സലാല (ഒമാൻ): സലാലയിലെ ഫ്‌ലാറ്റിൽ മോഷണ ശ്രമത്തിനിടെ കുറ്റേത്തു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബർട്ടി (28)ന്റെ പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൊലീസ് വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി ഇന്നോ നാളെയോ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കസ്റ്റഡിയിലുള്ള പാക്കിസ്ഥാൻ സ്വദേശിയിൽ നിന്നും മൊഴിയെടുത്തെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിൻസനിൽനിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഗർഭിണിയായ ചിക്കു ബുധനാഴ്ച രാത്രിയിലാണു ഫ്‌ലാറ്റിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് ലിൻസനിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയാൻ ലിൻസനെ സംഭവം നടന്ന വ്യാഴാഴ്ചയാണ് വിളിപ്പിച്ചത്. പലരെയും ചോദ്യംചെയ്തുവരുന്നുണ്ട്. സാഹചര്യത്തെളിവുകളും പരിശോധിച്ചുവരികയാണ്. വിചാരണനടപടികൾ പൂർത്തിയാക്കാതെ ഭർത്താവിനെ വിട്ടയക്കാൻ സാധ്യതയില്ലാത്തതിനാലാണിത്. അതേസമയം അന്വേഷണ നടപടികളുടെ ഭാഗമായി ലിൻസനോട് സലാലയിൽ തന്നെ തുടരാൻ പൊലീസ് നിർദേശിച്ചേക്കും. അങ്ങനെ വന്നാൽ, സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിൻ ലിൻസന് സാധിച്ചേക്കില്ല.

അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ലഭ്യമല്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റും അറിയിച്ചിരിക്കുന്നത. മസ്‌കത്തിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കവർച്ചശ്രമം മാത്രമായിട്ടല്ല അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുന്നതിനായി പൊലീസ് സർജൻ സലാലയിലത്തെിയിട്ടുണ്ട്. അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമേ മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്ന് അറിയുന്നു.

ഇവർ ജോലി ചെയ്യുന്ന ബദ്ര് ആശുപത്രിയുടെ ഡയറക്ടർമാർ സലാലയിലത്തെിയിട്ടുണ്ട്. ലിൻസന്റെ ബന്ധുവായ ലൈസനും സലാലയിൽ എത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം അന്വേഷണത്തിൽ കാര്യമായി പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയിരുന്നു.

അതിനിടെ കൊലയ്ക്ക് പിന്നിൽ മൂവർ സംഘമാണെന്ന് സൂചനയുള്ളതായി ബന്ധുക്കൾക്ക് ഒമാൻ പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചനകൾ. ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുള്ളതായാണു വിവരം. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വർണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്ന അനുമാനത്തിലാണു പൊലീസ്.

സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥനായ ചിക്കുവിന്റെ മാതൃസഹോദരൻ ഷിബുവിന്റെ ഇടപെടലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. നോർക്കയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. അതിനിടെ ചിക്കുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.

ചിക്കുവിന്റെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായ അമ്മ സാബിയെ ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് കൊണ്ടുവന്നു. സലാല ബദർ അൽ സമ ആശുപത്രിയിലെ നഴ്‌സായ ചിക്കു റോബർട്ട് കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൻ ഇതേ ആശുപത്രിയിലെ പി.ആർ.ഒ. ആണ്. കറുകുറ്റി അസീസി നഗർ തെക്കൻ അയിരൂക്കാരൻ റോബർട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗർഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്. ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടൻസറിന്റെ മുകളിൽ കയറി ജനൽപാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നതെന്നാണ് ഒമാനിലെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.

ലിൻസൻ ബുധനാഴ്ച രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാൻ സഹപ്രവർത്തകർ ലിൻസണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിൻസൻ ഫോൺ ചെയ്‌തെങ്കിലും എടുത്തില്ല. തുടർന്ന് ലിൻസൻ ഫ്‌ളാറ്റിലെത്തിയപ്പോൾ ബെഡ്‌റൂമിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്.