിലും ഹൈടെക്കാക്കും. അടുത്ത അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസുകളുള്ള സർക്കാർ, എയിഡഡ് മേഖലകളിലുള്ള എല്ലാ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലേയും ക്ലാസ്മുറികൾ ഹൈടെക്കാകും. ഈ ക്ലാസ്മുറികളിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്ര റിസോഴ്സ് പോർട്ടൽ തയാറായിക്കഴിഞ്ഞു.
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എല്ലാ സ്‌കൂളുകൾക്കും ലഭ്യമാക്കിയിട്ടുമുണ്ട്. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളിൽ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഈ അവധിക്കാലത്ത് മുഴുവൻ അദ്ധ്യാപകർക്കും നൽകാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 11000 - പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപ സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പഠനം, പൊടി ശല്യമില്ലാത്ത ക്‌ളാസ് മുറി എന്ന സങ്കൽപമാണ് നടപ്പിലാവുന്നത്.