- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടക്കം വരാതെ ഹിന്ദു രക്തസാക്ഷിയുടെ സ്മരണ പുതുക്കി മലപ്പുറത്തെ ജുമാമസ്ജിദ്; അസഹിഷ്ണുതയുടെ നാളുകളിൽ സഹിഷ്ണുതയുടെ പ്രതീകമായി ദേശീയ മാദ്ധ്യമങ്ങൾ വാഴ്ത്തുന്നത് മലപ്പുറത്തിന്റെ മാഹാത്മ്യം
മലപ്പുറം: അഹിഷ്ണുതയുടെയും വർഗീയ സ്പർധയുടെയും വാർത്തകൾ മലീമസമാക്കിയ ചുറ്റുപാടാണ് നമ്മുടേത്. മലപ്പുറം എന്ന ജില്ലയെ സോഷ്യൽ മീഡിയയിലൂടെ അടക്കം മോശം പ്രചരണങ്ങളും നടത്തുന്നത് പതിവാണ്. ഹിന്ദു ജനസംഖ്യയേക്കാൾ കൂടുതലാണ് മുസ്ലിം ജനസംഖ്യ എന്നതാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾക്കൊക്കെ കാരണം. ചില നേതാക്കളുടെ വിദ്വേഷം വിതറുന്ന പ്രസ്താവനകളും
മലപ്പുറം: അഹിഷ്ണുതയുടെയും വർഗീയ സ്പർധയുടെയും വാർത്തകൾ മലീമസമാക്കിയ ചുറ്റുപാടാണ് നമ്മുടേത്. മലപ്പുറം എന്ന ജില്ലയെ സോഷ്യൽ മീഡിയയിലൂടെ അടക്കം മോശം പ്രചരണങ്ങളും നടത്തുന്നത് പതിവാണ്. ഹിന്ദു ജനസംഖ്യയേക്കാൾ കൂടുതലാണ് മുസ്ലിം ജനസംഖ്യ എന്നതാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾക്കൊക്കെ കാരണം. ചില നേതാക്കളുടെ വിദ്വേഷം വിതറുന്ന പ്രസ്താവനകളും മലപ്പുറത്തെ കൂടുതൽ മോശക്കാരാക്കിയിരുന്നു. എന്നാൽ, മലപ്പുറത്തിന്റെ ജീവിതം അടുത്തറിയുന്ന ആർക്കും അറിയാവുന്ന കാര്യം നേരെ മറിച്ചാണ്. മതസൗഹദാർദ്ദത്തിന് പേരു കേട്ട നാട് തന്നെയാണ് ഇപ്പോഴും മലപ്പുറം.
മലപ്പുറത്തിന്റെ മതമൈത്രി ചരിത്രം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വിദ്വേഷം വിതറുന്ന ഈ നൂറ്റാണ്ടിലും മലപ്പുറം തീർത്തും വ്യത്യസ്തമാകുകയാണ്, മലപ്പുറത്തെ വലിയങ്ങാടി ജുമാമസ്ജിദാണ് ചരിത്രപരമായ സൗഹാർദം ഇപ്പോഴും ആഘോഷമാക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് രക്തസാക്ഷിത്വം വഹിച്ച കുഞ്ഞേലുവെന്ന ഹിന്ദുവിന്റെ സ്മരണ മുടക്കം കൂടാതെ വർഷാവർഷം പുതുക്കി വലിയങ്ങാടി ജുമാമസ്ജിദ് സഹിഷ്ണുതയുടെ പര്യായമാകുന്നു. ദേശീയ മാദ്ധ്യമങ്ങളിലടക്കം ഈ വാർത്ത ഇന്ന് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
290 വർഷം മുമ്പ് സാമൂതിരിയുമായി നടന്ന യുദ്ധത്തിൽ 43 മുസ്ലിം പടയാളികൾക്കൊപ്പം വീരചരമം പ്രാപിച്ച രക്തസാക്ഷിയാണ് കുഞ്ഞേലു. ടൈംസ് ഓഫ് ഇന്ത്യയാണ് കുഞ്ഞേലുവിനെ അനുസ്മരിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തിയത്. ഇന്നും മലപ്പുറത്തുകാരുടെ വീരപുരുഷനാണ് കുഞ്ഞേലു. നികുതിപിരിവിനെ ചൊല്ലിയുണ്ടായ യുദ്ധത്തിൽ 44 രക്തസാക്ഷികൾ മരിച്ചുവെന്നാണ് മോയിൻകുട്ടി വൈദ്യർ എഴുതിയ മലപ്പുറം കിസ മാല എന്ന ചരിത്ര പുസ്തകത്തിലുള്ളത്. സാമൂതിരിയുടെ മന്ത്രിയായിരുന്ന വരക്കൽ നമ്പിയാണ് യുദ്ധത്തിനെത്തിയത്.
തട്ടാൻ വിഭാഗത്തിൽപ്പെട്ടയാളായിരുന്നു കുഞ്ഞേലു. അന്ന് വരയ്ക്കൽ നമ്പിയുടെ നേതൃത്വത്തിൽ ഭൂപ്രമാണിമാർ ആക്രമണം അഴിച്ചുവിട്ട കാലമായിരുന്നു. അങ്ങനെ മലപ്പുറത്തും പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. നമ്പിക്കെതിരെ അലി മരക്കാറുടെ നേതൃത്വത്തിൽ രൂപംകൊണ്ട നാട്ടുകാരുടെ പ്രതിരോധത്തിൽ കുഞ്ഞേലുവും പങ്കാളിയായി. മുസ്‌ലിംകളുടെ ഭാഗത്താണ് ന്യായമെന്ന് മനസ്സിലാക്കിയായിരുന്നു ആക്രമണത്തെ ചെറഉക്കാൻ തട്ടാന്മാരുടെ നേതാവായ കുഞ്ഞേലു രംഗത്തെത്തിയത്. കാതിൽ കടുക്കനും കൈയിൽ വളയുമിട്ട കുഞ്ഞേലു വാളും പരിചയുമെടുത്ത് പൊരുതുകയും വീരചരമം വരിക്കുകയുമായിരുന്നു.
മുസ്ലീങ്ങളെ ഇവിടുന്ന് ഓടിച്ച നമ്പി അവരുടെ ആരാധനാലയത്തിന് തീയിട്ടു. പിന്നീട് നമ്പി തന്നെ മുൻകൈയെടുത്ത് ഇവിടെ ആരാധനാലയം പുനഃസ്ഥാപിക്കുകയും നാടുവിട്ട മുസ്ലിം കുടുംബങ്ങളെ തിരിച്ചുകൊണ്ടുവരികയും ചെയ്തുവെന്നത് പിൽക്കാല ചരിത്രം. കുഞ്ഞേലുവിന്റെ രക്തസാക്ഷിത്വം ഇന്നും നാട്ടുകാർ വലിയ വീരാരാധനയോടെ ഓർക്കുന്നു. പള്ളിയിൽ വർഷാവർഷം നടക്കുന്ന പ്രത്യേക പ്രാർത്ഥനയിലേക്ക് കുഞ്ഞേലുവിന്റെ പിന്മുറക്കാരെ ക്ഷണിക്കാറുണ്ട്.
ഹിന്ദുക്കളും മുസ്ലീങ്ങളുമായുള്ള ഐക്യവും സൗഹൃദവുമാണ് ഇതു തെളിയിക്കുന്നതെന്ന് മലപ്പുറം ഖാസി സയ്യദ് മുത്തുക്കോയ തങ്ങൾ പറയുന്നു. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് മുസ്ലിം സമുദായത്തിന് വേണ്ടി ജീവൻ ബലികൊടുത്ത ഹിന്ദു സഹോദരന്റെ സ്മരണ പുതുക്കുന്നതിലൂടെ മലപ്പുറത്തിന്റെ പുതുതലയിലേക്കും മതസൗഹാർദ്ദത്തിന്റെ സന്ദേശമാണ് പകരുന്നതെന്നുമാണ് പള്ളിക്കമ്മറ്റിയും അഭിപ്രായപ്പെടുന്നത്.