- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസലിൽ സിപിഐ(എം) ബന്ധം കണ്ടുപിടിച്ച ഡിവൈഎസ്പിയെ പീഡനക്കേസിൽ കുടുക്കി; മൂന്നാം മുറയിലൂടെ സുബീഷിന്റെ മൊഴിയെടുത്തത് സഖാക്കളും; ഒരാൾ സംഘടനാ ഭാരവാഹി; രണ്ടാമൻ ബോംബ് നിർമ്മാണത്തിനിടെ ഇരുകൈകളും അറ്റുപോയയാളുടെ സഹോദരനും; കരുതലോടെ നീങ്ങാൻ ബിജെപി
കണ്ണൂർ: തലശ്ശേരിയിലെ ഫസൽ വധത്തെക്കുറിച്ച് പൊലീസ് പുറത്തുവിട്ട കസ്റ്റഡി മൊഴിയിലെ ഗൂഢാലോചനക്കെതിരെ ബിജെപി. കേന്ദ്രനേതൃത്വത്തെ സമീപിക്കുന്നു. പൂർണ്ണമായും സിപിഐ.(എം.) നോടുള്ള വിധേയത്വമുള്ള രണ്ടു ഡിവൈ.എസ്‌പി. മാരാണ് ഇത്തരം ഒരു തിരക്കഥ രചിച്ചതെന്നും അവരെ ലക്ഷ്യം വച്ചാണ് ഇനി പാർട്ടി നീങ്ങുകയെന്ന സന്ദേശവും ബിജെപി. നൽകുന്നുണ്ട്. മാഹിയിലെ സുബീഷിന്റെ കസ്റ്റഡി മൊഴി സിപിഐ.(എം). യും സംസ്ഥാന ഭരണകൂടവും ചേർന്നു നടത്തിയ ഗൂഢാലോചനയാണ്. അതിനെതിരെ ശക്തമായ പ്രചാരണം നടത്താനും കേന്ദ്രത്തിന്റെ പിൻതുണ തേടാനുമാണ് ബിജെപി. നേതൃത്വം ശ്രമിക്കുന്നത്. സിപിഐ.(എം.) അനുകൂല പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രവർത്തകരായ പ്രിൻസ് എബ്രഹാമും പി.പി. സദാനന്ദനുമാണ് ഫസൽ വധം ബിജെപി.യുടെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്നത്. ഒന്നര മാസം മുമ്പു തന്നെ സുബീഷിനെ ലക്ഷ്യം വച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. അതിനെതിരെ പുതുച്ചേരി ഡി.ജി.പി. ക്ക് പരാതിയും നൽകിയിരുന്നു. കഴിഞ്ഞ 17 ാം തീയ്യതി അറസ്റ്റ് ചെയ്ത സുബീഷിനെ വിവിധ സ്ഥലങ്ങളിൽ
കണ്ണൂർ: തലശ്ശേരിയിലെ ഫസൽ വധത്തെക്കുറിച്ച് പൊലീസ് പുറത്തുവിട്ട കസ്റ്റഡി മൊഴിയിലെ ഗൂഢാലോചനക്കെതിരെ ബിജെപി. കേന്ദ്രനേതൃത്വത്തെ സമീപിക്കുന്നു. പൂർണ്ണമായും സിപിഐ.(എം.) നോടുള്ള വിധേയത്വമുള്ള രണ്ടു ഡിവൈ.എസ്‌പി. മാരാണ് ഇത്തരം ഒരു തിരക്കഥ രചിച്ചതെന്നും അവരെ ലക്ഷ്യം വച്ചാണ് ഇനി പാർട്ടി നീങ്ങുകയെന്ന സന്ദേശവും ബിജെപി. നൽകുന്നുണ്ട്.
മാഹിയിലെ സുബീഷിന്റെ കസ്റ്റഡി മൊഴി സിപിഐ.(എം). യും സംസ്ഥാന ഭരണകൂടവും ചേർന്നു നടത്തിയ ഗൂഢാലോചനയാണ്. അതിനെതിരെ ശക്തമായ പ്രചാരണം നടത്താനും കേന്ദ്രത്തിന്റെ പിൻതുണ തേടാനുമാണ് ബിജെപി. നേതൃത്വം ശ്രമിക്കുന്നത്. സിപിഐ.(എം.) അനുകൂല പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രവർത്തകരായ പ്രിൻസ് എബ്രഹാമും പി.പി. സദാനന്ദനുമാണ് ഫസൽ വധം ബിജെപി.യുടെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്നത്. ഒന്നര മാസം മുമ്പു തന്നെ സുബീഷിനെ ലക്ഷ്യം വച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. അതിനെതിരെ പുതുച്ചേരി ഡി.ജി.പി. ക്ക് പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ 17 ാം തീയ്യതി അറസ്റ്റ് ചെയ്ത സുബീഷിനെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചാണ് മൊഴിയെടുത്തതെന്നു ആർഎസ്എസ്-ബിജെപി നേതാക്കൾ പറയുന്നു. മൂന്നാം മുറ ഉപയോഗിച്ച് കസ്റ്റഡിമൊഴി കെട്ടിച്ചമച്ച രണ്ടു ഡിവൈ.എസ്‌പി മാർക്കെതിരേയും നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറയുന്നു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നടത്തിയ ഗൂഢാലോചന സംസ്ഥാന സെക്രട്ടറിയായപ്പോഴും തുടരുകയാണ്.
2006 ഒക്ടോബർ 22 ന് പുലർച്ചെ പത്രവിതരണം നടത്തവേയാണ് എൻ.ഡി.എഫ് പ്രവർത്തകനായ ഫസൽ കൊല ചെയ്യപ്പെട്ടത്. മണിക്കൂറുകൾക്കകം തന്നെ ആഭ്യന്തരവകുപ്പു കയ്യാളുന്ന കോടിയേരി ബാലകൃഷ്ണൻ ഫസലിനെ വധിച്ചത് ആർ.എസ്. എസ്. സംഘമാണെന്ന് പ്രസ്താവിക്കുകയുമുണ്ടായി. ഒരു വർഗ്ഗീയ കലാപം നടത്താൻ സിപിഐ.(എം.) ശ്രമിക്കുകയുണ്ടായെന്ന് പിന്നീട് എൻ.ഡി.എഫുകാരും ആക്ഷേപിച്ചിരുന്നു.
അന്ന് ഡിവൈ.എസ്‌പി. രാധാകൃഷ്ണൻ അന്വേഷിച്ച കേസിൽ സിപിഐ.(എം.) പ്രവർത്തകരായ ആറുപേരേയും ഗൂഢാലോചന കേസിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരായിരുന്നു പ്രതിസ്ഥാനത്ത്. ഈ സംഭവം കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കി. കേസന്വേഷിച്ച ഡിവൈ.എസ്‌പി. രാധാകൃഷ്ണൻ തളിപ്പറമ്പിൽ ചുമതലയേറ്റ ശേഷം ഒരു വാടകവീട്ടിൽ വച്ച് സ്ത്രീവിഷയം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല ആക്രമിക്കപ്പെടുകയും ചെയ്തു.
എസ്‌പി.യുടെ അനുവാദമില്ലാതെ ലോക്കൽ എസ്.ഐ.യാണ് ഡിവൈ.എസ്‌പി. റാങ്കിലുള്ള രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ഡിവൈ.എസ്‌പി. യെ കുടുക്കിയത് സിപിഐ.(എം.) നെതിരെ കേസ് രജിസ്റ്റർ ചെയ്തതു കൊണ്ടാണെന്ന ആക്ഷേപം അന്നു തന്നെ ഉയർന്നിരുന്നു. ഇദ്ദേഹം കണ്ടെത്തിയ പ്രതികളെ തന്നെയാണ് സിബിഐ.യും കേസിൽ പെടുത്തിയത്. ഈ സംഭവവും ഫസൽ വധക്കേസിനൊടനുബന്ധിച്ച ദുരൂഹതകളായി അവശേഷിക്കുന്നു.
സി.പി. ഐ.(എം )യുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണ് ഡിവൈ.എസ്‌പി. മാരായ പ്രിൻസ് എബ്രഹാമും പി.പി. സദാനന്ദനും. സദാനന്ദന്റേത് പാർട്ടി കുടുംബമാണ്. വർഷങ്ങൾക്കു മുമ്പ് ബോംബ് നിർമ്മാണത്തിനിടെ സദാനന്ദന്റെ സഹോദരൻ പുരുഷോത്തമന്റെ ഇരുകൈകളും സ്ഫോടനത്തിൽ അറ്റു പോയിരുന്നു. പ്രിൻസ് എബ്രഹാമാണെങ്കിൽ പൊലീസ് അസോസിയേഷന്റെ സിപിഐ.(എം.) പാനലിൽ എന്നും രംഗത്തുള്ളയാളാണ്. മാത്രമല്ല മുൻ ഡിവൈഎഫ്ഐ. ഭാരവാഹിയുമായിരുന്നു.
സുബീഷിൽ നിന്നും സിപിഐ.(എം.) കാർ കൊല്ലപ്പെട്ട മറ്റു കേസുകളിലും കുറ്റസമ്മതമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സിബിഐ.കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇപ്പോഴുള്ള വെളിപ്പെടുത്തൽ ദുരൂഹമാണെന്ന് പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റിയും കുറ്റപ്പെടുത്തുന്നു.
ഫസൽ വധത്തിൽ സിബിഐ. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും സിപിഐ.(എം.) നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. സിബിഐ. അന്വേഷണത്തെ ശക്തമായി എതിർത്ത് സിപിഐ.(എം.) അതിനെതിരെ സുപ്രീം കോടതി വരെ നിയമപോരാട്ടവും നടത്തി. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ പല തവണ ചുമതലയിൽ നിന്ന് മാറ്റിയും അന്നത്തെ ആഭ്യന്തര വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.
അത്തരമൊരു സാഹചര്യത്തിൽ വീണ്ടും അധികാരത്തിലേറിയ സിപിഐ.(എം.) പഴയ കേസിലെ അതേ അവസ്ഥ സൃഷ്ടിക്കാൻ ഒരുങ്ങിയെന്ന സംശയം നിലനിൽക്കുകയാണ്.