- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂട് അസഹ്യമായതിനെത്തുടർന്ന് ഉഗ്രവിഷവാഹികളായ ഇഴജന്തുക്കൾ കൂട്ടത്തോടെ തണുപ്പ് തേടി കാടിറങ്ങുന്നു; ആഗോളതാപന വ്യവസ്ഥയിലെ മാറ്റം വനമേഖലകളിലിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു; ഇടമലയാറിനും പൂയംകൂട്ടിക്കും കുട്ടമ്പുഴയ്ക്കും തട്ടേക്കാടിനും ഭീഷണിയായി രാജവെമ്പാലകൾ
കോതമംഗലം: ആഗോളതാപന വ്യവസ്ഥയിലെ മാറ്റം വനമേഖലകളിലിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ചൂട് അസഹ്യമായതിനെത്തുടർന്ന് ഉഗ്രവിഷവാഹികളായ ഇഴജന്തുക്കൾ കൂട്ടത്തോടെ തണുപ്പ് തേടി കാടിറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് ഡോ.ആർ സുഗതൻ പറഞ്ഞു. ശീത രക്തവാഹികളായ ഇഴജന്തുക്കളുടെ ശീരതാപം അന്തരീക്ഷതാപത്തെ ആശ്രയിച്ചാണ്് നിയന്ത്രിക്കപ്പെടുന്നതെന്നും ചൂടുകൂടിയ കാലാവസ്ഥയിൽ ഇത് ഫലപ്രദമാവാത്തതിനാലാണ് തണുപ്പ് തേടി ഇവ വീടുകളിലെ കൂളിമുറികളിലും ഈർപ്പമുള്ള പ്രദേശങ്ങളിലേയ്ക്കും എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി തട്ടേക്കാട് പക്ഷിസങ്കേതത്തിൽ പരീക്ഷണ-ഗവേഷണങ്ങളിൽ നടത്തിവരികയാണ് ഇദ്ദേഹം. ആഗോളതാപനം വനമേഖലയിൽ സൃഷിടിച്ചുള്ള മാറ്റങ്ങൾ സൂക്ഷമായി നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും ഡോ.സുഗതൻ കൂട്ടിച്ചേർത്തു. അടുത്തകാലത്തായി ഇടമലയാർ,പൂയംകൂട്ടി,കുട്ടമ്പുഴ ,തട്ടേക്കാട് വനമേഖലകളിൽ രാജവെമ്പാലകൾ ക്രമാതീതമായി പെരുകിയിട്ടുണ്ടെന്നും ചൂടിന് പുറമേ ഭക്ഷ്യവസ്തുക്കൾ
കോതമംഗലം: ആഗോളതാപന വ്യവസ്ഥയിലെ മാറ്റം വനമേഖലകളിലിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ചൂട് അസഹ്യമായതിനെത്തുടർന്ന് ഉഗ്രവിഷവാഹികളായ ഇഴജന്തുക്കൾ കൂട്ടത്തോടെ തണുപ്പ് തേടി കാടിറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് ഡോ.ആർ സുഗതൻ പറഞ്ഞു. ശീത രക്തവാഹികളായ ഇഴജന്തുക്കളുടെ ശീരതാപം അന്തരീക്ഷതാപത്തെ ആശ്രയിച്ചാണ്് നിയന്ത്രിക്കപ്പെടുന്നതെന്നും ചൂടുകൂടിയ കാലാവസ്ഥയിൽ ഇത് ഫലപ്രദമാവാത്തതിനാലാണ് തണുപ്പ് തേടി ഇവ വീടുകളിലെ കൂളിമുറികളിലും ഈർപ്പമുള്ള പ്രദേശങ്ങളിലേയ്ക്കും എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി തട്ടേക്കാട് പക്ഷിസങ്കേതത്തിൽ പരീക്ഷണ-ഗവേഷണങ്ങളിൽ നടത്തിവരികയാണ് ഇദ്ദേഹം. ആഗോളതാപനം വനമേഖലയിൽ സൃഷിടിച്ചുള്ള മാറ്റങ്ങൾ സൂക്ഷമായി നിരീക്ഷിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും ഡോ.സുഗതൻ കൂട്ടിച്ചേർത്തു. അടുത്തകാലത്തായി ഇടമലയാർ,പൂയംകൂട്ടി,കുട്ടമ്പുഴ ,തട്ടേക്കാട് വനമേഖലകളിൽ രാജവെമ്പാലകൾ ക്രമാതീതമായി പെരുകിയിട്ടുണ്ടെന്നും ചൂടിന് പുറമേ ഭക്ഷ്യവസ്തുക്കൾ തേടിയും ഇവ ജനവാസകേന്ദ്രങ്ങിൽ എത്താൻ ഇടയുണ്ടെന്നും ഡോ.സുഗതൻ സൂചിപ്പിച്ചു.
തട്ടേക്കാട് കുട്ടമ്പുഴ വനമേഖലകളുടെ സമീപത്ത് സ്ഥിതിചെയ്യുന്ന ജനവാസ മേഖലകളിൽ നിന്നും നിരവധി രാജവെമ്പാലകളെ അടുത്തിടെ പിടികൂടിയിരുന്നു.ഇവയിൽ ഒട്ടുമിക്കതും പൂർണ്ണവളർച്ചയെത്തിയവയായിരുന്നു.വീടിന്റെ കുളിമുറികളിലും, വിറകുപുരകളിലും സമീപത്തെ ചെറുവൃക്ഷത്തലപ്പുകളിലുമൊക്കെയാണ് ഇവയെ കണ്ടെത്തിയത്. വീട്ടുകാരുടെ അറിയിപ്പിനെത്തുടർന്ന് സ്ഥലത്തെത്തുന്ന വനംവകുപ്പ് ജീവനക്കാരുടെ നിർദ്ദേശാനുസരണം പാമ്പുപിടുത്തത്തിൽ വിദഗ്ധരായ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ജീവനക്കാരൻ സ്റ്റീഫനും വടാട്ടുപാറ സ്വദേശി മാർട്ടിന്മെയ്‌ക്കമാലിയുമാണ് സാഹസീകമായി രാജവെമ്പാലകളെ പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടിരുന്നത്.
ഒടുവിൽ ഇന്നലെ രാവിലെ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ സമീപത്താണ് രാജവെമ്പാലയെ കണ്ടെത്തിയത്.രാവിലെ മുതൽ പാമ്പ് പാലത്തിന് സമീപത്തുള്ള സ്ഥലത്ത് ചുറ്റിത്തിരിയുന്നതായി പ്രദേശവാസികൾ കണ്ടിരുന്നു.അമ്പഴത്തുംകൂടി ജോർജിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്നുമാണ് മാർട്ടിൻ മെയ്‌ക്കമാലി ഇതിനെ പിടികൂടിയത്. 6 വയസ്സോളം വരുന്ന കറുപ്പ് നിറത്തിലുള്ള , പെൺ വർഗ്ഗത്തിൾപ്പെടുന്ന പാമ്പിനെയാണ് ഇവിടെ നിന്നും പിടികൂടിയത്.10 അടിയോളം നീളവും പത്തു കിലോക്ക് മുകളിൽ തൂക്കവുമുണ്ടായിരകുന്നു.ചാക്കിലാക്കി കൊണ്ടുപോയ ഇതിനെ കരിമ്പാനി വനത്തിൽ തുറന്നുവിട്ടു.
ഇനിയും ഈ പ്രദേശത്ത് ഇത്തരത്തിൽപ്പെട്ട വിഷപ്പാമ്പുകളെത്താൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് പാമ്പിനെ പിടികൂയ മാർട്ടിൻ മേക്കയ്മാലി മടങ്ങിയത്. 10 അടിയോളം നീളവും പത്തു കിലോക്ക് മുകളിൽ തൂക്കവും ആറ് വയസ്സോളം പ്രായവും വരുന്ന പെൺപാമ്പിനെ ചാക്കിലാക്കി ഇവിടെ നിന്നും ഇമലയാർ കരിമ്പാനി വനത്തിൽ എത്തിച്ച തുറന്നു വിടുകയായിരുന്നു. കണ്ടെത്തിയത് രണ്ടും പെൺപാമ്പുകളാണെന്നും ഇണ സമീപത്തുതന്നെ കാണനിടയുണ്ടെന്നും മാർട്ടിൻ വെളിപ്പെടുത്തി.
കഴിഞ്ഞ മാസം പഴയ ഭൂതത്താൻകെട്ട് റോഡിനോട് ചേർന്നുള്ള പുരയിടത്തിന് സമീപത്തു നിന്നും മാർട്ടിൻ രാജവെമ്പാലയെ പിടികൂടിയിരുന്നു.ഇവയുൾപ്പൈടെ ഒരുമാസത്തിനുള്ളിൽ താൻ 4 രാജവെമ്പാലകളെ താൻ പിടികൂടിയതായി മാർട്ടിൻ മറുനാടനോട് വ്യക്തമാക്കി.ഇടമലയാർ പവർഹൗസിൽ നിന്നും വടാട്ടുപാറയിലെ പുരയിടത്തിൽ നിന്നുമാണ് മറ്റ് രണ്ട് രാജവെമ്പാലകളെ മാർട്ടിൻ പിടികൂടിയത്.
അടുത്തകാലത്തായി ഇടമലയാർ,പൂയംകൂട്ടി,കുട്ടമ്പുഴ ,തട്ടേക്കാട് വനമേഖലകളിൽ രാജവെമ്പാലകൾ ക്രമാതീതമായി പെരുകിയിട്ടുണ്ടെന്നും ചൂടിന് പുറമേ ഭക്ഷ്യവസ്തുക്കൾ തേടിയും ഇവ ജനവാസകേന്ദ്രങ്ങിൽ എത്താൻ ഇടയുണ്ടെന്നും ഡോ.സുഗതൻ സൂചിപ്പിച്ചു.