- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കും ഇഷ്ടം സരിതയും ബാർ കോഴയും ഒക്കെ മാത്രം; സംസ്ഥാനം കടമെടുത്തു മുടിഞ്ഞു; പലിശയിനത്തിൽ മാത്രം കൊടുത്തു തീർക്കേണ്ടതു ശതകോടികൾ; ധനകാര്യമന്ത്രി പോലും ഇല്ലാത്ത കേരളം ഇതര സംസ്ഥാനങ്ങൾക്കു ചിരിക്കു വകയാകുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സോളാർ കേസും സരിത എസ് നായരും ബാർ കോഴയുമൊക്കെയാണോ? വാർത്താപ്രാധാന്യവും ഇത്തരം കാര്യങ്ങൾക്കു മാത്രം ലഭിക്കുമ്പോൾ സംസ്ഥാനം കടക്കെണിയിലാണെന്ന കാര്യം ആരാണ് ഓർക്കുക. ഒരു ധനമന്ത്രി പോലുമില്ലാത്ത കേരളം എന്ന സംസ്ഥാനത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. മറ്റു സംസ്ഥാനങ്ങൾ കേരളത
തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സോളാർ കേസും സരിത എസ് നായരും ബാർ കോഴയുമൊക്കെയാണോ? വാർത്താപ്രാധാന്യവും ഇത്തരം കാര്യങ്ങൾക്കു മാത്രം ലഭിക്കുമ്പോൾ സംസ്ഥാനം കടക്കെണിയിലാണെന്ന കാര്യം ആരാണ് ഓർക്കുക.
ഒരു ധനമന്ത്രി പോലുമില്ലാത്ത കേരളം എന്ന സംസ്ഥാനത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. മറ്റു സംസ്ഥാനങ്ങൾ കേരളത്തിന്റെ ഈ ദുരവസ്ഥയോർത്തു ചിരിക്കുന്ന തരത്തിലേക്കാണു കാര്യങ്ങളുടെ പോക്ക്. അഴിമതിയും മറ്റുമായി ഭരണതലത്തിലുള്ളവരുടെ പോക്കറ്റിലേക്കു കോടികൾ ഒഴുകുന്നുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ കടക്കെണിയിലാകുന്നതുകൊച്ചു കേരളമാണ്.
പലിശയിനത്തിൽ മാത്രം സംസ്ഥാനം കൊടുത്തു തീർക്കേണ്ടത് ശതകോടികളാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാങ്ങിക്കൂട്ടിയ കടത്തിന്റെ തിരിച്ചടവാണു സംസ്ഥാനത്തെ കടക്കെണിയിൽ ആഴ്‌ത്തുന്നത്.
മുതലും പലിശയുമടക്കം വൻ തുകയാണ് സംസ്ഥാനം ഓരോവർഷവും തിരിച്ചടക്കുന്നത്. വായ്പ കൂടുന്നതിനനുസരിച്ച് ഇത് ഓരോവർഷവും കൂടുകയാണ്. ദൈനംദിന ചെലവിന് എടുക്കുന്ന കടത്തിനു പുറമേ വിദേശ ധനകാര്യ ഏജൻസികളുടെ കടത്തിനു പലിശ കൊടുക്കാനും മുതൽ തിരിച്ചടക്കാനും വീണ്ടും കടമെടുത്ത് കേരളം മുടിയുകയാണ്.
പ്രധാനമായും സംസ്ഥാനത്തെ വലക്കുന്നത് ചെലവിനനുസരിച്ച് വരുമാനം വർധിക്കാത്തതാണ്. ഇത് പരിഹരിക്കാൻ കടമെടുക്കും. സ്റ്റാമ്പ് ഡ്യൂട്ടിയിലെ കുറവ്, പെട്രോൾ, ഡീസൽ വിലയിലെ കുറവ്, വിവിധയിനത്തിൽ നൽകിയ നികുതിയിളവുകൾ തുടങ്ങിയവ വരുമാനം വൻതോതിൽ കുറക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാർ കഴിഞ്ഞ മാർച്ച് 31 വരെ മാത്രം 56,767 കോടിയാണ് പൊതുവിപണിയിൽനിന്ന് കടമെടുത്തത്. പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിനു പുറമേ ലോകബാങ്ക്, എ.ഡി.ബി, ജപ്പാൻ ബാങ്ക് അടക്കം വിദേശ ധനകാര്യ ഏജൻസികളിൽനിന്ന് എടുത്ത വായ്പയും പലിശസഹിതം തിരിച്ചടക്കേണ്ടതുണ്ട്. പ്രോവിഡന്റ് ഫണ്ട്, ചെറുകിട സമ്പാദ്യം എന്നിവയിലെയും തുക സർക്കാർ എടുക്കുന്നു. ജീവനക്കാരുടെ പി.എഫ്, ചെറുകിട സമ്പാദ്യം ഇനത്തിൽ 2015 മാർച്ച് 31വരെയുള്ള കണക്കുപ്രകാരം 39,307.27 കോടി കൊടുത്തുതീർക്കാനുണ്ട്.
ഇക്കൊല്ലം 15,605 കോടികൂടി പൊതുവിപണിയിൽനിന്ന് കടമെടുക്കാനാണ് യു.ഡി.എഫ് സർക്കാറിന് അനുമതി. ഇതിൽ 11,450 കോടി കടമെടുത്തു. 1882 കോടി മാത്രമാണ് ചട്ടപ്രകാരം ഇനി കടമെടുക്കാനാവുക. ഇതോടെ, ഈ സർക്കാറിന്റെ കാലത്തെ കടം 72,372 കോടിയാകും. തിരിച്ചടവും ഇതിനനുസരിച്ച് ഉയരും. കഴിഞ്ഞവർഷം (2014-15) മാത്രം മുതലും പലിശയും തിരിച്ചടക്കാൻ വേണ്ടിവന്നത് 46,955.23 കോടിയാണെന്നും ഇതിൽ 37,185.64 കോടി മുതൽ തിരിച്ചടവും 9769.59 കോടി പലിശ തിരിച്ചടവുമാണെന്നും ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയെ അറിയിച്ചിരുന്നു.
2006-07ൽ മുതലിന്റെയും പലിശയുടെയും തിരിച്ചടവിനുവേണ്ടി വന്ന തുക 19,922.95 കോടിയായിരുന്നു. ഇതാണ് സംസ്ഥാനത്തിന്റെ വരുമാനത്തെ വിഴുങ്ങുംവിധം വളരുന്നത്. 2010-11ൽ പലിശ നൽകാൻ മാത്രം വേണ്ടിവന്നത് 5690 കോടിയായിരുന്നുവെങ്കിൽ അത് 201415 ആയപ്പോൾ 9536 കോടിയായി. ഇക്കൊല്ലം പലിശ നൽകാന്മാത്രം 10,952 കോടിയാണ് വേണ്ടിവരുക. അടുത്ത സാമ്പത്തികവർഷം പലിശത്തുക 11,790 കോടിയായും 201718ൽ 13,417 കോടിയായും ഉയരുമെന്നാണ് ധവകുപ്പ് കണക്കാക്കുന്നത്. ഇതിനു പുറമേയാണ് മുതൽ കൂടി തിരിച്ചടക്കേണ്ടിവരുക. 200615ൽ 46,955.23 കാലയളവിൽ കൊടുത്ത പലിശത്തുക വർഷം 4189.70 കോടി മുതൽ 9769.59 കോടിവരെയാണ്. യു.ഡി.എഫ് സർക്കാർ കഴിഞ്ഞ മാർച്ച് 31വരെ മാത്രം 56,767 കോടിയാണ് പൊതുവിപണിയിൽനിന്ന് കടമെടുത്തത്. ഈ പണത്തിനുമാത്രം അടുത്ത അഞ്ചുവർഷം കൊടുക്കേണ്ട മുതലും പലിശയും വർഷം ഏകദേശം 13,000 കോടിയോളം വീതം വരും.