- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവേകിനെ പിടിക്കാനാവാതെ കണ്ണികൾ മുറിഞ്ഞു, രക്തപരിശോധനയും പൊളിഞ്ഞു; ജീൻസിന്റെ പോക്കറ്റിൽ ബലമായി കൊക്കെയിൻ തിരുകിയത് പൊലീസെന്ന് വാദിച്ച് രേഷ്മ രംഗസ്വാമിയും; കൊച്ചി മയക്കുമരുന്ന് കേസിന്റെ അന്വേഷണം എങ്ങനെ മുന്നോട്ടു നീക്കണമെന്ന് അറിയാതെ അന്വേഷണ സംഘം
കൊച്ചി: സിനിമാ താരങ്ങളും അണിയറപ്രവർത്തകരും രാഷ്ട്രീയ അധോലോകബന്ധവുമുൾപ്പെടുന്നുണ്ടെന്ന് ആരോപണമുള്ള മയക്കുമരുന്നുകേസിൽ കണ്ണികൾ മുറിഞ്ഞതോടെ ഇപ്പോൾ പിടിയിലായ അഞ്ചു പേരിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതേസമയം കേരളത്തിൽ നടത്തിയ പരിശോധനാ ഫലം തങ്ങൾക്ക് അനുകൂലമായതോടെ കേസിൽ നിന്നും രക്ഷപെടാൻ മാർഗ്ഗങ്ങൾ തേടി നിലവില
കൊച്ചി: സിനിമാ താരങ്ങളും അണിയറപ്രവർത്തകരും രാഷ്ട്രീയ അധോലോകബന്ധവുമുൾപ്പെടുന്നുണ്ടെന്ന് ആരോപണമുള്ള മയക്കുമരുന്നുകേസിൽ കണ്ണികൾ മുറിഞ്ഞതോടെ ഇപ്പോൾ പിടിയിലായ അഞ്ചു പേരിൽ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. അതേസമയം കേരളത്തിൽ നടത്തിയ പരിശോധനാ ഫലം തങ്ങൾക്ക് അനുകൂലമായതോടെ കേസിൽ നിന്നും രക്ഷപെടാൻ മാർഗ്ഗങ്ങൾ തേടി നിലവിലെ പ്രതികളും ശക്തമായ കരുക്കൾ നീക്കി. കേരളത്തിൽ നടത്തിയ ഇവരുടെ രക്തസാമ്പിൾ പരിശോധനയിൽ കൊക്കെയ്‌ന്റെ അംശം കണ്ടെത്താൻ കഴിയാത്തതിനാൽ ഡൽഹിയിലെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ അയയ്ക്കുകയാണ് പൊലീസ്. രക്തം മോശമാവാതിരിക്കാൻ രക്തത്തിൽ ചേർത്ത പ്രിസർവേറ്റീവായ സോഡിയം ഫ്‌ളൂറൈഡിനു പകരം ഇ പി ടി എ എന്ന പ്രിസർവേറ്റീവ് ചേർത്തു രക്തസാമ്പിൾ അയയ്ക്കാനാണു പൊലീസിനു ലഭിച്ച വിദഗ്‌ധോപദേശം. മയക്കുമരുന്നുകേസിൽ കേരളപൊലീസിന്റെ പരിചയക്കുറവ് കേസന്വേഷണത്തിന്റെ പുരോഗതിക്കു തിരിച്ചടിയായിട്ടുണ്ട്.
അതിനിടെ കൊച്ചി പൊലീസ് നടത്തയ മയക്കുമരുന്ന് കേസ് റെയ്ഡിനെ പോലും സംശയത്തിലാക്കുന്ന വിധത്തിലാണ് പ്രതി രേഷ്മ രംഗസ്വാമിയുടെ വാദങ്ങൾ. പൊലീസിനെതിരെയാണ് രേഷ്മ രംഗത്തെത്തിയത്. ഫ്ളാറ്റിൽ നടത്തിയ റെയ്ഡിനിടെ പൊലീസ് തന്റെ ജീൻസിന്റെ പോക്കറ്റിൽ ബലമായി കൊക്കെയിൻ തിരുകി വയ്ക്കുകയായിരുന്നെന്നാണ് രേഷ്മയുടെ ആരോപണം. കേസിൽ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് രേഷ്മയുടെ അഭിഭാഷകൻ പൊലീസിനെതിരേ രംഗത്തുവന്നത്. ഉന്നതരെ രക്ഷിക്കാൻ പൊലീസ് രേഷ്മയെ ബലിയാടാക്കുകയാണെന്നും രേഷ്മ ആരോപിച്ചു. അന്വേഷണം എങ്ങുമെത്താത്ത വേളയിലാണ് രേഷ്മ രംഗസ്വാമിയുടെ ആരോപണവും പൊലീസിനെ വെട്ടിലാക്കുന്നത്.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന വലപ്പാട് സ്വദേശി വിവേക് യെമനിലേക്കു കടന്നതോടെയാണ് അന്വേഷണം ഏതാണ്ടു വഴിമുട്ടിയ നിലയിലായത്.മണ്ണുത്തി സ്വദേശിയായ ജയ്‌സൺ എന്ന യുവാവിനെ ബാംഗ്ലുരിൽ വച്ച് കൊലപ്പെടുത്തിയ കേസിലും പ്രധാന പ്രതിയാണ്.മയക്കുമരുന്ന് കേസിൽ പിടിയിലായ സിനിമാ സഹസംവിധായിക ബ്ലെസ്സിയുടെ സുഹൃത്തും കാമുകനുമാണ് ഇയാൾ. എന്നാൽ കേസന്വേഷണത്തിന്റെ തുടക്കത്തിൽ വിവേക് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ബ്ലെസ്സിയും പിടിയിലായ മറ്റു മോഡലുകളും ഇയാളുടെ പേര് പറയാൻ കൂട്ടാക്കിയിരുന്നില്ല എന്നാണ് പൊലീസിന്റെ വാദം.
നിസാമിന്റെ കടവന്ത്രയിലെ ഫ്‌ളാറ്റിൽനിന്നു കണ്ടെടുത്ത കൊക്കെയ്ൻ വിവേകിന്റെ ബന്ധമുപയോഗിച്ച് രേഷ്മ രംഗസ്വാമി ഗോവയിൽ നിന്നാണ് എത്തിച്ചത്. ഫ്രാങ്ക് എന്നരു ഗോവൻ സ്വദേശിയാണ് തനിക്കു കൊക്കെയ്ൻ തന്നതെന്ന് രേഷ്മ പറഞ്ഞതോടെ അതിനെ ചുറ്റിപ്പറ്റി അന്വേഷണത്തിന്റെ ഗതി പൊലീസ് മാറ്റിയതു വലിയൊരു വിഡ്ഢിത്തമായി. കോടതിയിൽ രേഷ്മയുടെ മലക്കംമറിയൽ കൂടിയായപ്പോൾ പൊലീസ് കൂടുതൽ വെട്ടിലായി. യഥാർഥ ഊരും പേരുമറിയാത്ത മയക്കുമരുന്നുകണ്ണിക്കുവേണ്ടി പൊലീസ് വെറുതേ ഗോവയ്ക്കു പോയതുമിച്ചം. പുതുവൽസരാഘോഷത്തിനു പോയിരുന്ന രേഷ്മ താമസിച്ച ഹോട്ടലും മറ്റു പ്രദേശങ്ങളിലും അന്വേഷണം നടത്തിയിട്ടും ഫ്രാങ്ക് എന്ന അജ്ഞാതനെ കണ്ടെത്താനാകാതെ പൊലീസ് മടങ്ങി.
എന്തായാലും വിവേകിനെ പിടികൂടാതെ കേസ് ഇനി ഒരടി പോലും മുന്നോട്ടു പോകില്ലെന്ന് അന്വേഷണസംഘത്തിന്റെ ചുമതല വഹിക്കുന്നവർ മേൽ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം. വിവേകിന്റെ ചെറിയച്ഛന്റെ മകൻ കൂടിയായ കേസിലെ മറ്റൊരുരു പ്രതി സായി നൈനേഷിനെ ചോദ്യം ചെയ്തിട്ടും ഇയാളുടെ മയക്കുമരുന്ന്-അധോലോക ബന്ധങ്ങളെപ്പറ്റി യാതൊരുരു വിവരവും ലഭിച്ചില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.താൻ വെറുമൊരു ഉപയോക്താവ് മാത്രമാണെന്നാണ് നൈനേഷ് അന്വേഷണസംഘത്തോട് പറഞ്ഞത്. വിവേകാണ് താനുൾപ്പെടെയുള്ള സുഹൃത്തുക്കൾക്ക് സാധനം എത്തിച്ചുതന്നിരുന്നതെന്നും ഇയാൾ പൊലീസിന് നല്കിയ മൊഴിയിൽ പറയുന്നു. എന്നാൽ ഇത് പൂർണ്ണമായും മുഖവിലക്കെടുക്കാൻ അന്വേഷണ സംഘം തയാറായിട്ടുമില്ല.
സായി നൈനേഷിനെതിരെ ശക്തമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താൻ വിവേകിനൊപ്പം നൈനേഷും ഉണ്ടെന്നു പറയുമ്പോഴും അതിന്റെ ശക്തമായ ഒരു തെളിവിന്റേയും പിൻബലമില്ല. യമനിലേക്ക് തത്കാൽ പാസ്‌പോർട് ഉപയോഗിച്ചാണ് വിവേക് കടന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇയാളെ കണ്ടെത്താൻ യാതൊരു നടപടിയും കേരള പൊലീസ് ചെയ്തിട്ടില്ല. ഇന്റർപോളിന്റെ സഹായമില്ലാതെ മറ്റൊരുരുരാജ്യത്തുള്ള പ്രതിയെ ഇവിടെ എത്തിക്കാൻ സാധിക്കില്ല എന്നിരിക്കെ അതിനുള്ള പ്രാരംഭ നടപടി പോലും പൂർത്തീകരിക്കാൻ അന്വേഷണസംഘം ശ്രമിച്ചിട്ടു പോലുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
അതേസമയം കേസിൽ കൊലയാളി വ്യവസായി മുഹമ്മദ് നിസാമിന് യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണ സംഘമിപ്പോഴും ആവർത്തിക്കുന്നത്. കടവന്ത്രയിലേത് നിസാമിന്റെ പേരിലുള്ള ഫ്‌ളാറ്റല്ല എന്ന വിശദീകരണമാണ് പൊലീസ് ഇതിനായി പറയുന്നതും. എന്നാൽ രേഷ്മ രംഗസ്വാമിയും ബ്ലെസ്സിയുമായുള്ള നിസാമിന്റെ ബന്ധവും എന്താണെന്ന് ഇതുവരെ വിശദീകരിക്കാൻ പൊലീസിനായിട്ടില്ല. ഇനി അന്വേഷിക്കാൻ ഒന്നുമില്ലെന്ന പൊലീസിന്റെ പുതിയ നിലപാട് മയക്കുമരുന്ന് കേസ് ഉന്നതരിലേക്ക് എത്താതെ അന്വേഷണം അവസാനിപ്പിക്കുമെന്ന സൂചനയാണ് നല്കുന്നത്.