- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുവിൽ നിന്ന് രാജിവെച്ച റെസിഡന്റ് എഡിറ്റർ ഗൗരിദാസൻ നായർക്കും സിനിമാ നടൻ അലൻസിയർക്കുമെതിരെ ലൈംഗിക പീഡന പരാതിയുമായി കെ എം ഷാജഹാൻ വനിതാ കമ്മീഷന് മുമ്പിൽ; ഇടത് സഹയാത്രികരായ സാംസ്‌കാരിക നായകർക്കെതിരെയുള്ള മീ ടൂ ആരോപണങ്ങൾ അവഗണിച്ചാൽ അടുത്ത നടപടിയെന്ന് പ്രഖ്യാപിച്ച് വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: ഹിന്ദു പത്രത്തിന്റെ കേരളാ റിസിഡന്റ് എഡിറ്ററായിരുന്ന സി ഗൗരിദാസൻ നായർക്കെതിരേയും സിനിമാ നടൻ അലൻസിയർക്കുമെതിരെ വനിതാ കമ്മീഷനിൽ പരാതി. മീ ടു ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പരാതി. വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനാണ് പരാതിയുമായെത്തിയിരിക്കുന്നത്. സാംസ്‌കാരിക നായകന്മാർക്കെതിരായ പരാതിയിൽ നടപടി എടുത്തില്ലെങ്കിൽ മറ്റ് നടപടികളെടുക്കുമെന്നും ഷാജഹാൻ വ്യക്തമാക്കിയിട്ടുണ്ട്. സി ഗൗരീദാസൻ നായർക്കെതിരെ ആദ്യ ലൈംഗിക പീഡന പരാതി ഉയർന്നത് ഒക്ടോബർ 9നായിരുന്നു. പിന്നീട് 3 പരാതികൾ കൂടി ഉയർന്നു. സിനിമാ നടൻ അലൻസിയർക്കെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത് ഒക്ടോബർ 15 നായിരുന്നു. മേല്പറഞ്ഞ രണ്ട് പേർക്കെതിരെ പരാതി ഉയർന്നിട്ട് ഒരു മാസം കഴിഞ്ഞു. ഇന്ന് ഈ നിമിഷം വരെ, കേരളത്തിലെ ഒരൊറ്റ വനിതാ സാമൂഹ്യ പ്രവർത്തകയും ഈ വിഷയം ഏറ്റെടുത്തിട്ടില്ല. ഞാൻ ആരുടേയും പേരെടുത്ത് പറയുന്നില്ല. എന്റെ സുഹൃത്തുക്കളായ വനിതാ സാമൂഹ്യ വർത്തകർ പോലും ഈ വിഷയം കണ്ടതായി നടിച്ചില്ല. ആ പശ്ചാത്തലത്തിൽ ഈ വിഷയം ഞ
തിരുവനന്തപുരം: ഹിന്ദു പത്രത്തിന്റെ കേരളാ റിസിഡന്റ് എഡിറ്ററായിരുന്ന സി ഗൗരിദാസൻ നായർക്കെതിരേയും സിനിമാ നടൻ അലൻസിയർക്കുമെതിരെ വനിതാ കമ്മീഷനിൽ പരാതി. മീ ടു ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പരാതി. വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാനാണ് പരാതിയുമായെത്തിയിരിക്കുന്നത്. സാംസ്‌കാരിക നായകന്മാർക്കെതിരായ പരാതിയിൽ നടപടി എടുത്തില്ലെങ്കിൽ മറ്റ് നടപടികളെടുക്കുമെന്നും ഷാജഹാൻ വ്യക്തമാക്കിയിട്ടുണ്ട്.
സി ഗൗരീദാസൻ നായർക്കെതിരെ ആദ്യ ലൈംഗിക പീഡന പരാതി ഉയർന്നത് ഒക്ടോബർ 9നായിരുന്നു. പിന്നീട് 3 പരാതികൾ കൂടി ഉയർന്നു. സിനിമാ നടൻ അലൻസിയർക്കെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത് ഒക്ടോബർ 15 നായിരുന്നു. മേല്പറഞ്ഞ രണ്ട് പേർക്കെതിരെ പരാതി ഉയർന്നിട്ട് ഒരു മാസം കഴിഞ്ഞു. ഇന്ന് ഈ നിമിഷം വരെ, കേരളത്തിലെ ഒരൊറ്റ വനിതാ സാമൂഹ്യ പ്രവർത്തകയും ഈ വിഷയം ഏറ്റെടുത്തിട്ടില്ല. ഞാൻ ആരുടേയും പേരെടുത്ത് പറയുന്നില്ല. എന്റെ സുഹൃത്തുക്കളായ വനിതാ സാമൂഹ്യ വർത്തകർ പോലും ഈ വിഷയം കണ്ടതായി നടിച്ചില്ല. ആ പശ്ചാത്തലത്തിൽ ഈ വിഷയം ഞാൻ ഏറ്റെടുക്കാൻ തീരുമാനിച്ചു.-ഇതാണ് ഷാജഹാൻ നൽകുന്ന വിശദീകരണം.
അതിന്റെ ഭാഗമായി, സി ഗൗരീദാസൻ നായർ, അലൻസിയർ എന്നിവർക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണങ്ങളിൽ സംസ്ഥാന വനിതാ കമ്മീഷൻ സെക്ഷൻ 17 (1) ( b) പ്രകാരം സ്വമേധയാ കേസെടുക്കാത്തിനെതിരെ ഞാൻ ഇന്നലെ (നവമ്പർ 15) വനിതാ കമ്മീഷന് പരാതി നൽകി. വനിതാ കമ്മീഷൻ നടപടിയെടക്കുന്നില്ലെങ്കിൽ അടുത്ത നടപടിയിലേക്ക് കടക്കുമെന്നും ഷാജഹാൻ പറയുന്നു. ്അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഗൗരിദാസൻ നായർക്കെതിരെ ഉയർന്നത്. ഹിന്ദുവിന്റെ കേരളാ ചീഫായിരുന്ന ഗൗരിദാസൻ നായർക്കെതിരെ മൂന്ന് പെൺകുട്ടികളാണ് മീടൂ ആരോപണവുമായെത്തുന്നത്. ആദ്യ ആരോപണത്തെ തുടർന്ന് ഹിന്ദുവിൽ നിന്ന് ഗൗരിദാസൻ നായർ രാജിവച്ചിരുന്നു. അതിന് ശേഷം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ആരും വാർത്ത പോലുമാക്കിയില്ലെന്നതാണ് വസ്തുത.
ഇന്ത്യയിലെ അറിയപ്പെടുന്ന സിനിമാ പ്രവർത്തകന്റെ മകളാണ് മൂന്നാമത് ഗൗരീദാസൻ നായർക്കെതിരെ മീ ടൂ ആരോപണവുമായെത്തിയത്. 17-ാം വയസ്സിലുണ്ടായ പീഡനമാണ് മീ ടൂവിൽ യുവതി ആരോപിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായതാണ് സംഭവം. എങ്കിലും പോക്സോ കേസ് പോലും എടുക്കാൻ സാധ്യതയുള്ള കേസായിരുന്നു ഇത്. പീഡനകന്റെ പേരു പരസ്യപ്പെടുത്തി എഴുതിയിട്ടും പൊലീസ് പോലും അന്വേഷണം നടത്തിയില്ല. തിരുവനന്തപുരത്താണ് പീഡനം നടന്നതെന്നും മീ ടൂ വെളിപ്പെടുത്തലിൽ വ്യക്തമാണ്. 17 വയസ്സിലെ പീഡനമായതു കൊണ്ട് തന്നെ പൊലീസിന് സ്വമേധയാ അന്വേഷണം നടത്താം. പോസ്റ്റിട്ട യുവതിയിൽ നിന്ന് മൊഴിയെടുത്ത് കേസും രജിസ്റ്റർ ചെയ്യാം. എന്നാൽ ഇതിനൊന്നും പൊലീസോ വനിതാ കമ്മീഷനോ തയ്യാറല്ല. മാധ്യമങ്ങളും ഈ ഗൗരവ വിഷയം വിട്ട് പിടിക്കുമ്പോൾ സർക്കാരും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിൽ തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്ക് പോലും പ്രതിഷേധമുണ്ട്. എന്നാൽ ഒറ്റപ്പെടൽ കാരണം ആരും മുമ്പോട്ട് വരുന്നില്ല.
'മീ ടൂ' വിൽ ആരോപണ വിധേയനായ 'ദ ഹിന്ദു' പത്രത്തിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്റർ സി. ഗൗരീദാസൻ നായർ അവധിയിൽ പ്രവേശിച്ചുവെന്ന് പേരുവച്ച് വാർത്ത നൽകിയത് മുഖ്യധാരാ മാധ്യമങ്ങളിൽ മാതൃഭൂമി മാത്രമാണ്. മാധ്യമവും വാർത്ത നൽകി. രാജിക്കത്ത് പരിഗണനയിലിരിക്കെയാണ് അവധിയെന്നും മാതൃഭൂമി വിശദീകരിച്ചു. ഹിന്ദുസ്ഥാൻ ടൈംസിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ യാമിനി നായരാണ് ഗൗരീദാസൻ നായരുടെ പേരു വെളിപ്പെടുത്താതെ ആരോപണമുന്നയിച്ചത്. 13 വർഷങ്ങൾക്കുമുമ്പ് തന്നോട് ഒരാൾ അപമര്യാദയായി പെരുമാറിയെന്നായിരുന്നു അവർ ബ്ലോഗിൽ കുറിച്ചത്. യാമിനി നായരുടെ 'മീ ടൂ' പോസ്റ്റിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ഹിന്ദു ഗ്രൂപ്പിന്റെ ചെയർമാൻ എൻ. റാം ട്വിറ്ററിൽ പ്രതികരിച്ചു. തന്റെ പേരുവെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആരോപണ വിധേയരായ മറ്റു പലരിൽനിന്നും വ്യത്യസ്തമായി ഈ മുതിർന്ന മാധ്യമപ്രവർത്തകൻ സുരക്ഷിതനായി പറ്റിക്കൂടാനല്ല, രാജിവെക്കാനാണു തീരുമാനിച്ചതെന്ന് റാം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. റാമിന്റെ ട്വീറ്റ് വന്ന സാഹചര്യത്തിലാണ് മാതൃഭൂമി വാർത്ത കൊടുത്തത്. അതിന് ശേഷമെത്തിയ പോക്സോ പീഡനത്തിലെ മീടൂ എല്ലാവരും മുക്കി. നേരോടെ നിർഭയം നിരന്തരം കാര്യങ്ങൾ പറയുന്ന ചാനലും പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് ഷാജഹാന്റെ ഇടപെടൽ.
നടൻ അലൻസിയറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച നടി താനാണെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയെങ്കിലും അതും നിയമനടപടികളിലേക്ക് പോയില്ല. അലൻസിയർക്കൊപ്പം ഒരു ചിത്രത്തിൽ മാത്രമാണ് ദിവ്യ ഗോപിനാഥ് അഭിനയിച്ചത്. അത് ദിവ്യയുടെ നാലാമത്തെ ചിത്രമായിരുന്നു. എന്നാൽ, പേരു പറയാതെയുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നതോടെയാണ് ദിവ്യ ഫേസ്‌ബുക്ക് ലൈവിലെത്തിയത്. അലൻസിയറുടെ ലൈംഗിക അതിക്രമത്തെ കുറിച്ച് ഡബ്ല്യുസിസി മുമ്പാകെ പരാതി നൽകിയിരുന്നു എന്നാണ് ദിവ്യ ഫേസ്‌ബുക്ക് ലൈവിലൂടെയും പിന്നീട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും വ്യക്തമാക്കിയത്. എന്നാൽ, അന്ന് നടൻ മാപ്പു പറഞ്ഞാൽ പ്രശ്നം തീരുമോ എന്നാണ് സംഘടന ചോദിച്ചതെന്നാണ് ദിവ്യ വെളിപ്പെടുത്തുന്നത്. പിന്നീട് ഡബ്ല്യുസിസിയുടെ കൂടി നിർദ്ദേശപ്രകാരം ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലിംഗവിവേചനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ മുമ്പാകെയും പരാതി നൽകിയിരുന്നെന്നും ദിവ്യ പറഞ്ഞിരുന്നു.
ഷൂട്ടിംഗിനിടെ അലൻസിയർ ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന വിവരം സാമൂഹ്യമാധ്യമത്തിലൂടെ പേരു വെളിപ്പെടുത്താതെയായിരുന്നു നടി പുറത്തു വിട്ടത്. തന്റെ നാലാമത്തെ ചിത്രത്തിൽ വർക്ക് ചെയ്യുന്ന സമയത്താണ് അലൻസിയറിൽ നിന്നും മോശം അനുഭവം ഉണ്ടായത്. നേരിട്ട് പരിചയപ്പെടുന്നത് വരെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലൻസിയർ.ഒരിക്കൽ ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോഴായിരുന്നു ആദ്യ അനുഭവമുണ്ടായത്. അന്ന് ഒരു മനുഷ്യനേക്കാൾ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകൾ അലൻസിയർ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ എന്റെ ശരീരത്തായിരുന്നു. അതോടെ അദ്ദേഹത്തിന് അടുത്ത് നിൽക്കുന്നത് സേഫ് അല്ലായെന്ന് ബോധ്യമായി. അയാളുടെ കണ്ണുകൾ പലപ്പോഴും എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വൾഗറായി ചിത്രീകരിക്കുന്നതിൽ അയാൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.
ആർത്തവ ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് എടുത്ത് റൂമിൽ പോയി. റൂമിലെത്തി വിശ്രമിക്കുന്നതിനിടെ ഡോറിൽ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയർ ആണെന്ന് കണ്ടതും ഷോക്കായി. ഉടൻ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു. അലൻസിയർ ഡോറിൽ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവിൽ ഡോർ തുറന്നു. ഉടൻ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വരുന്നതിനിടെ അസിസ്റ്റന്റ് ഡയറക്ടർ വന്നു. അടുത്ത ഷോട്ട് അലൻസിയറുടെ ആണെന്ന് പറഞ്ഞ് അയാൾ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോകുകയായിരുന്നുവെന്നുമാണ് മീ ടൂ വെളിപ്പെടുത്തലിൽ പുറത്തുവന്നത്.