കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി. നടി ലീനാ മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക.

രവി പൂജാരി മുഖ്യപ്രതിയായ കേസാണിത്. എറണാകുളം ക്രൈംഞ്ച്രാണ് കേസ് അന്വേഷിച്ചിരുന്നത്. തുടരന്വേഷണമാകും ഭീതരവിരുദ്ധ സ്‌ക്വാഡ് നടത്തുക. രവി പൂജാരിയുടെ ക്വട്ടേഷൻ പ്രകാരമാണ് വെടിവയ്പ് നടന്നതെന്നായിരുന്നു നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

കേസിലെ തീവ്രവാദ ബന്ധം സംബന്ധിച്ചായിരിക്കും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുക. രവി പൂജാരിയുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.