- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്ത്രസാഹിത്യ പരിഷത്ത് ഉറക്കം വിട്ട് എഴുന്നേൽക്കുന്നു; തോമസ് ഐസക്കിനു പിന്നാലെ സി രവീന്ദ്രനാഥ് കൂടി മന്ത്രിയായതോടെ പരിഷത്തുകാർക്കാകെ ഉണർവ്; ജനകീയാസൂത്രണ മോഡലിൽ പൊതുജനാരോഗ്യവും മാലിന്യ നിർമ്മാർജനവും വിദ്യാഭ്യാസവും ജനകീയമാക്കും
കോഴിക്കോട്: സമ്പൂർണ സാക്ഷരതയും, ജനകീയാസൂത്രണവുമൊക്കെയായി കേരള വികസനത്തിൽ സജീവമായ പങ്കുവഹിച്ച സംഘടനയായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ഇടതുപക്ഷവുമായി പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ കാതലായ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുമ്പോൾ തന്നെ മുൻകാലങ്ങളിലെ ഇടതുസർക്കാറുകളിൽ അവർ ക്രിയാത്മക പങ്കുവഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്ത് പരിഷത്ത് തീർത്തും നിഷ്‌ക്രിയമായി. പരിഷത്ത് ഒരു ചാര സംഘടനയാണെന്ന് അധിനിവേശ പ്രതിരോധ സമിതിക്കാരുടെ കെട്ടിച്ചമച്ച വാദവും അതിന് പരോക്ഷമായ വി എസ് കൊടുത്ത പിന്തുണയുമായിരുന്നു ഇതിന് കാരണമായത്. എന്നാൽ പുതിയ പിണറായി സർക്കാർ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനും, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനും ടീം പരിഷത്തിന്റെ പൂർണ പിന്തുണയുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും, തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി കെ.ടി ജലീലും പരിഷത്ത് നേതൃത്വത്തിന്റെ പിന്തുണ തേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കേരള വി
കോഴിക്കോട്: സമ്പൂർണ സാക്ഷരതയും, ജനകീയാസൂത്രണവുമൊക്കെയായി കേരള വികസനത്തിൽ സജീവമായ പങ്കുവഹിച്ച സംഘടനയായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ഇടതുപക്ഷവുമായി പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ കാതലായ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുമ്പോൾ തന്നെ മുൻകാലങ്ങളിലെ ഇടതുസർക്കാറുകളിൽ അവർ ക്രിയാത്മക പങ്കുവഹിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്ത് പരിഷത്ത് തീർത്തും നിഷ്‌ക്രിയമായി. പരിഷത്ത് ഒരു ചാര സംഘടനയാണെന്ന് അധിനിവേശ പ്രതിരോധ സമിതിക്കാരുടെ കെട്ടിച്ചമച്ച വാദവും അതിന് പരോക്ഷമായ വി എസ് കൊടുത്ത പിന്തുണയുമായിരുന്നു ഇതിന് കാരണമായത്.
എന്നാൽ പുതിയ പിണറായി സർക്കാർ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനും, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനും ടീം പരിഷത്തിന്റെ പൂർണ പിന്തുണയുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും, തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി കെ.ടി ജലീലും പരിഷത്ത് നേതൃത്വത്തിന്റെ പിന്തുണ തേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കേരള വികസനത്തിൽ പരിഷത്ത് വഹിച്ച പങ്കിനെ പ്രതീക്ഷയോടെയാണ് വിലയിരുത്തിയത്. ഇടതു ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരുമായി നടത്തിയ പിണറായി നടത്തിയ സംവാദത്തിലും പരിഷത്ത് പൊതുരംഗത്തും കേരള വികസനത്തിലും കൂടുതൽ ഇടപെടണമെന്ന് എടുത്തുപറഞ്ഞിരുന്നു.
പൊതുജനാരോഗ്യം, മാലിന്യ നിർമ്മാർജനം, വികേന്ദ്രീകൃതാസൂത്രണം, വിദ്യാഭ്യാസം എന്നീവിഷയങ്ങളിലാണ് ഇത്തവണ പരിഷത്തിന്റെ സഹായം വേണമെന്ന് സർക്കാർ കരുതുന്നത്.മാലിന്യനിർമ്മാർജന രംഗത്ത് ആലപ്പുഴയിൽ ഡോ.ടി.എം തോമസ് ഐസക്ക് നടപ്പാക്കിയ പദ്ധതിയുടെ രുപരേഖ തയാറാക്കിയത് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരാണ്. മാലിന്യ നിർമ്മാർജനത്തിന്റെ ഈ ആലപ്പുഴ മോഡൽ സംസ്ഥാനത്താകെ വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമം തുടങ്ങിയത്.
പൊതുജനാരോഗ്യ രംഗത്ത് കേരളം ഇപ്പോൾ പിറകോട്ട് നടക്കുകയാണെന്നും വർഷങ്ങൾക്ക്മുമ്പ് തങ്ങൾ സമർപ്പിച്ച ശിപാർശകൾ ഒന്നും തന്നെ നടപ്പായിട്ടില്‌ളെന്നും പരിഷത്ത് പ്രവർത്തകർ തന്നെ പരാതി പറയാറുണ്ട്.മരുന്നുകളുടെ വിലനിയന്ത്രണം, പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വളർച്ച, കമ്യൂണിറ്റി മെഡിസിൽ തുടങ്ങിയ ഇടത്തെല്ലാം ജനകീയ ഇടപെടൽ ശക്തമാക്കാനാണ് പുതിയ ആരോഗ്യമന്ത്രി കെ.ക ശൈലജയുടെ തീരുമാനം.ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാൻ കഴിയുമെന്നതിന്റെ വിശദാംശങ്ങളാണ് ആരോഗ്യമന്ത്രി പരിഷത്ത് പ്രവർത്തകരിൽനിന്ന് ആരാഞ്ഞത്.
തദ്ദേശ സ്വയംഭരണമന്ത്രിയായി ചുമതലയേറ്റയുടൻ തന്നെ ജനകീയാസൂത്രണ പദ്ധതി അതിന്റെ പുർണാർഥത്തിൽ തിരച്ചുകൊണ്ടുവരുമെന്നാണ് വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ പ്രഖ്യാപിച്ചിരുന്നു.പരിഷത്തിന് ഏറ്റവും ശക്തമായി ഇടപെടാൻ കഴിയുന്നതും ഇവിടെയാണ്.ഓരോ പഞ്ചായത്തിന്റെയും വിഭവഭൂപടം തയ്യാറാക്കൽ അടക്കം വ്യാപകാമായ മുന്നൊരുക്കങ്ങൾ 96ലെ നായനാർ സർക്കാറിന്റെ കാലത്തുതന്നെ ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് അതിന് തുടർച്ച ഉണ്ടായില്ല.പുതിയ സാഹചര്യത്തിൽ ഈ വിഷയത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന ആലോചനകളും സജീവമാണ്.
പരിഷത്തുമായി അടുത്ത ബന്ധം പുലർത്തുന്ന വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസം ശക്തമാക്കുന്നതിലാണ് പരിഷത്ത് ടീമിനെ ഉപയോഗിക്കുന്നത്. മന്ത്രിയുടെ പേഴ്‌സൺൽ സ്റ്റാഫിലുള്ളവരും പരിഷത്തുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. പാഠ്യപദ്ധതി പരിഷ്‌ക്കരണം അടക്കമുള്ള വിഷയങ്ങളിലും പരിഷത്തിന്റെ ഇടപെടൽ നിർണ്ണായകമാണ്.
സർക്കാറിന്റെ ഈ പോസറ്റീവായ സമീപനം ശാസ്ത്ര സാഹിത്യ പരിഷത്തിനും ഉണർവേകിയിട്ടുണ്ട്. വിദേശ ഫണ്ടിങ്ങ് വിവാദമെന്ന വ്യാജ ആരോപണത്തിനുശേഷം ഏറെ ശോഷിച്ചുപോയ പരിഷത്തിന് കഴിഞ്ഞ കുറെക്കാലമായി ഭരണ രംഗത്തോ അക്കാദമിക രംഗത്തോ പറയത്തക്ക റോൾ ഇല്ലായിരുന്നു. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും ശക്തമായിരുന്ന ഈ പ്രസ്ഥാനം ഇതോടെ വല്ലാതെ ശോഷിച്ചുപോവുകയും ചെയ്തു.പുതിയ രാഷ്ട്രീയ മാറ്റങ്ങളോടെ ഈ പരിമിതി മറികടക്കാൻ കഴിയുമെന്നാണ് പരിഷത്ത് നേതൃത്വം പ്രതീക്ഷിക്കുന്നത്.
അതേസമയം പരിസ്ഥിതി വിഷയങ്ങളിൽ സിപിഎമ്മും പരിഷത്തും തമ്മിൽ അതി ഗൗരവമായ അഭിപ്രായ ഭിന്നതകൾ എങ്ങനെ പരിഹരിക്കുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്.ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് പരിഷത്ത് കാമ്പയിൻ നടത്തുമ്പോൾ, കസ്തൂരിരംഗൻ റിപ്പോർട്ടുപോലും അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് സിപിഐ (എം).അതുപോലെതന്നെ കരിമണൽ ഖനനം, തീരദേശ പരിപാലന നിയമം,ആതിരപ്പിള്ള ജലവൈദ്യുത പദ്ധതി തുടങ്ങിയ പലകാര്യങ്ങളിലും ഇവർ രണ്ടുവഴിക്കാണ്. ഈ വൈരുധ്യങ്ങളെ എങ്ങനെ മാനേജ് ചെയ്യുമെന്നതും ഭരണ നേതൃത്വം നേരിടുന്ന വെല്ലുവിളിയാണ്.നേരത്തെ സിപിഐ.എമ്മിന്റെ പോഷക സംഘടനപോലെ പ്രവർത്തിച്ചിരുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ്വാലി പ്രക്ഷോഭത്തിൽ സിപിഐ.എം എടുത്ത നിലപാടിൽ പ്രതിഷേധിച്ചാണ് ആദ്യമായി പാർട്ടിയെ പരസ്യമായി തള്ളിപ്പറയുന്നത്.