- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പത്തെട്ടാമത് കേരള സ്കൂൾ കലോത്സവത്തിനായുള്ള കലവറ നിറഞ്ഞു; ഒരു കോടി കുട്ടികൾക്ക് ചോറൂണ് കൊടുത്ത പഴയിടം മോഹനൻ നമ്പൂതിരി പന്തീരായിരം പേരുടെ പന്തിക്ക് റെഡിയായി; മായമില്ലാത്ത വെളിച്ചെണ്ണക്കുള്ള നെട്ടോട്ടത്തിൽ സംഘാടകർ
തിരുവനന്തപുരം:അമ്പത്തെട്ടാമത് കേരള സ്‌കൂൾകലോത്സവം മുഖ്യമന്ത്രിക്ക് നിലവിളക്ക് കൊളുത്താൻ പാകത്തിന് ഏതാണ്ട് സജ്ജമായി. വേദികളിൽ അവസാന മിനുക്കുപണികൾ തിരുതകൃതിയായി നടക്കുന്നു. കലോത്സവത്തിന്റെ രണ്ടു പ്രധാന വേദികളും രണ്ടു മുഖ്യധാര പത്രങ്ങളായ മാതൃഭൂമിയുടെയും മനോരമയുടെയും പരസ്യങ്ങൾ കൊണ്ട് വർണ്ണ ഭംഗിയുള്ള ചുമർ ചിത്രങ്ങളായി. സ്വാഗതഗാനവും അതിന്റെ രംഗാവിഷ്‌ക്കാരവും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ മുമ്പിൽ രാവിലെതന്നെ അവതരിപ്പിച്ചു കുറ്റമറ്റതാക്കി. അരയാൽ മീഡിയ ഹബ്ബിന്റെ നേതൃത്തത്തിൽ കേരളത്തിലെ മുഴുവൻ ദൃശ്യ മാധ്യമങ്ങളും തൃശൂരിലെ കുടമാറ്റത്തെ വെല്ലുന്ന രീതിയിൽ മത്സരിക്കുന്നു. കലോത്സവത്തിലെ പന്തീരായിരം പേരുടെ പന്തിയൊരുക്കി പഴയിടം മോഹനൻ നമ്പൂതിരി കലവറയുടെ അരങ്ങത്തും അമരത്തും സജീവമാണ്. വിദ്യാർത്ഥികളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച പച്ചക്കറിയുൽപ്പന്നങ്ങൾ കലവറ നിറച്ചു. തനി നാടൻ കേരളീയ വിഭവങ്ങളായ ചെമ്പും കിഴങ്ങും കാവത്തും പപ്പായയും ചീരയും സദ്യയിൽ ഉൾപ്പെടുത്താനാവാതെ പഴയിടം വിഷമിക്കുന്നു. എങ്കിലും ഇന്ന്
തിരുവനന്തപുരം:അമ്പത്തെട്ടാമത് കേരള സ്‌കൂൾകലോത്സവം മുഖ്യമന്ത്രിക്ക് നിലവിളക്ക് കൊളുത്താൻ പാകത്തിന് ഏതാണ്ട് സജ്ജമായി. വേദികളിൽ അവസാന മിനുക്കുപണികൾ തിരുതകൃതിയായി നടക്കുന്നു. കലോത്സവത്തിന്റെ രണ്ടു പ്രധാന വേദികളും രണ്ടു മുഖ്യധാര പത്രങ്ങളായ മാതൃഭൂമിയുടെയും മനോരമയുടെയും പരസ്യങ്ങൾ കൊണ്ട് വർണ്ണ ഭംഗിയുള്ള ചുമർ ചിത്രങ്ങളായി.
സ്വാഗതഗാനവും അതിന്റെ രംഗാവിഷ്‌ക്കാരവും ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ മുമ്പിൽ രാവിലെതന്നെ അവതരിപ്പിച്ചു കുറ്റമറ്റതാക്കി. അരയാൽ മീഡിയ ഹബ്ബിന്റെ നേതൃത്തത്തിൽ കേരളത്തിലെ മുഴുവൻ ദൃശ്യ മാധ്യമങ്ങളും തൃശൂരിലെ കുടമാറ്റത്തെ വെല്ലുന്ന രീതിയിൽ മത്സരിക്കുന്നു.
കലോത്സവത്തിലെ പന്തീരായിരം പേരുടെ പന്തിയൊരുക്കി പഴയിടം മോഹനൻ നമ്പൂതിരി കലവറയുടെ അരങ്ങത്തും അമരത്തും സജീവമാണ്. വിദ്യാർത്ഥികളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച പച്ചക്കറിയുൽപ്പന്നങ്ങൾ കലവറ നിറച്ചു. തനി നാടൻ കേരളീയ വിഭവങ്ങളായ ചെമ്പും കിഴങ്ങും കാവത്തും പപ്പായയും ചീരയും സദ്യയിൽ ഉൾപ്പെടുത്താനാവാതെ പഴയിടം വിഷമിക്കുന്നു. എങ്കിലും ഇന്ന് വൈകീട്ട് അതൊക്കെ പുഴുക്കായി കലോസവ പ്രവർത്തകർക്ക് വിളമ്പാനാവും.
കലോത്സവത്തിന് ആവശ്യമായ പച്ചക്കറികൾ പൂർണ്ണമായും ശേഖരിക്കാൻ കഴിഞ്ഞതിൽ സംഘാടകർ സംതൃപ്തരാണ്. പക്ഷെ വളരെ അത്യാവശ്യമായ വെണ്ടയ്ക്ക തക്കാളി പച്ചമുളക് എന്നിവ ശേഖരിക്കാനായില്ല.
എന്നാൽ കേരളത്തിന്റെ തനതു രീതിയിലുള്ള സദ്യക്കുള്ള അരി കേരളത്തിൽ നിന്ന് സംഭരിക്കാനായില്ല. സദ്യക്കുള്ള ചെറുമണി അരി ആന്ത്രയിൽ നിന്നാണ് കൊണ്ടുവരുന്നത്. ഇപ്പോൾ 200 ചാക്ക് അരി എത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ആവശ്യത്തിന് അരിയെത്തും. അതുപോലെതന്നെ സദ്യ വിളമ്പാനുള്ള വാഴയിലയും കേരളത്തിൽ നിന്ന് ശേഖരിക്കാനായില്ല. സദ്യക്കുള്ള ഏകദേശം 115 കെട്ട് വാഴയില തമിഴ് നാട്ടിൽ നിന്നെത്തി.
ആവശ്യത്തിനുള്ള വാഴയിലയും അടുത്ത ദിവസങ്ങളിൽ എത്തും. സദ്യക്കാവശ്യമായ വെളിച്ചെണ്ണയുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല. മായം ചേർക്കാത്ത വെളിച്ചെണ്ണക്കുള്ള നെട്ടോട്ടത്തിലാണ് കലോത്സവ സംഘാടകർ.കേരളീയ പാരമ്പര്യം നിലനിർത്താനായി ഓലമേഞ്ഞ പന്തലുകൾക്ക് സുരക്ഷാ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അവസാന എഴുത്തുകുത്തുകൾ പുരോഗമിച്ചുവരുന്നു.