- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീഴാറ്റൂർ സമരം രാഷ്ട്രീയക്കളിയായപ്പോൾ വയൽക്കിളികൾക്കായി കെണികൾ ഒരുക്കി സിപിഎം; തന്റെ വീടിന് നേരേയുള്ള ആക്രമണത്തിന് പിന്നിൽ ആർഎസ്എസാണെന്ന കോടിയേരിയുടെ കെണിയിൽ വീഴാൻ വയൽക്കിളികളെ കിട്ടില്ലെന്ന് സുരേഷ് കീഴാറ്റൂർ; ശനിയാഴ്ച ശക്തിപ്രകടനത്തിനൊരുങ്ങുന്ന സിപിഎമ്മിന്റെ പിടിവാശിക്ക് വഴങ്ങില്ലെന്ന് പരിസ്ഥിതി സംഘടനകളും മറ്റൂപാർട്ടികളും
കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസിനെ ചൊല്ലിയുള്ള സമരം ശക്തമായ രാഷ്ട്രീയ ചേരിതിരിവിലേക്ക് വഴി മാറി. സിപിഎം ഒരു ഭാഗത്തും, വയൽക്കിളികളും, ബിജെപിയും, കോൺഗ്രസും, ലീഗുമൊക്കെ മറുപക്ഷത്തുമായി നിലകൊള്ളുകയാണ്.അതിനിടെ, തന്റെ വീടിനു നേരെ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ആവശ്യപ്പെട്ടു. തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴി തിരിച്ചു വിടാനാണ് സിപിഐ.(എം). ശ്രമിക്കുന്നതെന്ന് സുരേഷ കീഴാറ്റൂർ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ നെൽവയൽ തണ്ണീർതട സംരക്ഷണത്തിനായി സമരം നടത്തിയ പാർട്ടിയാണ് സിപിഐ.(എം). ആറന്മുള സമരത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് ഞങ്ങൾ കീഴാറ്റൂർ സമരത്തിൽ പങ്കാളികളായത്. അതു കൊണ്ടു തന്നെ ഈ സമരത്തെ തള്ളിക്കളയാൻ പാർട്ടിക്കാവില്ല. കീഴാറ്റൂർ വയൽ സമരത്തിൽ സിപിഐ.(എം). കാണിച്ച മാതൃകയാണ് ഞങ്ങൾ പിൻതുടരുന്നത്. ഈ സമരത്തിൽ ആർ.എസ്. എസിന്റേയും എസ്. ഡി.പി.ഐ.യുടേയും ഉൾപ്പെടെ തങ്ങളെ പിൻതുണക്കുന്ന ആരേയും ഞങ്ങൾ സ്വീകരിക്കും. തന്റെ വീടിനു നേരെ നടത്തിയ അക്രമം സമരാനുകൂ
കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസിനെ ചൊല്ലിയുള്ള സമരം ശക്തമായ രാഷ്ട്രീയ ചേരിതിരിവിലേക്ക് വഴി മാറി. സിപിഎം ഒരു ഭാഗത്തും, വയൽക്കിളികളും, ബിജെപിയും, കോൺഗ്രസും, ലീഗുമൊക്കെ മറുപക്ഷത്തുമായി നിലകൊള്ളുകയാണ്.അതിനിടെ, തന്റെ വീടിനു നേരെ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ആവശ്യപ്പെട്ടു.
തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴി തിരിച്ചു വിടാനാണ് സിപിഐ.(എം). ശ്രമിക്കുന്നതെന്ന് സുരേഷ കീഴാറ്റൂർ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ നെൽവയൽ തണ്ണീർതട സംരക്ഷണത്തിനായി സമരം നടത്തിയ പാർട്ടിയാണ് സിപിഐ.(എം). ആറന്മുള സമരത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് ഞങ്ങൾ കീഴാറ്റൂർ സമരത്തിൽ പങ്കാളികളായത്. അതു കൊണ്ടു തന്നെ ഈ സമരത്തെ തള്ളിക്കളയാൻ പാർട്ടിക്കാവില്ല.
കീഴാറ്റൂർ വയൽ സമരത്തിൽ സിപിഐ.(എം). കാണിച്ച മാതൃകയാണ് ഞങ്ങൾ പിൻതുടരുന്നത്. ഈ സമരത്തിൽ ആർ.എസ്. എസിന്റേയും എസ്. ഡി.പി.ഐ.യുടേയും ഉൾപ്പെടെ തങ്ങളെ പിൻതുണക്കുന്ന ആരേയും ഞങ്ങൾ സ്വീകരിക്കും. തന്റെ വീടിനു നേരെ നടത്തിയ അക്രമം സമരാനുകൂലികൾ തന്നെ നടത്തിയതാണെന്ന സിപിഐ.(എം). നേതാവ് എം വി ഗോവിന്ദൻ മാസ്റ്ററുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രമാണ്. ഞങ്ങൾ നില കൊള്ളുന്നത് തണ്ണീർതടവും വയലും സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. പൊലീസ് അന്വേഷണം തുടങ്ങുന്നതിന് മുമ്പ് അക്രമം നടത്തിയത് ആർ.എസ്.എസാണെന്ന സിപിഐ.(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം രാഷ്ട്രീയമായ കെണിയാണ്. അത്തരം കെണികളിൽ വീഴാൻ വയൽക്കിളികളെ കിട്ടില്ലെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു
അതേസമയം, കീഴാറ്റൂർ വയൽ പ്രശ്നം ശക്തമായ രാഷ്ട്രീയ ചേരിതിരിവിലേക്ക് വഴി മാറി. നെൽവയലും പരിസ്ഥിതി വിഷയവും ശക്തമായ രാഷ്ട്രീയ വിഷയമായി മാറി. ഒരു ഭാഗത്ത് സിപിഐ.(എം). ഉം മറുഭാഗത്ത് കോൺഗ്രസ്സ്, മുസ്ലിം ലീഗ്, ബിജെപി. കക്ഷികളും പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളും അണിനിരക്കുകയാണ്. നേരത്തെ മാർച്ച് 25 ന് 2000 പേർ കീഴാറ്റൂർ വയലിലേക്ക് മാർച്ച് ചെയ്യുമെന്നായിരുന്നു വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതിന് തൊട്ടു തലേദിവസം കീഴാറ്റൂരിന് കാവൽ എന്ന പേരിൽ സിപിഐ.(എം). നേതൃത്വത്തിൽ വയലിൽ നിന്നു തളിപ്പറമ്പ് ടൗണിലേക്ക് മാർച്ച് നടത്തും. ഞങ്ങൾ വികസന വിരുദ്ധരല്ല എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്. സിപിഐ.(എം). മാർച്ച് പ്രഖ്യാപിച്ചതോടെ എതിർ വിഭാഗം പരമാവധി സംഘടകളുടെ പിൻതുണ തേടിയിരിക്കയാണ്. ഇതോടെ വയൽ സമരത്തിൽ പ്രത്യക്ഷ രാഷ്ട്രീയം കലരാൻ ഇടയാവുകയാണ്.
സിപിഐ.(എം). ന്റെ പാർട്ടി ഗ്രാമത്തിൽ വയൽക്കിളികൾ സമരമാരംഭിച്ചപ്പോൾ പാർട്ടി ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല ദേശീയ പാത പോകുന്നതിനെ എതിർക്കരുതെന്നും പരമാവധി നഷ്ടപരിഹാരം നേടിയെടുക്കാനുള്ള സമരമാർഗ്ഗം മാത്രമേ സ്വീകരിക്കാവൂ എന്നായിരുന്നു നിർദ്ദേശം. എന്നാൽ പാതക്ക് സ്ഥലമേറ്റെടുക്കൽ നിർദ്ദേശം വന്നതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയുകയായിരുന്നു. പാർട്ടി അംഗങ്ങളും അനുഭാവികളും സമരത്തിൽ ഉറച്ചു നിന്നു. പാർട്ടി പറഞ്ഞിട്ടും പിന്മാറാതെ വന്ന 11 അംഗങ്ങളെ പുറത്താക്കി നടപടി സ്വീകരിച്ചു. അതോടെ വയൽ സമരത്തെ പിൻതുണച്ച് ബിജെപി. രംഗത്ത് വന്നു. സിപിഐ. നേതാക്കൾ സമരപന്തൽ സന്ദർശിച്ച് പിൻതുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസ്സു മുസ്ലിം ലീഗും വയൽക്കിളികളുമായി ചർച്ച നടത്തി സമവായത്തിലൂടെ വികസനം നടപ്പാക്കണമെന്ന സമീപനമാണ് സ്വീകരിച്ചത്.
അതിനിടെയാണ് ദേശീയ പാതക്കു വേണ്ടി സർവ്വേ അധികൃതർ കല്ലിടൽ ആരംഭിച്ചത്. അതോടെ സമരക്കാർ വയലിൽ വെച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. വയൽക്കിളികളെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയതോടെ സിപിഐ.(എം). കാർ സമരപന്തൽ തകർക്കുകയും കത്തിക്കുകയും ചെയ്തു. അതോടെയാണ് കാര്യങ്ങളെല്ലാം മാറി മറിഞ്ഞത്. കോൺഗ്രസ്സും മുസ്ലിം ലീഗും സമരക്കാർക്കൊപ്പം നില കൊള്ളുന്ന അവസ്ഥയിലെത്തി. എ.ഐ. വൈ. എഫും സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേൃത്വത്തിൽ കീഴാറ്റൂർ വയലിലെത്തി. ഇപ്പോൾ അവരും വയൽക്കിളികൾക്കൊപ്പം ചേർന്നിരിക്കയാണ്. വയലും തണ്ണീർ തടവും ഇല്ലാതാക്കിയുള്ള വികസനം ഉപേക്ഷിക്കണമെന്ന നിലപാടിലാണ് എ.ഐ.വൈ. എഫ്.
ശാസ്ത്ര സാഹിത്യ പരിഷത്ത് നിർദ്ദേശിച്ചതു പോലെ ദേശീയ പാതക്ക് ബദൽ കൊണ്ടു വരണമെന്നും ഇക്കാര്യത്തിൽ സിപിഐ.(എം). ന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും മഹേഷ് കക്കത്ത് ആവശ്യപ്പെട്ടിരിക്കയാണ്. എത്ര പണം കിട്ടിയാലും വയലും തണ്ണീർ തടവുമാണ് ഞങ്ങൾക്ക് വലുതെന്ന് ഉറച്ച നിലപാടിലാണ് വയൽക്കിളികൾ. കൂടെ നിന്ന് ചിലർ വഴി മാറിയിരിക്കാം. പണമാണ് പ്രശ്നം. നല്ല വില കിട്ടുമ്പോൾ ചിലർ മാറും. എന്നാൽ ഞങ്ങൾക്ക് അതിന് കഴിയില്ല. ഭൂരിഭാഗവും ഭൂമി വിട്ട് കൊടുത്തുവെന്ന് പറയുന്നവരുടെ തെറ്റായ വിവരമാണ് നാട്ടിൽ പ്രചരിക്കുന്നത്. സർവ്വേ നമ്പറിലെ ഭൂമി തെറ്റായി പറഞ്ഞ് നുണക്കഥകൾ മെനയുകയാണ്. ഈ ഇല്ലാ കഥകൾ ഞങ്ങൾ വെളിച്ചതുകൊണ്ടു വരിക തന്നെ ചെയ്യുമെന്ന് സമര നേതാവ് സുരേഷ് കീഴാറ്റൂർ പറയുന്നു.