വടകര: കിത്താബിനോട് എന്നും പ്രണയമായിരുന്നു കോഴിക്കോട്് ജില്ലയിലെ മേമുണ്ട ഹയർസെക്കൻഡറി സ്‌ക്കൂളിന്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനത്തിനും എന്നും മുൻനിരയിൽ തന്നെയായിരുന്നു സ്‌ക്കൂളിന്റെ മനസ്സ്.കിടയറ്റ അദ്ധ്യാപകരും മികച്ച മാനേജ്‌മെന്റും സിപിഎം അടക്കമുള്ള മതേതര പാർട്ടികളുടെയും പുരോഗമ സംഘടനകളുടെയും നിറഞ്ഞ പിന്തുണയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭിച്ചതിന്റെ സന്തോഷം ചില്ലറയൊന്നുമായിരുന്നില്ല സ്‌ക്കൂളിന്റെ അന്തരീക്ഷത്തിൽ ജ്വലിച്ച് നിന്നത്.

കഴിഞ്ഞ ദിവസം വടകരയിൽ നടന്ന ജില്ലാ സ്‌ക്കൂൾ കലോൽസവത്തിൽ ഹൈസ്‌ക്കൂൾ വിഭാഗം നാടകത്തിൽ കിത്താബ് എന്ന പേരിലുള്ള നാടകമാണ് സ്‌ക്കൂളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചങ്കിടിപ്പ് വർധിച്ചത്. ഇസ്ലാം മത വിശ്വാസികളെ അപമാനിക്കുന്ന നാടകമാണ് അവതരിപ്പിച്ചതെന്നായിരുന്നു പ്രധാന ആരോപണം. നാടകത്തിനെതിരെ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ മാർച്ച് നടത്തുകയും ചെയ്തതാടെ സംഭവം വൻ വിവാദമായി. എന്നാൽ സാധാരണ രീതിയിൽ മതത്തിന്റെ അനാചാരത്തെയും അന്ധവിശ്വാസത്തെയും എതിർക്കുകയെന്ന രീതി മാത്രമാണ് നാടകത്തിലൂടെ ശ്രമിച്ചതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.സംഭവം വിവാദമായതിനെ തുടർന്ന് നാടകവുമായി ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌ക്കൂൾ കലോൽസവത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സ്‌ക്കൂൾ അധിക്യതരുടെ തീരുമാനം.

ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്‌കാരമായിരുന്നു കിത്താബെന്നും ഇതിന് അനുമതി നേടിയിട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു.മത വിശ്വാസത്തിന്റെ കടക്കൽ കത്തി വെക്കുന്ന സിപിഎമ്മിന്റെ സമീപനത്തിന്റെ തുടർച്ചയാണ് അദ്ധ്യാപകരിലൂടെയും വിദ്യാർത്ഥികളിലൂടെയും നടന്നതെന്നായിരുന്നു മറ്റൊരു ആരോപണം. ഒരോന്നിനും മരുപടി പറയാനുന്ന തയ്യാറെടുപ്പിലാണ് സ്‌ക്കൂൾ അധിക്യതർ.റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നടത്തിയ നാടകം സാധാരണ നാടകമാണെന്നും വിദ്യാർത്ഥികളുടെ അഭിനയ മികവിൽ ശ്രദ്ധിക്കപ്പെടുന്നതാണെന്നുമാണ് സ്‌ക്കൂൾ അധിക്യതർ വിശദീകരിക്കുന്നത്.മതത്തെ അവഹേളിക്കുകയെന്നത് അജണ്ടയിലേ ഇല്ലെന്നാണ് സ്‌ക്കൂൾ അധിക്യതർ പറഞ്ഞത്.സാധാരണ രീതിയിൽ മതത്തിന്റെ അനാചാരത്തെയും അന്ധവിശ്വാസത്തെയും എതിർക്കുകയെന്ന രീതി മാത്രമാണ് നാടകത്തിലൂടെ ശ്രമിച്ചത്.

കഥാക്യത്തിനോട് സമ്മതം നേടാതയാണ് നാടകം അവതരിപ്പിച്ചതെന്ന ഉണ്ണി ആറിന്റെ പ്രസ്താവന വന്നതോടെ തുറന്ന കത്ത് എഴുതി മേമുണ്ട സ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ രംഗത്തെത്തി.കിത്താബ് എന്ന നാടകം ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ നാടകാവിഷാകരമല്ല മറിച്ച് ആ കഥയിലെ വാങ്ക് വിളിക്കുന്ന പെൺകുട്ടി എന്ന ആശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയത് മാത്രമാണെന്നും സ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ എഴുതി കത്തിൽ വിശദീകരിക്കുന്നു.ഈ നാടകം ഒരു സ്വതന്ത്ര രചനയാണെന്നും കഥയുടെ പ്രമേയ തലത്തെ നാടക രചനയിൽ പൂർണമായോ ഭാഗികമായോ ആശ്രയിക്കാത്തതുകൊണ്ടാണ് നാടകാവതരണത്തിന് മുൻപ് കഥാക്യത്തിന്റെ അനുവാദം വാങ്ങാതിരുന്നതെന്നും അതിനാലാണ് സമ്മതം വാങ്ങാതിരുന്നതെന്നും കഥാക്യത്തിന് വിഷമം സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും പ്രധാനധ്യാപകൻ എഴുതി കത്തിൽ വിശദീകരിക്കുന്നു.

ജില്ലാ സ്‌ക്കൂൾ കലോൽസവത്തിൽ മികച്ച പ്രകടനം നടത്തിയ കിത്താബ് എന്ന നാടകം സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.നാടകത്തിൽ മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ നടത്തിയത്.എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് നാടകവുമായി ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌ക്കൂൾ കലോൽസവത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സ്‌ക്കൂൾ അധിക്യതരുടെ തീരുമാനം.എന്നാൽ യുവജനോൽസവത്തിൽ നാടകം പങ്കെടുക്കക്കണമെന്ന അഭിപ്രായവും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുണ്ട്.വിശദമായ ചർച്ച ചെയ്ത് തീരുമാനം അവസാന ഘട്ടത്തിൽ എടുക്കാമെന്നാണ് പൊതു തീരുമാനം.

കിത്താബ് നാടകത്തിൽ പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറൂകൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്. മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ട കാലമാണിത്. അപ്പോൾ ഇത്തരത്തിലുള്ള ചില ചോദ്യങ്ങൾ ഉന്നയിച്ചത് ഇത്ര വലിയ മതനിന്ദയാണോ എന്ന് റഫീഖ് ചോദിക്കുന്നു. അസഹിഷ്ണുത സംഘപരിവാറിന് മാത്രമല്ല എല്ലാവർക്കുമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് നാടകത്തിനെതിരെയുള്ള കടന്നാക്രണം. മീശയ്ക്കെതിരെ സംഘപരിവാർ പ്രതിഷേധം ഉയർന്നപ്പോൾ നോവലിസ്റ്റിന് പിന്തുണ നൽകിയ സംഘടനകൾ വരെ കിത്താബിനെതിരെയുള്ള പ്രതിഷേധത്തിൽ അണി നിരക്കുന്നുണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും യാഥാസ്ഥിതികരാവുമെന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവങ്ങളെല്ലാമെന്നുമെന്നും റഫീ്ഖ് ചൂണ്ടിക്കാട്ടുന്നു.