- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാവികസേന ഉപമേധാവി സ്ഥാനത്ത് മലയാളിത്തിളക്കം; നേവിയിലെ രണ്ടാമനായി കൊച്ചി സ്വദേശി വൈസ് അഡ്‌മിറൽ അജിത്ത് കുമാർ സ്ഥാനമേറ്റു
ന്യൂഡൽഹി: നാവികസേന ഉപ മേധാവിയായി മലയാളിയായ വൈസ് അഡ്‌മിറൽ അജിത്ത് കുമാർ ചുതലയേറ്റു. വൈസ് അഡ്‌മിറൽ കരംബീർ സിങ് ചുമതലയൊഴിഞ്ഞ പദവിയിലേക്കാണ് എറണാകുളം സ്വദേശിയായ അജിത്കുമാർ നിയമിതനായത്. ന്യൂഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വൈസ് അഡ്‌മിറൽ കരംബീർ സിങ്ങിൽനിന്ന് അജിത്കുമാർ ചുമതല ഏറ്റുവാങ്ങി. ഏഴിമല നാവിക അക്കാദമി മേധാവിയായിരുന്നു അദ്ദേഹം. 1981 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നേവിയിൽ ചേർന്നത്. മിസൈൽ- പീരങ്കി അഭ്യാസത്തിൽ പ്രാവീണ്യം നേടിയ അദ്ദേഹത്തിന് 2009 ൽ ഫ്‌ളാഗ് റാങ്ക് ലഭിച്ചു. ഐ എൻ സ് ദ്രോണാചാര്യയുടെ കമാൻഡിങ് ഓഫീസർ, മുംബൈ വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് സ്റ്റാഫ് ഓഫീസർ, മാരിടൈം വാർഫെയർ സെന്റർ ഡയറക്ടർ, ഈസ്റ്റേൺ ഫ്‌ളീറ്റ് ഫ്‌ളാഗ് ഓഫീസർ, നാവിക ആസ്ഥാനത്തെ എച്ച്.ആർ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്‌ക്കൂൾ പൂർവ്വവിദ്യാർത്ഥിയാണ് അജിത് കുമാർ
ന്യൂഡൽഹി: നാവികസേന ഉപ മേധാവിയായി മലയാളിയായ വൈസ് അഡ്‌മിറൽ അജിത്ത് കുമാർ ചുതലയേറ്റു. വൈസ് അഡ്‌മിറൽ കരംബീർ സിങ് ചുമതലയൊഴിഞ്ഞ പദവിയിലേക്കാണ് എറണാകുളം സ്വദേശിയായ അജിത്കുമാർ നിയമിതനായത്.
ന്യൂഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വൈസ് അഡ്‌മിറൽ കരംബീർ സിങ്ങിൽനിന്ന് അജിത്കുമാർ ചുമതല ഏറ്റുവാങ്ങി. ഏഴിമല നാവിക അക്കാദമി മേധാവിയായിരുന്നു അദ്ദേഹം. 1981 ജൂലൈ ഒന്നിനാണ് ഇന്ത്യൻ നേവിയിൽ ചേർന്നത്. മിസൈൽ- പീരങ്കി അഭ്യാസത്തിൽ പ്രാവീണ്യം നേടിയ അദ്ദേഹത്തിന് 2009 ൽ ഫ്‌ളാഗ് റാങ്ക് ലഭിച്ചു.
ഐ എൻ സ് ദ്രോണാചാര്യയുടെ കമാൻഡിങ് ഓഫീസർ, മുംബൈ വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് സ്റ്റാഫ് ഓഫീസർ, മാരിടൈം വാർഫെയർ സെന്റർ ഡയറക്ടർ, ഈസ്റ്റേൺ ഫ്‌ളീറ്റ് ഫ്‌ളാഗ് ഓഫീസർ, നാവിക ആസ്ഥാനത്തെ എച്ച്.ആർ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്
തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്‌ക്കൂൾ പൂർവ്വവിദ്യാർത്ഥിയാണ് അജിത് കുമാർ