- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യാ ലിമിറ്റഡിന്റെ സ്ഥാപകൻ സഹോദരനായ നജീബ്; ആ സ്ഥാപനത്തിൽ താനും ഡയറക്ടറായിരുന്നു; കൊച്ചി ട്രെബ്യൂണലിന്റേത് വസ്തുത കണക്കിലെടുക്കാതെയുള്ള ഉത്തരവെന്ന് ഡോ സഹദുള്ള; എസ് ബി ഐയ്ക്ക് ലോൺ തിരിച്ചടവ് മുടങ്ങിയെന്ന മറുനാടൻ വാർത്ത സമ്മതിച്ച് കിംസ് മുതലാളി
തിരുവനന്തപുരം: കിംസ് ആശുപത്രി ഗ്രൂപ്പ് തലവനെതിരായ കൊ്ച്ചിയിലെ നാഷണൽ കമ്പനി ട്രെബ്യൂണലിലെ നടപടി ശരിവച്ച് കിംസ് സിഎംഡിയുടെ പത്രക്കുറിപ്പ്. എന്നാൽ ഇതു സംബന്ധിച്ച് ആശയ കുഴപ്പങ്ങളാണ് ആ പത്രക്കുറിപ്പിലുള്ളത്.
ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി എസ് ബി ഐയിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടതാണ്, ഈ വാർത്ത. മേൽപറഞ്ഞ ഈ കമ്പനി ലോൺ തുക തിരിച്ചടവിൽ മുടക്കം വരുത്തിയതിനെ തുടർന്ന് എസ് ബി ഐ എൻസിഎൽടിയെ സമീപിക്കുകയും മേല്പറഞ്ഞ ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കു എസ് ബി ഐ മുടക്കത്തുക തിരിച്ചടയ്ക്കുന്നതിനുവേണ്ടി 6 മാസത്തെ സമയം അനുവദിച്ചിരിക്കുകയുമാണ്. ഈ വസ്തുത കണക്കിലെടുക്കാതെ എൽസിഎൽടിയുടെ കൊച്ചിൻ ട്രിബ്യുണൽ ഈ തുക സഹദുള്ളയിൽ യിൽ നിന്ന് ഈടാക്കണമെന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
എന്നാൽ ഈ ഉത്തരവ് നിയമപ്രകാരം വസ്തുതകൾ കണക്കിലെടുക്കാതെയും നിലനിൽക്കാത്തതുമാണ്. ആയതിനാൽ ഈ ഉത്തരവിന് എതിരെ അപ്പീൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. കിംസ്‌ഹെൽത്ത് സ്ഥാപനങ്ങളുമായി ഈ കേസിനോ നടപടികൾക്കോ യാതൊരു ബന്ധവുമില്ലാത്തതാണ്-ഇതാണ് കമ്പനിയുടെ വിശദീകരണം. ഇത് തന്നെയായിരുന്നു മറുനാടൻ വാർത്തയും. ബേക്കലിൽ സർക്കാരിൽ നിന്ന് പാട്ടത്തിന് വാങ്ങിയ ഭൂമിയിൽ റിസോർട്ട് പണിയുന്നതിനാണ് എസ് ബി ഐയിൽ നിന്നും ലോണെടുത്തത്. ഇംഗ്ലീഷിലും പത്രക്കുറിപ്പുണ്ട്. ഇതിൽ തന്റെ സഹോദരനായ ഇഎം നജീബാണ് ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യാ ലിമിറ്റഡിന്റെ സ്ഥാപകനെന്നും സൂചിപ്പിക്കുന്നു. ഈ കമ്പനിയിൽ താനും മുൻ ഡയറക്ടറാണ്. അങ്ങനെയാണ് കേസിൽ തന്റെ പേരും കടന്നു വന്നതെന്നും വിശദീകരിക്കുന്നുണ്ട് സഹദുള്ള.
കിംസ് മുതലാളി സഹദ്ദുള്ള എംഐയ്ക്കെതിരെ നിയമ നടപടിയുമായി എസ് ബി ഐ എത്തുന്നുവെന്നായിരുന്നു മറുനാടൻ വാർത്ത. ട്രാവൽ രംഗത്തെ പ്രമുഖനായ ഇഎം നജീബിന്റെ സഹോദരനാണ് സഹദ്ദുള്ള. എസ് ബി ഐയുമായുള്ള കേസിന്റെ ഭാഗമായി കൊച്ചിയിലെ നാഷണൽ കമ്പനി ട്രെബ്യൂണലാണ് ഇടപെടൽ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരസ്യവും ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ വന്നു കഴിഞ്ഞു. ലോൺ തിരിച്ചടയ്ക്കാത്തതു കൊണ്ടാണ് ഇതുണ്ടായതെന്ന് മറുനാടൻ വിശദീകരിച്ചിരുന്നു.
ഈ മാസം 21നാണ് ബന്ധപ്പെട്ട ഏജൻസിയിൽ നിന്നും ഇതിനുള്ള ഉത്തരവ് എസ് ബി ഐ നേടിയത്. പിന്നാലെ പരസ്യവും എത്തി. തന്റെ സ്വത്തു വിവരമെല്ലാം തെളിവുകൾ സഹിതം സഹദ്ദുള്ള നാഷണൽ കമ്പനി ട്രെബ്യൂണലിന് നൽകണം. ഫെബ്രുവരി 19ന് മുമ്പ് സമർപ്പിക്കാനാണ് നിർദ്ദേശം. ഇത് പരിശോധിച്ചാകും തീരുമാനം എടുക്കുക. സഹദുള്ളയിൽ നിന്നും കടക്കാരായവരെല്ലാം 19ന് മുമ്പ് അതിന്റെ വിശദാംശങ്ങൾ കമ്പനി ട്രെബ്യൂണലിനെ അറിയിക്കണമെന്നും പത്രപരസ്യത്തിലുണ്ട്. ഇതോടെ കിംസ് ആശുപത്രി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലെത്തുകയാണ്.
ബേക്കൽ റിസോർട്ട് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ പാട്ടത്തിനെടുത്ത ഭൂമിയിൽ ഫൈവ് സ്റ്റാർ റിസോർട്ട് പണിയുന്നതിന് വേണ്ടി എസ് ബി ഐയിൽ നിന്നും ലോൺ എടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ല. ഈ സാഹചര്യത്തിലാണ് എസ് ബി ഐ വസ്തു വകകൾ കണ്ടു കെട്ടാൻ നിയമ നടപടി തുടങ്ങിയത്. ഫ്ളാറ്റ് നിർമ്മാണത്തിൽ അടക്കം നിരവധി പരാധികൾ കിംസ് ഗ്രൂപ്പിനെതിരെ ഉയർന്നിരുന്നു. കടക്കാർക്ക് പണം നൽകാനുള്ള മതിയായ ആസ്തി ഇപ്പോഴും സഹദുള്ളയ്ക്കുണ്ടെന്നാണ് വിലയിരുത്തൽ. സഹദുള്ളയുടെ ശതകോടികളുടെ ആസ്തി ഇഡി കണ്ടു കെട്ടിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പണം നഷ്ടമാകുമെന്ന ഭയം ആർക്കും വേണ്ടെന്നാണ് പൊതുവേയുള്ള കണക്കു കൂട്ടൽ.
എങ്കിലും കിംസ് ഗ്രൂപ്പിലെ പ്രതിസന്ധി ഏറുകയാണ്. ബേക്കൽ റിസോർട്ട് 73 കോടിയുടെ ലോണാണ് എസ് ബി ഐയിൽ നിന്ന് എടുത്തത്. ഇതിന് ജാമ്യം നിന്നത് സഹദ്ദുള്ളയായിരുന്നു. പണം തിരിച്ചടയ്ക്കാതെ വന്നതോടെ എസ് ബി ഐ നിയമ നടപടി തുടങ്ങുകയായിരുന്നു. സഹദ്ദുള്ളയുടെ വസ്തുക്കൾ കണ്ടു കെട്ടാനും നീക്കം തുടങ്ങി. ഇതാണ് പുതിയ നിയമ നടപടിക്ക് കാരണമാകുന്നത്. ജാമ്യത്തിനായി ഒപ്പിട്ട് താൻ നൽകിയിട്ടില്ലെന്ന വാദവുമായി സഹദുള്ള കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളി. ഇതോടെയാണ് സഹദുള്ളയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുമായി എസ് ബി ഐ മുമ്പോട്ട് പോകുന്നതെന്നും മറുനാടൻ വാർത്തയിൽ വിശദീകരിച്ചിരുന്നു.
ഇതോടെ കൊച്ചയിലെ ട്രെബ്യൂണലിൽ പരാതി എത്തി. ഇതിന്റെ ഭാഗമായാണ് പത്രപരസ്യം. ബേക്കലിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കടക്കാർ ആരെങ്കിലുമുണ്ടെങ്കിൽ ഉത്തരവ് അനുസരിച്ച് നീങ്ങിയാൽ പണം കിട്ടും. ഹാജരാക്കുന്ന തെളിവ് നോക്കി ഇവർക്കും പണം തിരിച്ചു കിട്ടാനുള്ള നടപടികൾ ഉണ്ടാകും. കേരളത്തിലെ ഏറ്റവും വലിയ ആശുപത്രി ഗ്രൂപ്പാണ് കിംസ്. കേരളത്തിലെ സാമൂഹിക മേഖലയിൽ വലിയ ഇടപെടലാണ് സഹദുള്ളയുടെ അനുജനായ നജീബ് നടത്തുന്നത്. എയർട്രാവൽ എന്റർപ്രൈസസ് എന്ന സ്ഥാപന ഉടമയായ നജീബിനെതിരേയും ഇഡി അന്വേഷണം പോലും നടന്നിരുന്നു.
അടുത്ത കാലത്ത് കിംസിന്റെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് കേന്ദ്ര ഏജൻസികൾ നടത്തിയിരുന്നു. കോട്ടയത്തെ കിംസ് ആശുപത്രി കൈമാറ്റത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇതെല്ലാം. ഇതിനിടെയാണ് പാപ്പർ സ്യൂട്ടുമായി കിംസ് മുതലാളി എത്തുന്നതെന്നതും ശ്രദ്ധേയമാണ്. അതി സമ്പന്നന്നായി മലയാളി കരുതുന്ന സഹദുള്ളയുടെ ഈ നീക്കം സ്വത്തുക്കളെല്ലാം ബിനാമിയുടെ പേരിലേക്ക് മാറ്റിയിട്ടാണോ എന്ന സംശയവും സജീവമാണ്. ബേക്കലിലെ നിർമ്മാണങ്ങൾ സഹദുള്ളയുടെ ഗ്രൂപ്പ് സ്വന്തമാക്കിയത് പോലും തട്ടിപ്പിലൂടെയാണ്. ഇതെല്ലാം മറുനാടൻ വാർത്തയായി നൽകിയിട്ടുണ്ട്. കിംസ് ആശുപത്രിയിലെ ഷെയറുകൾ സഹദുള്ള കൈമാറ്റം ചെയ്തതായും സംശയങ്ങളുണ്ട്.
മറുനാടൻ കഴിഞ്ഞ ദിവസം നൽകിയ വാർത്തയുടെ ലിങ്ക്: ബേക്കലിലെ സർക്കാർ സ്ഥലം വളഞ്ഞ വഴിയിൽ പാട്ടത്തിന് എടുത്തു; എസ് ബി ഐയിൽ നിന്ന് 73 കോടിയുടെ ലോണെടുത്തത് പഞ്ചനക്ഷത്ര റിസോർട്ട് കെട്ടാൻ; കടമെടുക്കാൻ ജാമ്യം നിന്നത് ഡോക്ടറായ ചേട്ടന് വിനയായി; കള്ള ഒപ്പെന്ന വാദത്തിലെ കേസ് തള്ളിയപ്പോൾ ചർച്ചയാകുന്നത് കിംസ് ഗ്രൂപ്പിലെ പ്രതിസന്ധി; ഡോ സഹദുള്ളയെ വെട്ടിലാക്കി ട്രെബ്യൂണൽ
കിംസ് ഗ്രൂപ്പിന്റെ വിശദീകരണം ചുവടെ
കിംസ്‌ഹെൽത്തിന് എതിരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയുടെ നിജസ്ഥിതി... ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്ടിക്കുന്ന ഹോസ്പിറ്റൽ ശൃംഖലയാണ് കിംസ്‌ഹെൽത്ത്. കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ Dr . MI SAHADULLA പാപ്പർ ഹർജി നൽകി എന്ന് ഓൺലൈൻ മാധ്യമം പ്രചരിപ്പിക്കുന്ന വാർത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതുമാണ്.
ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ Ltd എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി State Bank of India യിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടതാണ്, ഈ വാർത്ത. മേൽപറഞ്ഞ ഈ കമ്പനി ലോൺ തുക തിരിച്ചടവിൽ മുടക്കം വരുത്തിയതിനെ തുടർന്ന് SBI, NCLT യെ സമീപിക്കുകയും മേല്പറഞ്ഞ ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ Ltd എന്ന കമ്പനിക്കു NCLT മുടക്കത്തുക തിരിച്ചടയ്ക്കുന്നതിനുവേണ്ടി 6 മാസത്തെ സമയം അനുവദിച്ചിരിക്കുകയുമാണ്.
ഈ വസ്തുത കണക്കിലെടുക്കാതെ NCLT യുടെ കൊച്ചിൻ ട്രിബ്യുണൽ ഈ തുക Dr . MI SAHADULLA യിൽ നിന്ന് ഈടാക്കണമെന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഈ ഉത്തരവ് നിയമപ്രകാരം വസ്തുതകൾ കണക്കിലെടുക്കാതെയും നിലനിൽക്കാത്തതുമാണ്. ആയതിനാൽ ഈ ഉത്തരവിന് എതിരെ അപ്പീൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. കിംസ്‌ഹെൽത്ത് സ്ഥാപനങ്ങളുമായി ഈ കേസിനോ നടപടികൾക്കോ യാതൊരു ബന്ധവുമില്ലാത്തതാണ്.
വാസ്തവം ഇതായിരിക്കെ Dr MI SAHADULLA പാപ്പർ ഹർജി നൽകി എന്ന നിലയിൽ ഓൺലൈൻ മാധ്യമം നടത്തുന്ന വ്യാജ പ്രചരണ വാർത്ത തികച്ചും ആക്ഷേപകരവും ഇതിനെതിരെ നിയമനടപടിയും സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉളവാക്കുന്ന ഇതുപോലുള്ള വിവരണങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കാനും പ്രവർത്തിക്കാനും നല്ലവരായ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
Dr.M I SAHADULLA, CMD, KIMSHEALTH
30.01.2022
8.45 pm
കിംസിന്റെ ഇംഗ്ലീഷ് വിശദീകരണം
Dear All,
I thank all the well-wishers of KIMSHealth for the concern at the news spreading in some social media connecting me to bankruptcy. I would like to clarify the matter for all of you to understand.
KIMSHealth is a Public Ltd Company based in Kerala and in the GCC countries with very robust financials. The present news has nothing to do with KIMSHealth or it's institutions functionally or financially.
The current financial issues involve the State Bank of India and the GREEN GATEWAY LEISURE INDIA LTD founded by Mr. E. M. Najeeb. The GREEN GATEWAY LEISURE INDIA LTD defaulted the loan payments and all the involved people were asked to pay the default. This financial matter is being disputed in the NCLAT court, and the court has given 6 months' time to pay off the debts incurred by the founders. Myself was a former Director in this Company and that is how my name came up. The matter is still under the consideration of the appropriate Courts for legal settlement.
Therefore, I assure you once again, that KIMSHealth has no connection with the news being spread out in the social media. As healthcare providers, Doctors and staff of KIMSHealth have done exemplary work at all times and in particular during the current pandemic for the public. Therefore, I appeal to everyone to understand the truth and give us the support as you always have done.
Regards,
Dr M I Sahadulla
CMD, KIMSHealth
30th January 2022, 9 pm
മറുനാടന് മലയാളി ബ്യൂറോ