- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്ടോറിയ ക്രോസ് ലഭിക്കുന്ന ആദ്യ മുസ്ലിം സൈനികൻ; ബ്രിട്ടനെ സർവനാശത്തിൽനിന്ന് രക്ഷിച്ച പട്ടാളക്കാരൻ; ഖുദാദദ് ഖാൻ എന്ന ഇന്ത്യക്കാരനെ ബ്രിട്ടൻ ഒരിക്കലും മറക്കാത്തത് എന്തുകൊണ്ട്?
ബ്രിട്ടീഷ് സൈനിക ചരിത്രത്തിലെ തിളക്കമാർന്ന പേരുകളിലൊന്നാണ് ഖുദാദദ് ഖാൻ. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ശിപായിമാരിലൊരാളായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം പുറത്തെടുത്ത ധീരതയും യുദ്ധതന്ത്രജ്ഞതയും ബ്രിട്ടനെ ജർമനിക്കെതിരായ പോരാട്ടത്തിൽ രക്ഷിച്ചു. ഇതോടെ, ഖുദാദദ് ഖാൻ ബ്രിട്ടീഷ് സൈനിക ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നായി. ബ്രിട്ടനിലെയും കോമൺവെൽ്ത്തിലെയും പരമോന്നത സൈനിക ബഹുമതിയായ വിക്ടോറിയ ക്രോസ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും മുസ്ലീമൂമായി ഖുദാദദ്ഖാൻ. ചരിത്രത്തിൽ അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനം നേടാനായി. ബെൽജിയത്തിലെ വൈപ്രസിൽ സഖ്യസേനയും ജർമനിയുമായുള്ള പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുകായിരുന്നു. എതിരാളികളെ കൊന്നടുക്കി ജർമൻ സേന മുന്നേറുന്നു. പക്ഷേ, അവർക്ക് ഖുദാദദ് ഖാന്റെ യുദ്ധതന്ത്രത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ഖുദാദദ് ഖാന്റെ സൈനിക മെഡലുകൾ കഴിഞ്ഞയാഴ്ച ഇംപീരിയൽ വാർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. 1888-ൽ ഇന്ന് പാക്കിസ്ഥാനിലുള്ള പഞ്ചാബിലാണ് ഖുദാദദ് ഖാൻ ജനിച്ചത്. ഇന്ത്
ബ്രിട്ടീഷ് സൈനിക ചരിത്രത്തിലെ തിളക്കമാർന്ന പേരുകളിലൊന്നാണ് ഖുദാദദ് ഖാൻ. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ശിപായിമാരിലൊരാളായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹം പുറത്തെടുത്ത ധീരതയും യുദ്ധതന്ത്രജ്ഞതയും ബ്രിട്ടനെ ജർമനിക്കെതിരായ പോരാട്ടത്തിൽ രക്ഷിച്ചു.
ഇതോടെ, ഖുദാദദ് ഖാൻ ബ്രിട്ടീഷ് സൈനിക ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നായി. ബ്രിട്ടനിലെയും കോമൺവെൽ്ത്തിലെയും പരമോന്നത സൈനിക ബഹുമതിയായ വിക്ടോറിയ ക്രോസ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും മുസ്ലീമൂമായി ഖുദാദദ്ഖാൻ. ചരിത്രത്തിൽ അദ്ദേഹത്തിന് ശ്രദ്ധേയമായ സ്ഥാനം നേടാനായി.
ബെൽജിയത്തിലെ വൈപ്രസിൽ സഖ്യസേനയും ജർമനിയുമായുള്ള പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുകായിരുന്നു. എതിരാളികളെ കൊന്നടുക്കി ജർമൻ സേന മുന്നേറുന്നു. പക്ഷേ, അവർക്ക് ഖുദാദദ് ഖാന്റെ യുദ്ധതന്ത്രത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ഖുദാദദ് ഖാന്റെ സൈനിക മെഡലുകൾ കഴിഞ്ഞയാഴ്ച ഇംപീരിയൽ വാർ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.
1888-ൽ ഇന്ന് പാക്കിസ്ഥാനിലുള്ള പഞ്ചാബിലാണ് ഖുദാദദ് ഖാൻ ജനിച്ചത്. ഇന്ത്യൻ സൈന്യത്തിലെ ബലൂച് റജിമെന്റിൽ ശിപായിയായി 1914-ൽ അദ്ദേഹം ചേർന്നു. യൂറോപ്പിലേക്ക് അയക്കാനുള്ള സൈനികരെ തിരഞ്ഞെടു്ക്കുകയായിരുന്നു അപ്പോൾ. 1914 ഒക്ടോറിൽ ഖുദാദദ് ഖാനും സംഘവും ബെൽജിയത്തിലെ യുദ്ധമുന്നണിയിലെത്തി.
മുന്നേറിക്കൊണ്ടിരുന്ന ജർമൻ സൈന്യത്തിനുനേരെ തുടർച്ചായി വെടിയുതിർക്കുക മാത്രമായിരുന്നു ബലൂച് റെജിമെന്റിന് ചെയ്യാനുള്ളത്. യുദ്ധത്തിനിടെ പരിക്കേറ്റെങ്കിലും അതുവകവെക്കാതെ ഖുദാദദ് ഖാൻ വെടിയുതിർത്തുകൊണ്ടിരുന്നു. കൂടെയുണ്ടായിരുന്നവരിൽ ആറുപേർ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടെങ്കിലും 26-കാരനായ ഖുദാദദ് പോരാട്ടം അവസാനിപ്പിച്ചില്ല.
മെഷിൻ ഗണ്ണായിരുന്നു ഖുദാദദിന്റെ കൈയിലുണ്ടായിരുന്ന ആയുധം. അത് ശത്രുക്കളുടെ കൈയിലകടപ്പെടാതെ നോക്കാനും ഖുദാദദിനായി. രാത്രിയായതോടെ, ര്ക്തം വാർന്ന് അവശനായെങ്കിലും തന്റെ പാളയത്തിലേക്ക് ഇഴഞ്ഞെത്തിയ വൈദ്യസഹായം തേടി. യുദ്ധത്തിൽ 164 ബലൂചികൾ കൊല്ലപ്പെട്ടു. 64 പേരെ കാണാതായി.
1914 ഡിസംബർ ഏഴിന് ഖുദാദദിന് ബ്രിട്ടീഷ് ക്രോസ് സമ്മാനിച്ചു. പരിക്കേറ്റിട്ടും മാതൃരാജ്യത്തിനുവേണ്ടി പൊരുതിയ ബ്രിട്ടീഷ് സൈനിക ഓഫീസറുടെ അസാമാന്യ ധൈര്യത്തിനാണ് വിക്ടോറിയ ക്രോസ് നൽകി ആദരിച്ചത്.