- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി; പെൺവീട്ടുകാരും പൊലീസും ചേർന്ന് നിരപരാധികളായ യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചു; ആളുമാറി കയറ്റിക്കൊണ്ടുവന്നും ക്രൂരമർദനം; ഒരാളുടെ ഷോൾഡർ താഴോട്ടിറങ്ങി; മറ്റൊരാളുടെ വൃഷണമുടച്ചു
കൊച്ചി : കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ പേരിൽ ബന്ധുക്കൾ, സദാചാര പൊലീസ് ചമഞ്ഞ് 5 യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലുവ എടയപ്പുറം സ്വദേശിനിയായ യുവതി കടുങ്ങല്ലൂർ സ്വദേശിയായ യുവാവിനോടൊപ്പമാണ് ഒളിച്ചോടിയത്. ഇതിന്റെ പേരിലാണ് യുവതിയുടെ ബന്ധുക്കളും, എടത്തല പൊലീസ് എസ്.ഐ.യും ചേർന്ന് 5 യുവാക്കളെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയത്. യുവതിയുടെ കൂടെ പഠിക്കുന്ന ആൾക്കൊപ്പമാണ് ഒരാഴ്ച മുൻപ് ഒളിച്ചോടിയത്. ഇതുമറയാക്കിയാണ് വിദ്യാർത്ഥികളായ 5 പേരെ യുവതിയുടെ ബന്ധുക്കളും, എടത്തല പൊലീസും ചേർന്ന് ക്രൂരപീഡനങ്ങൾക്കിരയാക്കിയത്. കോഴിക്കോട് സ്വദേശിയും ബാംഗ്ലൂരിലെ ബി.ഡി.എസ്. വിദ്യാർത്ഥിയുമായ നിഹാൽ (23), ബി.ഡി.എസ്. വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ അഫിൻ (22), കാക്കനാട് സ്വദേശി അഷീബ് (22), ആലുവ സ്വദേശി നിസ്‌വിൻ (25) എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. സംഭവവുമായി യാതൊരു ബന്ധമില്ലാത്തവരാണ് മർദ്ദനമേറ്റവർ. പ്രതിയുടെ ബന്ധുക്കൾ ചേർന്ന് ബാംഗ്ലൂരിൽ നിന്നും ആളുമാറി വാഹനത്തിൽ കയറ്റിക്കൊണ്ടുവന്ന നിഹാലിന് (28) വാഹനത
കൊച്ചി : കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയുടെ പേരിൽ ബന്ധുക്കൾ, സദാചാര പൊലീസ് ചമഞ്ഞ് 5 യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ആലുവ എടയപ്പുറം സ്വദേശിനിയായ യുവതി കടുങ്ങല്ലൂർ സ്വദേശിയായ യുവാവിനോടൊപ്പമാണ് ഒളിച്ചോടിയത്.
ഇതിന്റെ പേരിലാണ് യുവതിയുടെ ബന്ധുക്കളും, എടത്തല പൊലീസ് എസ്.ഐ.യും ചേർന്ന് 5 യുവാക്കളെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയത്. യുവതിയുടെ കൂടെ പഠിക്കുന്ന ആൾക്കൊപ്പമാണ് ഒരാഴ്ച മുൻപ് ഒളിച്ചോടിയത്. ഇതുമറയാക്കിയാണ് വിദ്യാർത്ഥികളായ 5 പേരെ യുവതിയുടെ ബന്ധുക്കളും, എടത്തല പൊലീസും ചേർന്ന് ക്രൂരപീഡനങ്ങൾക്കിരയാക്കിയത്.
കോഴിക്കോട് സ്വദേശിയും ബാംഗ്ലൂരിലെ ബി.ഡി.എസ്. വിദ്യാർത്ഥിയുമായ നിഹാൽ (23), ബി.ഡി.എസ്. വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ അഫിൻ (22), കാക്കനാട് സ്വദേശി അഷീബ് (22), ആലുവ സ്വദേശി നിസ്‌വിൻ (25) എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. സംഭവവുമായി യാതൊരു ബന്ധമില്ലാത്തവരാണ് മർദ്ദനമേറ്റവർ. പ്രതിയുടെ ബന്ധുക്കൾ ചേർന്ന് ബാംഗ്ലൂരിൽ നിന്നും ആളുമാറി വാഹനത്തിൽ കയറ്റിക്കൊണ്ടുവന്ന നിഹാലിന് (28) വാഹനത്തിൽ വച്ചും അജ്ഞാതകേന്ദ്രത്തിൽ കെട്ടിയിട്ടും ദിവസങ്ങളോളം ക്രൂരമായി മർദ്ദനമേറ്റു.
ഒളിച്ചോടിയ യുവതി തിരിച്ചെത്തിയ ശേഷമാണ് ഇയാളെ പുറത്തുവിട്ടത്. എടത്തല എസ്.ഐ. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കാക്കനാട് സ്വദേശി അഷീബിനെ (22) എസ്.ഐ.യുടെ മുൻപിൽ വച്ച് യുവതിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ യുവാവിന്റെ ഷോൾഡർ താഴോട്ടിറങ്ങിയിരുന്നു. പൊലീസ് തന്നെ അർദ്ധരാത്രിയിൽ വാഴക്കുളത്തുള്ള ഒരു വൈദ്യന്റെ വീട്ടിലെത്തിച്ച് യുവാവിന്റെ ഷോൾഡർ ശരിയാക്കുകയായിരുന്നു. 3 ദിവസത്തോളം ഈ യുവാവിനെ എടത്തല പൊലീസ് കസ്റ്റഡിയിൽ വച്ചിരുന്നു.
ജനപ്രതിനിധികളടക്കം പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസ് യുവാവിനെ മോചിപ്പിച്ചത്. ഇതിനുശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത ആലുവ സ്വദേശി നിസ്‌വിനെയും പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ യുവതിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ ഈ യുവാവിന്റെ വൃഷണങ്ങൾ ഉടച്ചതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഓപ്പറേഷന് ശുപാർശ ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മർദ്ദനമേറ്റവർ റൂറൽ എസ്‌പി.ക്ക് പരാതി നൽകിയെങ്കിലും, തുടർ നടപടികളുണ്ടായില്ലെന്നാണ് അവരുടെ പരാതി. യുവതിയുടെ ബന്ധുക്കളായ എയടപ്പുറം മോളത്ത് വീട്ടിൽ ഫയാസ്, അലി, ഷൗക്കത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ എടത്തല എസ്.ഐ. നോബിളും ചേർന്നാണ് തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്നും മർദ്ദനമേറ്റവർ റൂറൽ എസ്‌പി.ക്ക് നൽകിയ പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കാര്യം തിരക്കാനായി എടത്തല പൊലീസ് സ്റ്റേഷനിലെത്തിയ സിപിഐ. നേതാവും, ജില്ലാ പഞ്ചായത്ത് അംഗവുമായ അസ്‌ലഫ് പാറക്കാടനേയും, എസ്.ഐ.യും യുവതിയുടെ ബന്ധുക്കളും ചേർന്ന് അപമാനിക്കുകയും കരണത്ത് അടിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗവും എസ്‌പി.ക്ക് പരാതി നൽകിയിട്ടുണ്ട്.