- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിലേക്ക് യുവാക്കളെ ആകർഷിക്കാൻ കേരളത്തിൽ ഒരു ഡസൻ മതപണ്ഡിതന്മാർ; മലബാറിൽ മാത്രം ആറ് പേർ; ആർഎസ്എസിന്റെ വർഗീയ ഭീഷണി പറഞ്ഞ് ആശയങ്ങളിലേക്ക് ക്ഷണിക്കും; ലീഗും- സുന്നി സംഘടനകളും തീവ്രവാദത്തെ തള്ളിപ്പറയുമ്പോഴും നിലപാട് മാറ്റമില്ലാതെ പോപ്പുലർ ഫ്രണ്ട്; 500ലേറെ യുവാക്കൾ തീവ്രവാദ ആശയത്തിന് അടിമകൾ
കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഒരു ഡസനോളം മതപണ്ഡിതന്മാർ ശ്രമം നടത്തിയിട്ടുണ്ടെന്ന് രഹസ്യന്വേഷണ വിഭാഗം. മലബാർ പ്രദേശത്തു മാത്രം ഇത്തരം തീവ്രവാദ ആശയം കുത്തിവെക്കുന്നവർ ആറിലേറെ പേരുണ്ടെന്നാണ് വിവരം. അഞ്ഞൂറിൽപരം യുവാക്കൾ സംസ്ഥാനത്ത് തീവ്രവാദ ആശയങ്ങൾക്ക് അടിമപ്പെട്ടവരായും വിവരമുണ്ട്. 1993 കാലത്ത് രാജ്യവ്യാപകമായി ഉത്ഭവിച്ച താലിബാൻ മോഡൽ സംഘടനകളുടെ പ്രവർത്തനവും സജീവമായിട്ടുണ്ടെന്നാണ് അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇത്തരം സംഘടനകൾക്ക് ആളും അർത്ഥവും നൽകാൻ തീവ്ര സലഫി വിഭാഗക്കാരായ പണ്ഡിതന്മാർ സജീവമായിട്ടുണ്ട്. ആർ.എസ്.എസ്സിന്റെ വർഗീയ ഭീഷണിയുടെ പേര് പറഞ്ഞാണ് യൗവനാരംഭത്തിൽ തന്നെ മുസ്ലിം യുവാക്കളെ ആകർഷിച്ച് തീവ്രവാദം കുത്തിവെക്കുന്നത്. മുസ്ലിം ലീഗും സുന്നി സംഘടനകളും ശക്തമായി തീവ്രവാദനിലപാടുകളെ തള്ളിപ്പറയുമ്പോഴും ചില സംഘടനകൾ തീവ്രവാദ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ.യും അവരുടെ മുൻ നിലപാടുകളിൽ നിന്നും മാറ്റം വെളിപ്പെടു
കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഒരു ഡസനോളം മതപണ്ഡിതന്മാർ ശ്രമം നടത്തിയിട്ടുണ്ടെന്ന് രഹസ്യന്വേഷണ വിഭാഗം. മലബാർ പ്രദേശത്തു മാത്രം ഇത്തരം തീവ്രവാദ ആശയം കുത്തിവെക്കുന്നവർ ആറിലേറെ പേരുണ്ടെന്നാണ് വിവരം. അഞ്ഞൂറിൽപരം യുവാക്കൾ സംസ്ഥാനത്ത് തീവ്രവാദ ആശയങ്ങൾക്ക് അടിമപ്പെട്ടവരായും വിവരമുണ്ട്. 1993 കാലത്ത് രാജ്യവ്യാപകമായി ഉത്ഭവിച്ച താലിബാൻ മോഡൽ സംഘടനകളുടെ പ്രവർത്തനവും സജീവമായിട്ടുണ്ടെന്നാണ് അന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇത്തരം സംഘടനകൾക്ക് ആളും അർത്ഥവും നൽകാൻ തീവ്ര സലഫി വിഭാഗക്കാരായ പണ്ഡിതന്മാർ സജീവമായിട്ടുണ്ട്.
ആർ.എസ്.എസ്സിന്റെ വർഗീയ ഭീഷണിയുടെ പേര് പറഞ്ഞാണ് യൗവനാരംഭത്തിൽ തന്നെ മുസ്ലിം യുവാക്കളെ ആകർഷിച്ച് തീവ്രവാദം കുത്തിവെക്കുന്നത്. മുസ്ലിം ലീഗും സുന്നി സംഘടനകളും ശക്തമായി തീവ്രവാദനിലപാടുകളെ തള്ളിപ്പറയുമ്പോഴും ചില സംഘടനകൾ തീവ്രവാദ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ.യും അവരുടെ മുൻ നിലപാടുകളിൽ നിന്നും മാറ്റം വെളിപ്പെടുത്തിയിട്ടില്ല. ഒരു ഡസനിലേറെ വരുന്ന തീവ്ര ഇസ്ലാമിക് പണ്ഡിതന്മാരുടെ ചുവടു പറ്റി പുതിയ ഒട്ടേറെ പണ്ഡിതന്മാരും രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് സൂചന.
കേരളത്തിന് പുറമേ കർണ്ണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, പുതുച്ചേരി എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ പണ്ഡിതന്മാരുടെ ശിഷ്യന്മാരും അവരിൽ നിന്ന് പ്രബോധനം ലഭിച്ചവരും രഹസ്യമായി പ്രവർത്തിച്ചു വരുന്നുണ്ട്. ഐസീസ് ആശയത്തിലേക്കുള്ള പ്രചാരണം വഴിയാണ് യുവാക്കളെ ആകർഷിക്കുന്നത്. എന്നാൽ ഇത്തരം പണ്ഡിതന്മാരുടെ രാജ്യവിരുദ്ധവും മതസ്പർദ്ധ ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങളെ കേരളാ പൊലീസിന്റെ സ്പെഷൽ ബ്രാഞ്ച് വിഭാഗത്തിന് പോലും മനസ്സിലാക്കാനാവാത്തത് തികഞ്ഞ പരാജയമാണ്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ തീവ്രനിലപാടുകളുമായി പത്തോളം ഗ്രൂപ്പുകൾ ദക്ഷിണേന്ത്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് വിവരം. ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും മതേതരത്വവും ഏറ്റവും നികൃഷ്ടമാണെന്നും ഇന്ത്യ മുസ്ലീങ്ങൾക്ക് ജീവിക്കാനാവാത്ത രാജ്യമാണെന്നുമുള്ള ആശയമാണ് ഇവരുടെ പ്രചാരണ വിഷയം.
കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുല്ലൂർകരയിൽ മതപഠന ക്ലാസ് നടത്തിയിരുന്ന വയനാട്ടിലെ ഹനീഫ തീവ്ര സലഫി പണ്ഡിതനാണ്. തൃക്കരിപ്പൂർ പടന്നയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് പോയ 17 പേരും ഇയാളിൽ നിന്ന് മതബോധനം നേടിയിട്ടുണ്ട്. ഇപ്പോൾ എൻ.ഐ.എ. കസ്റ്റഡിയിലുള്ള ഹനീഫ പുല്ലൂക്കര സലഫി മസ്ജിദിൽ ഇമാമായി ചേർന്നതും ഇതേ ലക്ഷ്യത്തിലാണ്. ഇയാൾ മതബോധനം നടത്തിയവർ വിവിധ സ്ഥലങ്ങളിലായുണ്ട്. കോഴിക്കോട് കല്ലായിയിലെ തീവ്ര സലഫി കേന്ദ്രത്തിൽ വച്ച് മതം മാറ്റം നടത്തുന്നതായും ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് ആകർഷിക്കുന്നതായും വിവരമുണ്ട്. കർണ്ണാടകത്തിലെ 19 കാരനായ ദീക്ഷിതിനേയും സതീഷ് ആചാര്യയേയും ഈ സലഫി കേന്ദ്രത്തിൽ വച്ചാണ് മതം മാറ്റത്തിന് വിധേയരാക്കിയതെന്ന് കർണ്ണാടക രഹസ്യന്വേഷണ വിഭാഗം നിഗമനത്തിലെത്തിയിട്ടുണ്ട്. സൗദി അറേബ്യയിലെ തീവ്ര സലഫി ആശയക്കാരനായ ഷെയ്ക്ക് ഫസ്വാന്റെ പിൻതുടർച്ചയാണ് ഇവർ അവകാശപ്പെടുന്നത്.
ഇസ്ലാമിക വിശ്വാസരംഗത്തെ മദ്ധ്യകാല ജീവിതവ്യവസ്ഥ കുത്തിവച്ച് സ്വന്തം രാജ്യത്തിനെതിരെ തിരിച്ചുവിടുകയാണ് ഇവരുടെ രീതി. അന്തിമ ലക്ഷ്യം ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയെന്നതാണ്. വിശുദ്ധയുദ്ധമെന്നും സ്വർഗരാജ്യമെന്നും വിശ്വസിപ്പിച്ച് യുവാക്കളിൽ തീവ്രവാദം കുത്തിവയ്ക്കുന്നതോടെ അവർ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് കുതിക്കാൻ മോഹിക്കുകയാണ്.