- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരകായുധങ്ങളുമായി വീടു കയറി ആക്രമിച്ചത് പതിനഞ്ചോളം വരുന്ന പ്രതികൾ; പതിനാലുപേരെ തിരിച്ചറിഞ്ഞതിൽ അറസ്റ്റ് ചെയ്തത് പത്ത് പേരെ; ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും; ഒളിവിൽ പോയ പ്രതികൾക്കായി വലവിരിച്ച് പൊലീസ്
കൊച്ചി: വരാപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണിയെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പതിനഞ്ച് പ്രതികളെന്ന് പൊലീസ്. പത്ത് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ദേവസ്വം പാടം തുണ്ടിപ്പറമ്പിൽ വിജയന്റെ മകൻ വിനു (28), സൂര്യൻ പറമ്പിൽ ഗോപിയുടെ മകൻ വിനു(25), അപ്പിച്ചാൻ മല്ലം പറമ്പിൽ ശശിയുടെ മകൻ ശരത്ത് (22), ചെട്ടിഭാഗം ഭഗവതിപറമ്പിൽ വിജയന്റെ മകൻ ശ്രീക്കുട്ടൻ(31), തൈക്കാട്ട് പറമ്പിൽ ചന്ദ്രന്റെ മകൻ സുധി(26), മൊളക്കാരൻ പറമ്പിൽ ശ്രീനിവാസൻ മകൻ വിനു(28), ഷേണായി പറമ്പിൽ രാമകൃഷ്ണന്റെ മക്കൾ ശ്രീജിത്ത്(26),സജിത്ത്(25), ഭഗവതി പറമ്പിൽ ഗോവിന്ദൻ ഗോപിയുടെ മകൻ ഗോപൻ(34), ചുള്ളിക്കാട്ട്പറമ്പിൽ ശശിയുടെ മകൻ നിധിൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ബ്രണ്ണൻ എന്ന് വിളിക്കുന്ന വിപിൻ, രണ്ടാംപ്രതി വിഞ്ചു, മൂന്നാം പ്രതി തുളസി, ആറാം പ്രതി അജിത്ത് എന്നിവർ ഒളിവിലാണ്. പതിനഞ്ചാം പ്രതിയെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ഇവരെ
കൊച്ചി: വരാപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകരുടെ ഭീഷണിയെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പതിനഞ്ച് പ്രതികളെന്ന് പൊലീസ്. പത്ത് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ദേവസ്വം പാടം തുണ്ടിപ്പറമ്പിൽ വിജയന്റെ മകൻ വിനു (28), സൂര്യൻ പറമ്പിൽ ഗോപിയുടെ മകൻ വിനു(25), അപ്പിച്ചാൻ മല്ലം പറമ്പിൽ ശശിയുടെ മകൻ ശരത്ത് (22), ചെട്ടിഭാഗം ഭഗവതിപറമ്പിൽ വിജയന്റെ മകൻ ശ്രീക്കുട്ടൻ(31), തൈക്കാട്ട് പറമ്പിൽ ചന്ദ്രന്റെ മകൻ സുധി(26), മൊളക്കാരൻ പറമ്പിൽ ശ്രീനിവാസൻ മകൻ വിനു(28), ഷേണായി പറമ്പിൽ രാമകൃഷ്ണന്റെ മക്കൾ ശ്രീജിത്ത്(26),സജിത്ത്(25), ഭഗവതി പറമ്പിൽ ഗോവിന്ദൻ ഗോപിയുടെ മകൻ ഗോപൻ(34), ചുള്ളിക്കാട്ട്പറമ്പിൽ ശശിയുടെ മകൻ നിധിൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ ബ്രണ്ണൻ എന്ന് വിളിക്കുന്ന വിപിൻ, രണ്ടാംപ്രതി വിഞ്ചു, മൂന്നാം പ്രതി തുളസി, ആറാം പ്രതി അജിത്ത് എന്നിവർ ഒളിവിലാണ്. പതിനഞ്ചാം പ്രതിയെ പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ഇവരെയും അറസ്റ്റ് ചെയ്യുമെന്ന് വരാപ്പുഴ സിഐ ജി.എസ് ക്രിസ്പിൻ പറഞ്ഞു. ഒന്നാം പ്രതി വിപിന്റെ നേതൃത്വത്തിലാണ് പ്രതികൾ സംഘടിച്ചെത്തി ആക്രമണം നടത്തിയത്. വീട് അടിച്ച് തകർത്തശേഷം കൊലവിളി നടത്തിയാണ് സംഘം പോയത്. വീടാക്രമണം പൊലീസിൽ അറിയിക്കാൻ ഭാര്യയും ബന്ധുവും സ്റ്റേഷനിലേക്ക് പോയപ്പോഴാണ് വാസുദേവൻ വീടിന് പുറക് വശത്ത് തൂങ്ങിമരിച്ചത്. സമീപ വാസികൾ തൂങ്ങി നിൽക്കുന്ന വാസുദേവനെ കഴുത്തിലെ കെട്ടറുത്ത് താഴെയിട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു വാസുദേവന്റെ വീടിന് നേരെ ആർഎസ്എസ് അക്രമം നടന്നത്.
വ്യാഴാഴ്ച വൈകീട്ട് വാസുദേവന്റെ സഹോദരൻ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവും തമ്മിൽ വാക്കുതർക്കവും അടിപിടിയുമുണ്ടായി. ഇതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ വാസുദേവനും മകനും ദിവാകരനൊപ്പം സുമേഷിന്റെ വീട്ടിലെത്തി സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടർന്നും ഇവർ തമ്മിൽ തർക്കവും അടിപിടിയുമുണ്ടായതോടെയാണ് പ്രശ്നം രൂക്ഷമായത്. ഈ സംഭവം സുമേഷ് തന്റെ കുട്ടുകാരോട് പറഞ്ഞു.
ഉച്ചയോടെ സുമേഷും സംഘവും വാസുദേവന്റെ വീട് അടിച്ചുതകർക്കുകയായിരുന്നു. വീടിന്റെ വാതിലുകളും ജനലുകളും അക്രമിസംഘം അടിച്ചുതകർത്തു. അടിപിടിക്കിടെ വാസുദേവന്റെ മകൻ വിനീഷിന്റെ കൈക്ക് മുറിവേൽക്കുകയും ചെയ്തു. വീടിന്റെ ജനൽ ചില്ലുകളും വാതിലും തകർത്ത അക്രമിസംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്നവർക്കും മർദനമേറ്റു. അക്രമത്തിനു ശേഷം ഭീഷണി മുഴക്കി സംഘം സ്ഥലം വിട്ടുപോയി.
തുടർന്ന് വാസുദേവന്റെ ഭാര്യ സീതയും മകൻ വിനീഷും വരാപ്പുഴ പൊലീസിൽ പരാതി നൽകാൻ പോയ സമയത്താണ് വാസുദേവൻ വീടിനുള്ളിലെ മുറിയിൽ തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞതിന് ശേഷം രാവിലെ പതിനൊന്ന്മണിമുതൽ വാസുദേവന്റെ മൃതദേഹം പൊതു ദർശനത്തിന് വച്ചു. പന്ത്രണ്ട് മണിയോടെ ചേരാനല്ലൂർ പൊതു ശ്മശാനത്തിൽ സംസ്‌ക്കരിച്ചു.
വരാപ്പുഴ ദേവസ്വംപാടത്ത് സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് എൽ.ഡി.എഫ്. ഹർത്താൽ ആചരിക്കുകയാണ്. വൈകീട്ട് ആറു വരെയാണ് ഹർത്താൽ.